- വാങ്ങാവുന്ന ചില ഓഹരികള്‍ LUPIN
ജപ്പാനിലെ ക്യോവാ ഫാര്മയുമായുള്ള ബന്ധമാണ് ഇപ്പോള്‍ ലൂപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ജപ്പാനിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ലൂപ്പിന് ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ജപ്പാനില്‍ ആവശ്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ 70 രൂപയോളം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരം വാങ്ങുന്നത് ഏകദേശം നാലര ലക്ഷത്തോളം രൂപ വരുമെങ്കിലും മൂന്നു മാസത്തിനുള്ളില്‍ അതില്‍ നിന്നു ലഭിക്കുന്ന റിട്ടേണ്‍ 70000 രൂപയിലധികമാവും.
- റിസര്‍വ് ബാങ്ക് നിരക്കുകള്‍ കൂട്ടി, ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ബാങ്ക് പലിശനിരക്കുകള്‍ ഉയരുമെന്ന ആശങ്ക ലാന്‍കോ ഇന്‍ഫ്രാടെക്, ജയ്പ്രകാശ് അസോസിയേറ്റ്സ്, പാറ്റ്നി കംപ്യൂട്ടേഴ്സ്, ഐ.ആര്.ബി ഇന്‍ഫ്രാ, പാന്റലൂണ്‍ റീട്ടെയ്ല്സ് ഓഹരി വിലകളില്‍ കാര്യമായ ഇടിവുണ്ടാക്കി. ഒട്ടുമിക്ക ബാങ്ക് ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 6.47 ശതമാനം മൂല്യ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ തകര്‍ച്ചക്കിടയിലും എഫ്.എം.സി.ജി കമ്പനികള്‍ നില മെച്ചപ്പെടുത്തി. രാജേഷ് എക്സ്പോര്‍ട്ടേഴ്സ്, നെസ്ലെ ഇന്ത്യ. പിരമല്‍ ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സാമ്പത്തിക അവലോകന റിപോര്‍ട്ടുകള്‍ ഇന്നു പുറത്തുവരുമ്പോള്‍ റിപ്പോനിരക്കുളില് വര്‍ധനവുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. ...
- ‘എല്‍ ക്ലാസിക്കോ യുദ്ധം’
എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്സലോണയും തമ്മിലുള്ള ഫുട്ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ...
- അടവുനയമല്ല,,,തറ രാഷ്ട്രീയം
‘ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത’ ജമാഅത്തെ ഇസ്‌ലാമിയെ പിണങ്ങാറായ ചേട്ടന്‍ വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ ‘മാങ്ങാത്തൊലിക്കും’ അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു.
മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. ...
- The following domains for sale
ചില ഡൊമെയ്‌നുകള്‍ ഇവിടെ വില്‍പ്പനയ്ക്കു വയ്ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ താഴെയുള്ള വിലാസത്തില്‍ മെയില്‍ ചെയ്യുക.
calicutvartha.com
webmasika.com
webhostranking.in
financejournal.in
cinemaonlive.com
filmonlive.com
legalhouse.in
futureoption.in
upcomingkerala.com
keralaonlinenews.com
janahitham.com
sportsmasika.com
Please give bid to mail@shinod.in
- Mathematics Teacher
Industry TypeEducation / Training / Teaching
Functional AreaTeaching / Education / Languages
Location of JobAbu Dhabi – United Arab Emirates
Other BenefitsTransportation Provided
Job Description• Candidate must possess at least a B. Ed/Teaching/Training, Bachelor/Masters Mathematics or equivalent.
• Good communication skills, Computer Literate
• At least 3 years of working experience in the related field is required for this position.
• Full-Time ...
- Marketing Executive
Male/Female Marketing Executive
– Minimum 3-4 years experience in advertising field handling both ATL and BTL jobs
– Fluency in English. Hindi/Arabic speaking capability preferred
– UAE driving licence
– Salary indication: AED.3000/month for the right candidate + commission
– Company car or car allowance will be provided
Only suitably qualified candidates to e-mail their CV to vijayan@geadvt.com.
Regards
Vijayan Melazhiyath
Managing Director
Global Edge ...
- ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം
ക്രിക്കറ്റ് എന്ന കളി ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം…കളി എന്നത് വിനോദമാണ് മനസ്സിനും ശരീരത്തിനും ഉന്മേഷം തരേണ്ട ഒന്ന്. അതു പരമാവധി മൂന്നു മണിക്കൂര്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാവുവെന്നാണ് ശാസ്ത്രീയ വിശകലനം. സ്വാഭാവികമായും ക്രിക്കറ്റ് ഒരു പണിയാണ്. കളിയ്ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും.
കളിയ്ക്കുന്ന ഓരോ താരത്തിനും കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. കാണുന്നവനോ? അവന്‍ ജോലിയും കൂലിയും കളഞ്ഞ് ടി.വിയ്ക്കു മുന്നില്‍ തപസ്സിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂറുകളല്ല..ഒരു ദിവസം മുഴുവന്‍…അവന്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്? ഇവര്‍ ഉണ്ടാക്കുന്ന ദേശീയ ...
- 100ശതമാനം ജോലിസാധ്യതയുള്ള ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍
കംപ്യൂട്ടറും ഇന്റര്‍നെറ്റുമുണ്ടോ? 200ലേറെ ഐ.ടി കോര്‍പ്പറേറ്റ് കമ്പനികളുടെ അംഗീകാരമുള്ള കോഴ്‌സുകള്‍ ചെറിയ ചെലവില്‍ പഠിച്ചെടുക്കാം. നൂറുശതമാനവും ജോലി സാധ്യതയുള്ള ഈ കോഴ്‌സുകള്‍ പഠിയ്ക്കാന്‍ ദിവസേന ഒരു മണിക്കൂര്‍ ചെലവാക്കിയാല്‍ മാത്രം മതി.
Certified PHP/MySQL web developer,Certified Java developer,CCNA training course,Certified MySQL developer,Certified PHP developer,Certified J2EE Web Developer,SEO training course,Certified SAS expert,SQL Server 2005 Administration,Certified .NET developer,Embedded systems CAT course
Microsoft Word 2007,Oracle DBA,Oracle PL/SQL
ഈ കോഴ്‌സുകളിലാണ് ഇപ്പോള്‍ ഓണ്‍ ...
- ഈയാഴ്ച സെന്‍സെക്‌സ് 3.2ശതമാനം ഉയര്‍ന്നു
മുംബൈ: തുടര്‍ച്ചയായ എട്ടുദിവസം മുന്നോട്ടുകുതിച്ച വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എങ്കിലും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ സെന്‍സെക്‌സ് 3.2 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. മുംബൈ ഓഹരി സൂചിക 604.75 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 171.80 പോയിന്റും മുന്നേറി.
വാരത്തിലെ അവസാന ദിവസം സെന്‍സെക്‌സ് 24.83 പോയിന്റ് നഷ്ടത്തിലും(19420.39) നിഫ്റ്റി 7.70 പോയിന്റ് കുറഞ്ഞ് 5826.05ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ ഒരു തിരുത്തല്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പ്രധാനകാരണം കുതിപ്പിന്റെ വേഗത കൂടുതലായിരുന്നുവെന്നതു തന്നെയാണ്. ...