- ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ 12 പൊടിക്കൈകള്‍
ദിവസേന പല തവണ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. പലപ്പോഴും ഇത് ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരിക്കും. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിനെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കാന്‍ സാധിച്ചാല്‍ നമുക്ക് ഏറെ സമയം ലാഭിക്കാന്‍ സാധിക്കും. ഗൂഗിളില്‍ ശേഖരിച്ചുവച്ചിട്ടുള്ള ഡാറ്റകളിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍
1 നിങ്ങള്‍ internet marketing എന്നതിനെ കുറിച്ചാണ് അറിയേണ്ടതെങ്കില്‍ വെറുതെ internet marketing എന്നടിയ്ക്കുന്നതിനു പകരം അതിനെ ഒരു ഡബിള്‍ ക്വാട്ടിനുള്ളില്‍ നല്‍കാന്‍ സാധിച്ചാല്‍ ...
- മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു
ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു.
കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു ...
- കലാനാഥന്‍ മാഷ്‌ക്കെതിരേയുള്ള ആക്രമണം അപലപനീയം
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കലാനാഥന്‍ മാഷുടെ വീടിനുനേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.
ചര്‍ച്ചയില്‍ കലാനാഥന്‍ മാഷുടെ അഭിപ്രായമാണ് ചോദിച്ചത്. അദ്ദേഹം അതിനുള്ള മറുപടി പറയുകയും ചെയ്തു. മറുപടിക്കുള്ള മറുപടി കൈകൊണ്ടായിപോയത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. മികച്ച നേതാവും തന്റെ അഭിപ്രായളെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളിലൊരാളാണ് മാഷ്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ ശ്രദ്ധ നേടിയ അദ്ദേഹത്തിനുനേരെ ആക്രമണം നടത്തിയവര്‍ ചെറുതാവുകയാണ് ചെയ്തത്.
നിധി തൊടാന്‍ സമ്മതിക്കില്ലെന്ന് നായര്‍ പ്രമാണികളും ഫാസിസ്റ്റുകളും മുറവിളി ...
- ചങ്ങലകളില്ലാതെ ഫോറക്‌സ് ഫോക്‌സുകള്‍
പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി
ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്.
കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്.
പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ ...
- ഐസ്‌ക്രീം കേസും മൂവാറ്റുപ്പുഴ കൈവെട്ടും
കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസും പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട മുവാറ്റുപ്പുഴ കൈവെട്ടുകേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കേരളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച രണ്ടു പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇവ നിര്‍ണായമായിരുന്നു. അല്ലെങ്കില്‍ ഇത് വഴിത്തിരിവായിരുന്നു. ആദ്യത്തെ പത്രം രജീന ഏഷ്യാനെറ്റിലൂടെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍(first) കൊടുക്കാന്‍ തയ്യാറായില്ല. അമിത രാജഭക്തിയായിരുന്നു കാരണം. ചന്ദ്രികപോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലൂടെ ആ വാര്‍ത്ത ജനങ്ങളിലെത്തിച്ചു. പക്ഷേ, വായനക്കാരില്‍ നിന്നും 100 ശതമാനം ആ വാര്‍ത്തയെ തിരസ്‌കരിയ്ക്കുകയാണ് ചില സ്തുതിപാഠകര്‍ ചെയ്തത്. അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും. ...
- ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍
ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്.
ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത് പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി. ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ...
- ഇനി റോയല്‍ ലൈഫ്
ടൈക്കൂണിനും ബിസാരെയ്ക്കും പിറകെ ഇനി ആരായിരിക്കും. കേരളത്തില്‍ രാജകീയ ജീവിതം ഓഫര്‍ ചെയ്യുന്ന ആലുവ കമ്പനി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പണക്കൊതിയന്മാരെ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് 63000 രൂപ നിങ്ങള്‍ക്കുണ്ടാക്കാന്‍ സാധിക്കും. ബൈനറി രീതിയില്‍ 63 പെയറുകളാവണമെന്നു മാത്രം. സംശയിക്കേണ്ട കമ്പനി രജിസ്റ്റേര്‍ഡ് തന്നെയാണ്. 1000 രൂപ കൊടുത്തു ചേര്‍ന്നാല്‍ അസ്സല്‍ മുസ്‌ലി വിറ്റയോ സ്പിരുലിനയോ കിട്ടും..ഇറക്കിയ കായ് മുതലായല്ലോ? അതു പോരേ സഖാവെ ഇനി 4200 മുടക്കിയാല്‍ സ്പിരുലിനയെ കൂടാതെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. ...
- ടൈക്കൂണിനെയും ബിസയറിനെയും കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍
മണിചെയിന്‍ തട്ടിപ്പ്: ബിസയര്‍ എംഡി പോലീസ്‌കസ്റ്റഡിയില്‍-മാതൃഭൂമി
കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദി(35)നെയും 10 ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മണിചെയിന്‍ തട്ടിപ്പില്‍ വയനാട് പോലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ്‌ചെയ്തിരുന്നു.
http://www.mathrubhumi.com/online/malayalam/news/story/984610/2011-06-10/kerala
കഴിഞ്ഞ വര്‍ഷം നവംബറില്‍ എഴുതിയത്
https://shinod.in/index.php/archives/548
ടൈക്കൂണ്‍ തകര്‍ന്നതിനുശേഷം ബിസയറിനെ കുറിച്ചെഴുതിയത്
https://shinod.in/index.php/archives/1020
- ഡല്‍ഹി നിവാസികള്‍ക്ക് ഉടന്‍ തന്നെ വൈദ്യുതി വില്‍പ്പന തുടങ്ങാം
ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും. പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ...
- സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്
മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്‌റു സെന്റര്‍ അറിയിച്ചു.
ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ...