Digital Media

 • വിപണി തകര്‍ന്നു, തൂക്കം ഇടത്തോട്ട്
  മുംബൈ: വിപണി വീണ്ടും റെഡ്‌സോണിലേക്ക് തിരിഞ്ഞു. ഇന്‍ഫോസിസിന്റെ മൂന്നാം പാദഫലം പ്രതീക്ഷിച്ചതിലും താഴ്ന്നതും ധനകാര്യസ്ഥാപനങ്ങളില്‍ വില്‍പ്പനസമ്മര്‍ദ്ദം കൂടുതലായതുമാണ് ഇതിനു കാരണം. ആഗോളവിപണികളെല്ലാം അനുകൂലമായിട്ടും ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയുണ്ടായത് നിക്ഷേപകരെ അമ്പരിപ്പിച്ചു. 351.28 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 19182.82ലും 111.35 പോയിന്റ് കുറഞ്ഞ് നിഫ്റ്റി 5751.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഇന്‍ഫോസിസില്‍ നിന്നു നേരത്തെ ലഭിച്ച സൂചനകളനുസരിച്ച് ടാക്‌സ് കഴിച്ച് കമ്പനിയുടെ ലാഭം 1780 കോടിയായിരുന്നു. എന്നാല്‍ മൂന്നാം പാദഫലം പുറത്തുവന്നപ്പോള്‍ അത് 1737 കോടി രൂപയായി കുറഞ്ഞു. ഫലം കമ്പനിയുടെ ...
 • ചാഞ്ചാട്ടത്തിന്റെ പൊടിപൂരം, വിപണിയില്‍ നഷ്ടത്തിന്റെ ആറാം ദിവസം
  മുംബൈ: അതിശയിപ്പിക്കുന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 27.78 പോയിന്റ് താഴ്ന്ന് 19196.34ലും നിഫ്റ്റി 8.75 പോയിന്റിടിഞ്ഞ് 5754.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. പലപ്പോഴും നൂറിലധികം പോയിന്റുകളാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ കീഴ്‌മേല്‍ മറിഞ്ഞത്. വിപണിയെ ഉയര്‍ത്തികൊണ്ടു വന്നതിനുശേഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ മാത്രം 239.48 മില്യണ്‍ ഡോളറിന്റെ വിറ്റൊഴിക്കലാണ് നടത്തിയത്. ഇന്നത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ നിഫ്റ്റിക്ക് നമ്മള്‍ ഇന്നലെ സൂചിപ്പിച്ച 5700 ...
 • വിപണി ആറാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍, സെന്‍സെക്‌സ് 468 പോയിന്റ് ഇടിഞ്ഞു
  മുംബൈ: ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആഗോളവിപണിയിലെ മാന്ദ്യം തുടരുന്നതും കമ്പനികളുടെ മൂന്നാം പാദഫലം പുറത്തുവരുന്നതിനെ കുറിച്ചുള്ള ആശങ്കയും നിക്ഷേപകരില്‍ ഭൂരിഭാഗത്തെയും വില്‍പ്പക്കാരാക്കിയതാണ് വിപണിയെ ഉലച്ചത്. സെന്‍സെക്‌സ് 467.69 പോയിന്റ് 19224.12ലും സെന്‍സെക്‌സ് 141.75 പോയിന്റ് താഴോട്ടിറങ്ങി 5762.85ലും ക്ലോസ് ചെയ്തു. ഇതിനോടൊപ്പം പണപ്പെരുപ്പനിരക്ക് വര്‍ധിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന അഭ്യൂഹവും കൂടിചേര്‍ന്നതോടെ തകര്‍ച്ചയുടെ ആക്കം വര്‍ധിച്ചു. അതേ സമയം ഈ തകര്‍ച്ച പ്രതീക്ഷതാണെന്ന നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. പണപ്പെരുപ്പം വര്‍ധിച്ചാല്‍ ...
