- ഇനി റോയല്‍ ലൈഫ്
ടൈക്കൂണിനും ബിസാരെയ്ക്കും പിറകെ ഇനി ആരായിരിക്കും. കേരളത്തില്‍ രാജകീയ ജീവിതം ഓഫര്‍ ചെയ്യുന്ന ആലുവ കമ്പനി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പണക്കൊതിയന്മാരെ നിങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് 63000 രൂപ നിങ്ങള്‍ക്കുണ്ടാക്കാന്‍ സാധിക്കും. ബൈനറി രീതിയില്‍ 63 പെയറുകളാവണമെന്നു മാത്രം. സംശയിക്കേണ്ട കമ്പനി രജിസ്റ്റേര്‍ഡ് തന്നെയാണ്. 1000 രൂപ കൊടുത്തു ചേര്‍ന്നാല്‍ അസ്സല്‍ മുസ്‌ലി വിറ്റയോ സ്പിരുലിനയോ കിട്ടും..ഇറക്കിയ കായ് മുതലായല്ലോ? അതു പോരേ സഖാവെ ഇനി 4200 മുടക്കിയാല്‍ സ്പിരുലിനയെ കൂടാതെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്. ...
- ടൈക്കൂണിനെയും ബിസയറിനെയും കുറിച്ച് നേരത്തെ വന്ന വാര്‍ത്തകള്‍
മണിചെയിന്‍ തട്ടിപ്പ്: ബിസയര്‍ എംഡി പോലീസ്‌കസ്റ്റഡിയില്‍-മാതൃഭൂമി
കൊച്ചി: മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി അബ്ദുള്‍ ഹര്‍ഷാദി(35)നെയും 10 ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസിപി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘം കലൂര്‍ ദേശാഭിമാനി റോഡിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മണിചെയിന്‍ തട്ടിപ്പില്‍ വയനാട് പോലീസ് കഴിഞ്ഞദിവസം നാലുപേരെ അറസ്റ്റ്‌ചെയ്തിരുന്നു.
http://www.mathrubhumi.com/online/malayalam/news/story/984610/2011-06-10/kerala
കഴിഞ്ഞ വര്‍ഷം നവംബറില്‍ എഴുതിയത്
https://shinod.in/index.php/archives/548
ടൈക്കൂണ്‍ തകര്‍ന്നതിനുശേഷം ബിസയറിനെ കുറിച്ചെഴുതിയത്
https://shinod.in/index.php/archives/1020
- ഡല്‍ഹി നിവാസികള്‍ക്ക് ഉടന്‍ തന്നെ വൈദ്യുതി വില്‍പ്പന തുടങ്ങാം
ന്യൂഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്ക് വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വില്‍പ്പന നടത്തി ഇനി സമ്പാദിച്ചു തുടങ്ങാം. വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വിരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും അത് വൈദ്യുത വിതരണക്കമ്പനികള്‍ക്കു കൈമാറാനുമുള്ള സംവിധാനം താമസിയാതെ തലസ്ഥാനത്ത് നിലവില്‍ വരും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള ഈ രീതി ഡല്‍ഹി സര്‍ക്കാറും പാരമ്പര്യേതര ഊര്‍ജമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഞങ്ങള്‍ പദ്ധതിയുടെ അവസാനഘട്ടത്തിലാണ്. മൂന്നു നാലുമാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാനാവും. പ്രകൃതിപരമായ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് പരിഗണന നല്‍കി പരിസ്ഥിതി സംതുലനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ...
- സമ്പൂര്‍ണ ചന്ദ്രഗ്രഹണം ജൂണ്‍ 15ന്
മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 15ന്. ഈ ദിവസം സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയിലെത്തുന്നതോടെ ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പരിപൂര്‍ണമായും മറയ്ക്കും. ഇന്ത്യയിലുടനീളം ഇതു കാണാനാവുമെന്നു മുംബൈ നെഹ്‌റു സെന്റര്‍ അറിയിച്ചു.
ഭൂമിയുടെ ഇരുണ്ട ഭാഗത്തേക്കു ചന്ദ്രന്‍ നീങ്ങുന്നതോടെ അതൊരു ചെമ്പന്‍ ചുവപ്പുനിറത്തിലേക്കു മാറും. രാത്രി 11.53ഓടെയാണ് ഇതാരംഭിക്കുക. അടുത്ത ദിവസം പുലര്‍ച്ചെ 3.30ഓടെ ഗ്രഹണം അവസാനിക്കും. ഇന്ത്യയെ കൂടാതെ പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ്, വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ...
- നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് ...
- യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
- ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം
ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ്, ജപ്പാന്‍ ലൈഫ് ഇന്ത്യ,നാനോ എക്‌സല്‍ പോലുള്ള മണിച്ചെയിന്‍ തട്ടിപ്പുകമ്പനികളില്‍ പണം നിക്ഷേപിക്കരുതെന്നും ഇത്തരം കമ്പനികളെ കുറിച്ച് അറിവുള്ളവര്‍ അത് പോലിസിനു കൈമാറണമെന്നും കേരള പോലിസ് ഐ.ജിയാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജീവിതാവസാനം വരെ സ്ഥിര വരുമാനം, നിക്ഷേപം ഇരട്ടിപ്പിക്കുന്നു തുടങ്ങിയ മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയത് അധ്യാപകരും അഭിഭാഷകരും ഡോക്ടര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമാണെന്നതാണ് യാഥാര്‍ഥ്യം. സ്വാഭാവികമായും ഏതൊരു നെറ്റ്‌വര്‍ക്കിന്റെ തുടക്കത്തില്‍ കണ്ണികളാവുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. പക്ഷേ, നെറ്റ് വര്‍ക്ക് നൂറില്‍ ...
- സെന്‍സെക്‌സ് തിളങ്ങി,ടാറ്റാ മോട്ടോഴ്‌സിനു തിരിച്ചടി
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി ഒരു ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയില്‍ ഇന്നലെ ഏറെ തിളങ്ങിയത് സെന്‍സെക്‌സാണ്. 221.46 പോയിന്റ് നേട്ടത്തോടെ 18266.10ലാണ് മുംബൈ സൂചിക ക്ലോസ് ചെയ്തത്. 5476.10ല്‍ വില്‍പ്പന അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ മാത്രം 63.75 പോയിന്റ് അധികം നേടി.
റിയാലിറ്റി, ബാങ്കിങ്, മെറ്റല്‍, ഓയില്‍ മേഖലകളിലാണ് ഇന്നു മുന്നേറ്റം കൂടുതല്‍ പ്രകടമായത്. മറ്റൊരു നിര്‍ണായകസംഗതി അഡാഗ്(റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ്) കമ്പനികള്‍ ഇന്നലെ നിലമെച്ചപ്പെടുത്തിയെന്നതാണ്. അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള ...
- നിഫ്റ്റി 5400നുമുകളില്‍, എണ്ണക്കമ്പനികള്‍ക്ക് നേട്ടം
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂലവാര്‍ത്തകളും എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ചേര്‍ന്ന് ഇന്നു ഇന്ത്യന്‍ ഓഹരിവിപണിയില്‍ പച്ചക്കത്തിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികള്‍ നടത്തിയ മുന്നേറ്റവും ഷോട്ട് കവറിങും ചേര്‍ന്നാണ് വിപണിയെ കൈപിടിച്ചുയര്‍ത്തിയത്.
സെന്‍സെക്‌സ് 197.40 പോയിന്റുയര്‍ന്ന് 18044.64ലും നിഫ്റ്റി 63.40 വര്‍ധിച്ച് 5412.35ലും വില്‍പ്പന അവസാനിപ്പിച്ചത്. ഫ്യൂച്ചര്‍, ഓപ്ഷന്‍ മെയ്മാസ വ്യാപാരത്തിന്റെ അവസാനദിവസമായ ഇന്നു വിപണി 5380 എന്ന നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവലും തകര്‍ത്ത് താഴേക്കു പതിക്കുമെന്ന ആശങ്കകള്‍ സജീവമായിരുന്നു. പക്ഷേ, അമേരിക്ക, യൂറോപ്പ് ...
- തകര്‍ച്ച തുടരുന്നു, ഇന്‍ഫോസിസിനു തിരിച്ചടി
മുംബൈ: കടുത്ത വില്‍പ്പനസമ്മര്‍ദ്ദത്തില്‍ ഓഹരി വിപണി താഴേക്ക് പതിക്കുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 164.73 പോയിന്റ് നഷ്ടത്തില്‍ 17847.24ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 45.90 കുറഞ്ഞ് 5348.95ലും ക്ലോസ് ചെയ്തു. ഒട്ടുമിക്ക മേഖലകളും ഇന്നു നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഐ.ടി, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്.
പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിനു ഇന്നു മോശം ദിവസമായിരുന്നു. 90ഓളം പോയിന്റ് താഴ്ന്ന ഓഹരി 50.05 നഷ്ടത്തില്‍ 2795ലാണ് ...