Digital Media

  • ടൈംസ് ഓഫ് +മാതൃഭൂമി
    ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ഉടമസ്ഥതിയുള്ള രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും കേരളത്തില്‍ കൈകോര്‍ത്തുനീങ്ങുമെന്ന വാര്‍ത്തകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാതൃഭൂമിയുടെ പ്രിന്റിങ്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ വായനക്കാരിലെത്തിക്കാനാണ് പദ്ധതി. എന്നാല്‍ രണ്ടു കമ്പനികളും ഇക്കാര്യത്തില്‍ ഔദ്യോഗികമായ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മീഡിയ മുഗള്‍സ്, എക്‌സ്‌ചേഞ്ച്‌ഫോര്‍മീഡിയ തുടങ്ങിയ ചില വെബ്‌സൈറ്റുകളാണ് ഈ വാര്‍ത്ത വീണ്ടും സജീവമാക്കുന്നത്. അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശക്തമായ സ്വാധീനമുറപ്പിച്ചതിനുശേഷമാണ് ടൈംസ്, പത്രങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് കാലൂന്നാനൊരുങ്ങുന്നത്. പുതുവര്‍ഷത്തിന്റെ ...
  • നിഫ്റ്റി ആറായിരത്തിനരികെ,റിയാലിറ്റി, ബാങ്കിങ് സ്റ്റോക്കുകള്‍ക്ക് നേട്ടം
    മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 328.75 പോയിന്റിന്റെയും നിഫ്റ്റി 98.20 പോയിന്റിന്റെയും നേട്ടം സ്വന്തമാക്കി. ബാങ്ക്, റിയാലിറ്റി സ്റ്റോക്കുകളുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ സെന്‍സെക്‌സ് 19850ലും നിഫ്റ്റി 5960.90ലുമാണ് വില്‍പ്പന നിര്‍ത്തിയത്. മെച്ചപ്പെട്ട സാമ്പത്തിക റിപോര്‍ട്ടുകളും തിരിച്ചുവരുന്ന ഏഷ്യന്‍ വിപണികളും അമേരിക്ക, യൂറോപ്പ് വിപണികളില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്താത്തതുമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിന് പുതിയ ഉണര്‍വ് നല്‍കിയിട്ടുള്ളത്. മെച്ചപ്പെട്ട ജി.ഡി.പി റേറ്റിനെ കൂടാതെ ഗവര്‍ണമെന്റ് പ്രഖ്യാപിച്ച വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലോകസഭ ...
  • ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചത് വിപണിക്ക് അനുഗ്രഹമായി
    മുംബൈ: രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്-ജി.ഡി.പി) വര്‍ധിച്ചതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് പച്ചക്കത്തിച്ചു. സെന്‍സെക്‌സ് 116.15 പോയിന്റുയര്‍ന്ന് 19521.25ലും നിഫ്റ്റി 32.70 വര്‍ധിച്ച് 5862.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ആദ്യപാദത്തില്‍ നേടിയതിനേക്കാള്‍ .1 ശതമാനം മാത്രമേ അധികം നേടിയിട്ടുള്ളൂവെങ്കില്‍(8.9) പോലും ഈ വളര്‍ച്ച അദ്ഭുതകരമെന്നാണ് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വിവിധ വിഭാഗങ്ങലെ പരിഗണിക്കുകയാണെങ്കില്‍ ഉല്‍പ്പാദനമേഖല 9.8, കാര്‍ഷിക മേഖല 4.4, മൈനിങ് മേഖല 8, നിര്‍മാണ മേഖല 8.8 എന്ന രീതിയിലാണ് ...
  • റിലയന്‍സ്, ഐ.സി.ഐ.സി.ഐ ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് മുന്നേറി
    മുംബൈ: ഒമ്പതുശതമാനത്തോളം തിരുത്തലിനു വിധേയമായ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കാളക്കൂറ്റന്മാര്‍ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. സെന്‍സെക്‌സ് 268.49 പോയിന്റ് നേട്ടത്തില്‍ 19405.10ലും നിഫ്റ്റി 78.05 പോയിന്റ് വര്‍ധിച്ച് 5830ലുമാണ് ക്ലോസ് ചെയ്തത്. ആര്‍.ഐ.എല്‍, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ പോലുള്ള ബ്ലുചിപ്പ് കമ്പനികളുടെ കരുത്തിലാണ് വിപണി നേട്ടമുണ്ടാക്കിയത്. 1486 ഓഹരികള്‍ ഇന്നു മുന്നേറ്റം പ്രകടമാക്കിയപ്പോള്‍ 1485 എണ്ണം നഷ്ടത്തില്‍ തന്നെ തുടരുകയാണ്. അതേ സമയം 72 സ്‌ക്രിപ്റ്റുകളുടെ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. റിലയന്‍സ് 3.18 ശതമാനവും മാരുതി സുസുക്കി 2.87 ...