 • ജാഗ്രത, 5870 സപ്പോര്‍ട്ടിങ് ലെവല്‍
  മുംബൈ: പുതിയവര്‍ഷത്തിന്റെ തുടക്കം അല്‍പ്പം നേട്ടത്തോടെയായിരുന്നെങ്കിലും വാരം ക്ലോസ് ചെയ്തത് കനത്ത നഷ്ടത്തിലാണ്. പണപ്പെരുപ്പത്തെ തുടര്‍ന്ന് കടുത്ത നടപടികള്‍ വരാനിടയുണ്ടെന്ന ആശങ്കയും അതോടനുബന്ധിച്ചുള്ള അമിത വികാരപ്രകടനങ്ങളുമാണ് തകര്‍ച്ചയ്ക്കു പ്രധാനകാരണമെങ്കിലും അതിനെ നിലവിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും അഴിമതികളും യൂറോപ്പ്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന മാന്ദ്യവുമായി കൂട്ടിവായിക്കുമ്പോള്‍ പ്രശ്‌നം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്. ജനുവരി മാസത്തെ സെന്‍സെക്‌സ് സപ്പോര്‍ട്ടീവ് ലെവലായ 19600നടുത്താണ് വെള്ളിയാഴ്ച വില്‍പ്പന അവസാനിച്ചത്. ഈ ലെവല്‍ തകര്‍ത്ത് താഴേക്കു കുതിക്കുകയാണെങ്കില്‍ 19300 ആയിരിക്കും അടുത്ത ലെവല്‍. അവിടെ നിന്നു ...
 • റേറ്റ് വര്‍ദ്ധനവിനെ കുറിച്ചുള്ള ആശങ്ക, വിപണി തകര്‍ന്നു
  മുംബൈ: വിപണിയ്ക്ക് ഏറെ നഷ്ടങ്ങള്‍ നല്‍കികൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യവാരം കടന്നുപോയത്. പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വ്യത്യാസം വരുത്താനിടയുണ്ടെന്ന വാര്‍ത്തകളും ഏഷ്യ, യൂറോപ്പ് വിപണികളുടെ പ്രതികൂലാവസ്ഥയും ഇന്ത്യന്‍ വിപണിയ്ക്ക് തിരിച്ചടിയായി. മുംബൈ ഓഹരി സൂചിക492.93 പോയിന്റും ദേശീയ ഓഹരി സൂചിക143.65 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 19691.81 പോയിന്റിലും നിഫ്റ്റി 5904.60 പോയിന്റിലും വില്‍പ്പന അവസാനിപ്പിച്ചു. പണപ്പെരുപ്പത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലെ പ്രശ്‌നങ്ങളും വിപണിയെ ഏറെ സ്വാധീനിച്ചു. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം വിപണി താഴോട്ടുവരാനുള്ള സാധ്യത കൂടുതലാണ്. സെന്‍സെക്‌സില്‍ 2000ഓളം ...
 • ഞാന്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമോ?
  ആദ്യം ചെയ്യേണ്ടത് നമ്മുടെ എല്ലാ മാര്‍ഗ്ഗങ്ങളില്‍ കൂടിയും ലഭിക്കുന്ന വരുമാനമെന്താണെന്ന് തിരിച്ചറിയുകയാണ്. ശമ്പളം,ബിസിനസ്,ബാങ്കുകളില്‍ നിന്നോ ഓഹരികളില്‍ നിന്നോ ലഭിക്കുന്ന ലാഭം, വീട്, ഓഫിസ് വാടകയിനത്തിലോ ലഭിക്കുന്ന വരുമാനം തുടങ്ങി നിങ്ങളുടെ കൈയിലേക്ക് എത്തുന്ന എല്ലാ പണത്തിന്റെയും ഒരു ലിസ്റ്റ് തയ്യാറാക്കണം. ഇനി തയ്യാറാക്കേണ്ടത് നിങ്ങളുടെ ഒരു മാസത്തെ ചെലവുകളും അടവുകളുടെയും ലിസ്റ്റാണ്. ഈ ലിസ്റ്റില്‍ നിന്ന് നികുതിയിളവുകള്‍ ലഭിക്കുന്ന തുകകള്‍(ഇന്‍ഷുറന്‍സ്, ഹോം ലോണുകളുടെ പലിശ തുടങ്ങിയവ) കുറയ്ക്കണം. ഇങ്ങനെ കുറച്ചുകിട്ടുന്ന തുക ആദ്യം പറഞ്ഞ വരുമാനത്തില്‍(ഗ്രോസ് ടോട്ടല്‍ ഇന്‍കം) നിന്ന് ...
