Digital Media

  • എല്ലാവരും എവിടെയൊക്കെയോ…..
    വര്‍ത്തമാനത്തിന്റെ തുടക്കകാലം… സംസാരിക്കുന്നത് എന്‍പി മുഹമ്മദോ സുകുമാര്‍ അഴീക്കോടോ പിജെ മാത്യുസാറോ എന്‍പി ഹാഫിസ് മുഹമ്മദോ ആണ്… ക്ലാസ്സിലിരിക്കുന്നവര്‍ ഇന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍.. സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവരും ഉണ്ട്. അഷ്‌റഫ് തൂണേരി, ഗീന, സ്മിത, രഹ്ന അന്‍വര്‍ അബ്ദുള്ള, കബനി, അജീഷ്, ബിജുകുമാര്‍, സതീഷ് ഇത്തിക്കാട്, എന്‍പി സക്കീര്‍, ദീജു ശിവദാസ്, പ്രസാദ് രാമചന്ദ്രന്‍, സുരേഷ് സക്കീര്‍ ഹുസൈന്‍, അഫ്‌സല്‍, പ്രദീപ്, ജോര്‍ജ്, അബി, ജയകുമാര്‍, രഞ്ജിത്, ജാബിര്‍, ഷനില്‍, സമദ്, ഫൈസല്‍, ചിത്ര, ...
  • ഇതാണോ കേന്ദ്രമന്ത്രി?
    വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്ന രീതിയൊന്ന് കണ്ടു നോക്കൂ. അയാളുടെ മകളുടെ മകളാകാന്‍ മാത്രം പ്രായമുള്ള കുട്ടിയോടാണ് ചോദ്യം.. ഇതു ശരിയായ ഒരു പ്രവണതയല്ല. ഇതിനെ എതിര്‍ക്കുക തന്നെ വേണം.
  • One India New Year Celebration
  • പെണ്‍കുട്ടിയുടെ ഫോട്ടോ പുറത്തുവിടണം
    ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഒരു ഫോട്ടോയെങ്കിലും എത്രയും വേഗം പുറത്തുവിടണം. ആരെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും പരിശോധിച്ചാല്‍ ഇതെന്തിനാണെന്ന് മനസ്സിലാകും. കേന്ദ്രമന്ത്രി ശശി തരൂര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധീരമായ അഭിപ്രായം പറഞ്ഞത്. അറിയാനുളള ത്വര മനുഷ്യന്റെ കൂടെപിറപ്പാണ്. അതുകൊണ്ട് തന്നെ ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ ആയിരകണക്കിന് വ്യാജ ഫോട്ടോകളാണ് നെറ്റിലൂടെ ഒഴുകുന്നത്. ജ്യോതി എന്ന പെണ്‍കുട്ടിയുടെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുള്ളതെന്ന് അറിയുന്നു. എന്നാല്‍ ഒരു വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് ആയിരകണക്കിന് മറ്റു പെണ്‍കുട്ടികളുടെ ...
  • മദനിക്കെതിരേയുള്ള നിയമ നടപടികള്‍ വലിച്ചുനീട്ടരുത്
    ഐഎസ്എസിന്റെ കാസറ്റ് പ്രസംഗം ഏറെ കേട്ടതാണ്. കേരളത്തില്‍ വിഭാഗിയതയുടെ വിത്തുകള്‍ പാകി എന്‍ഡിഎഫിനും ആര്‍എസ്എസിനും വളക്കൂറുള്ള മണ്ണുണ്ടാക്കി കൊടുത്തത് മറ്റാരുമല്ല. നിസ്‌കാര തയമ്പും ചന്തനകുറിയും അസഹിഷ്ണുതയുടെ അടയാളങ്ങളായി മാറിയതും ഈ കാലയളവിലാണ്. മദനി തുറന്നുവെച്ച പാതയ്ക്ക് വീതി കൂട്ടേണ്ട ജോലി മാത്രമേ എന്‍ഡിഎഫിനുണ്ടായിരുന്നുള്ളൂ. വോട്ടിനുവേണ്ടി ഇടതും വലതും മദനിക്കുവേണ്ടി തെരുവിലിറങ്ങി. എന്നിട്ടും മദനി ജയിലില്‍ തന്നെ. എന്തുകൊണ്ടാണിത് എന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്താണ് ഇയാളോട് മാത്രം ഇന്ത്യന്‍ നീതി പീഠം ഇങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു സ്വകാര്യ സംഭാഷണത്തില്‍ ...