  • ടൊയോട്ടാ എതിയോസ് ഡിസംബര്‍ ഒന്നിന് വിപണിയിലെത്തും
    വാഹനപ്രേമികള്‍ കൗതുകത്തോടെ കാത്തുനില്‍ക്കുന്ന ടൊയോട്ടയുടെ ‘ചെറുകാര്‍’ എതിയോസ് ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തും. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഇന്ത്യന്‍ വിപണിയില്‍ സജീവമാണെങ്കിലും ടൊയോട്ടയ്ക്ക് വില്‍പ്പനയുടെ 4ശതമാനം മാത്രമാണ് സ്വന്തമാക്കാനായത്. എന്നാല്‍ ആഗോളവിപണിയില്‍ മികച്ച ബ്രാന്റ് വാല്യു ഉള്ള ടൊയോട്ട എ, ബി ക്ലാസ് കാറുകളുടെ വില്‍പ്പനയില്‍ ഇന്ത്യയിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചെറുകാറുകളിലൂടെ ഇന്ത്യയിലെ വില്‍പ്പന ഇരട്ടിയാവുമെന്നാണ് കമ്പനി സ്വപ്‌നം കാണുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ടയോട്ട സ്‌മോള്‍കാറുമായെത്തുമ്പോള്‍ അത് മാരുതി, ടാറ്റ, ഹോണ്ട, ഹ്യുണ്ടായ് ...
  • വിപണി തിരിച്ചെത്തിയേക്കും
    മുംബൈ: നിഫ്റ്റി 5650-700 ലെവലില്‍ തട്ടിയതിനുശേഷം തിരിച്ചുകയറാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ നാലു ട്രേഡിങ് സെക്ഷനുകളിലായി നാലുശതമാനത്തിലേറെ നഷ്ടം സംഭവിച്ച സെന്‍സെക്‌സ് 350-400 പോയിന്റ് നേട്ടവുമായി പുതിയ ആഴ്ചയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡ് സാമ്പത്തിക പ്രതിസന്ധി, കൊറിയന്‍ സംഘര്‍ഷം, 2ജി സ്‌പെക്ട്രം-എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതികള്‍ എന്നിവയാണ് കഴിഞ്ഞ ആഴ്ചയില്‍ വിപണികളെ സ്വാധീനിച്ച ഘടകങ്ങള്‍. ആദ്യം ഇന്ത്യയിലെ കാര്യങ്ങള്‍ പരിഗണിക്കാം. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് വിവാദം വാസ്തവത്തില്‍ കൈക്കൂലി കേസ് മാത്രമാണ്. ഈ കേസില്‍ 21 ഓളം ...
  • Vacancy for CCTV and Telecom Technicians
    Greetings, A multi national company in Riyadh is having vacant positions for CCTV and Telecom Technicians. Candidate should be a diploma holder and should possess a valid and transferable Iqama. Saudi Driving License will be an advantage. Those who are fufiling the above qualifications could either forward their CV to sammathew_99@yahoo.com or call us on 050 515 0513 ...
  • job vacancy to kerala people in bangalore and cochin
    A united arab emirates web portal is inviting applications from keralites to the vacancy of sales officers from all districts of kerala and female telecallers to its bangalore ofiice as well as to new kochi operations.never miss the opportunity.salary according to experience and best in the industry.freshers also welcome. any one interested please send c v ...
  • Urgent Vacancy for Accountant-Bahrain
    An Accountant is required for a Oil Well Services Company in Bahrain. Profile/requirement: Any Accountant who can manage a simple ledger and who knows how to do the accounting till the finalization i.e. who can generate a Trial Balance, P&L Statement and Balance Sheet. Other details: – Age limit : 40 yrs – Excellent English and pleasing personality – Visa available – Salary: BD ...
  • വെബ്‌സൈറ്റുകള്‍ ക്ലോസ് ചെയ്യാനുള്ള അധികാരത്തിനായി പോലിസ് ശ്രമിക്കുന്നു
    വെബ്‌സൈറ്റുകള്‍ ക്ലോസ് ചെയ്യാനുള്ള അധികാരത്തിനായി വിവിധ അന്വേഷണ ഏജന്‍സികള്‍ ശ്രമം തുടങ്ങി. സീരിയസ് ആന്റ് ഓര്‍ഗനൈസ് ക്രൈം ഏജന്‍സി(soca) യുകെ ഡൊമൈന്‍ സേവനദാതാക്കളായ നോമിനെറ്റിന് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചുകഴിഞ്ഞു. ഈ നീക്കത്തെ ആഗോള ഐ.ടി വിപണി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി 70 ഓളം ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം ഏകപക്ഷീയമായി അവസാനിപ്പിച്ചതിനു തൊട്ടുപിറകെയാണ് യു.കെയില്‍ ഈ ശ്രമം നടക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടയാനുള്ള അവകാശമാണ് പോലിസ് ചോദിക്കുന്നത്. പക്ഷേ, എന്താണ് ക്രിമിനല്‍ പ്രവര്‍ത്തനം എന്നു ...
Read more