 • ബാങ്കിങ് മേഖല വിപണിയെ താഴോട്ടു വലിച്ചു
  ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിങ്, റിയാലിറ്റി,ഓട്ടോ മേഖലയില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 197.62 പോയിന്റ് നഷ്ടത്തോടെ 20301.10ലും നിഫ്റ്റി 66.55 പോയിന്റ് കുറഞ്ഞ് 6079.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. വാള്‍ട്ട് സ്ട്രീട്ടിലെയും മറ്റു ഏഷ്യന്‍ വിപണികളിലെയും തിരിച്ചടികള്‍ മൂലം തുടക്കം മുതല്‍ ബാങ്കിങ് മേഖലയില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടുതലായിരുന്നു. യൂറോപ്യന്‍ വിപണിയും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നതോടെ ഇന്ത്യന്‍ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 250 പോയിന്റും ...
 • സെന്‍സെക്‌സ് 62 പോയിന്റ് താഴ്ന്നു
  മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 62.33 പോയിന്റും നിഫ്റ്റി 11.25 പോയിന്റും ഇടിഞ്ഞു. ബാങ്കിങ് മേഖലയിലാണ് ഇന്നു ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത്. 2.48 പോയിന്റാണ് മേഖലയ്ക്ക് മൊത്തം നഷ്ടപ്പെട്ടത്. അതേ പോലെ റിയാലിറ്റി ഓഹരികളില്‍ ഇന്ന് വിറ്റൊഴിവാക്കല്‍ കൂടുതല്‍ പ്രകടമായിരുന്നു. എണ്ണ-വാതക മേഖല ഇന്ന് 1.29 ശതമാനം നേട്ടം സ്വന്തമാക്കി. എഫ്.എം.സി.ജി, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു. അരേവ ടി ആന്റ്ഡി, ടെക് ...
 • നിഫ്റ്റി 6100 കടന്നു
  മുംബൈ: ഡിസംബര്‍ ഫ്യൂച്ചര്‍ കോളുകളുടെ കാലാവധി തീരുന്ന ദിവസമായ ഇന്നു സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 133.04 പോയിന്റ് വര്‍ധിച്ച് 20389.07ലും നിഫ്റ്റി 41.50 ഉയര്‍ന്ന് 6101.85ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എല്ലാ സെക്ടറും ഇന്നു ലാഭത്തിലാണ് ക്ലോസ് ചെയ്തത്. അതേ സമയം അ്രന്താരാഷ്ട്രവിപണിയില്‍ വിലവര്‍ധിക്കുന്നതിനാല്‍ ഓയില്‍ ആന്റ് ഗ്യാസ് മേഖലയില്‍ ഇന്നു വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം എണ്ണ വില കൂടുന്നതിനാല്‍ നിക്ഷേപകരുടെ ശ്രദ്ധ ...
 • മുന്‍നിര ഓഹരികള്‍ തിളങ്ങി, സെന്‍സെക്‌സ് 230 പോയിന്റ് മുന്നേറി
  മുംബൈ: ഓഹരി വിപണിയിലെ 17 പ്രമുഖ ഓഹരികള്‍ മുന്നേറിയതോടെ സെന്‍സെക്‌സ് 230.61 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 64.35 പോയിന്റ് കൂടി 6060.35ലാമ് ക്ലോസ് ചെയ്തത്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസം നാളെയായതിനാല്‍ വിപണിയില്‍ ഒരു മുന്നേറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. സെക്ടര്‍ വൈസ് നോക്കുകയാണെങ്കില്‍ ബാങ്കിങ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഐ.ടി, ബാങ്കിങ്, മെറ്റല്‍,ചില ഫാര്‍മ കമ്പനികളുടെ ഓഹരികളും മുന്നേറ്റം തുടരാനാണ് സാധ്യത. പക്ഷേ, മുന്നേറ്റം ...
Read more