  • വിഎസിന്റെ കുമ്പസാരം പാര്‍ട്ടിയെ പ്രതികൂട്ടിലാക്കും
    തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനസമിതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത് വിഎസിന്റെ പതിവ് തന്ത്രം മാത്രമാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം നടത്തിയ പ്രസംഗത്തിലാണ് തനിക്ക് ‘തെറ്റ്’ പറ്റിയെന്ന് വിഎസ് സമ്മതിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പാര്‍ട്ടി വിലക്ക് ലംഘിച്ച് കുടംകുളത്തേക്ക് പോയതും ‘ശരിയായില്ലെ’ന്നാണ് വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പല നിലപാടുകളും പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് വിഎസ് പറഞ്ഞിരുന്നത്. ജനകീയ നിലപാടുകള്‍ക്കൊപ്പം നിന്ന ...
  • വിഎസിനെതിരേ നടപടി ഏഴാംതവണ
    1962ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചൈനീസ് ചാരന്മാരായി വിശേഷിപ്പിച്ച് ജയിലിലടച്ചിരുന്നു. ആ വിധത്തില്‍ വിഎസ് അച്യുതാനന്ദനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പക്ഷേ, അറസ്റ്റ് ചെയ്ത് ജയലിലടച്ചിട്ടും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഇന്ത്യന്‍ പട്ടാളത്തിന് അനുകൂല സമീപനമാണ് വിഎസ് സ്വീകരിച്ചത്.
  • ഷെയര്‍ ട്രേഡിങ് വിവരങ്ങള്‍ എസ്എംഎസിലൂടെ
    ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം എസ്എംഎസിലൂടെ ഡിപി എക്കൗണ്ട് ഉടമയെ അറിയിക്കാനുള്ള സംവിധാനം വരുന്നു. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇ ഒക്ടോബര്‍ 12 മുതല്‍ ഈ സേവനം നടപ്പാക്കുന്നുണ്ട്. നിലവില്‍ പല ബ്രോക്കര്‍മാരും എസ്എംഎസ് സേവനം നല്‍കുന്നുണ്ട്. പക്ഷേ, ഇത് ഓരോ ട്രേഡിങിനുമായി നിഷ്‌കര്‍ഷിക്കുന്നത് ആദ്യമായാണ്. കൂടാതെ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് മനസ്സിലാകാത്ത രീതിയിലാണ് .More story
  • ഗൂഗിളില്‍ നിന്നും ഇനി സൗജന്യ എസ്എംഎസ്
    ഗൂഗിളിന്റെ ഫ്രീ എസ്എംഎസ് ചാറ്റ് സേവനം ഇനി മുതല്‍ ഇന്ത്യയിലും ലഭ്യമാകും. ജിമെയില്‍ ചാറ്റ് ഉപയോഗിച്ച് മൊബൈലിലുള്ള ഒരാളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. മൊബൈലില്‍ ലഭിക്കുന്ന എസ്എംഎസിനുള്ള മറുപടി ചാറ്റ്‌വിന്‍ഡോയില്‍ ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 10 മുതലാണ് ഈ സൗകര്യം നിലവില്‍ വന്നത്. എയര്‍സെല്‍, ഐഡിയ, ലൂപ്പ്, എംടിഎസ്, റിലയന്‍സ്, ടാറ്റാ ഡോകോമോ, ടാറ്റാ ഇന്‍ഡികോ, വോഡോഫോണ്‍ തുടങ്ങിയ സേവനദാതാക്കളാണ് ഗൂഗിളുമായി സഹകരിക്കുന്നത്. ഇതില്‍ വോഡഫോണ്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കിളുകള്‍ ഉള്‍പ്പെടില്ല. ഗൂഗിള്‍ ടോക് അപ്ലിക്കേഷനിലോ കംപ്യൂട്ടറില്‍ ...
  • ന്യൂസ് പോര്‍ട്ടലുകള്‍ക്ക് മൂക്കുകയറിടേണ്ട?
    കൂണുകള്‍ പോലെ ന്യൂസ്‌പോര്‍ട്ടലുകള്‍ മുളച്ചുപൊന്തുകയാണ്. ചാനല്‍ യുദ്ധത്തിനു പിറകെ പോര്‍ട്ടല്‍ പോരാട്ടങ്ങള്‍ തന്നെയാണ് വരാനിരിക്കുന്നത്. ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ മീഡിയ ലിസ്റ്റില്‍ കയറി കൂടാനും സര്‍ക്കാര്‍ അക്രെഡിഷനും വേണ്ടി ‘വെബ്‌സൈറ്റുകള്‍’ തിക്കും തിരക്കും കൂട്ടുകയാണ്.
Read more