- ട്വിറ്ററിലെ goo.gl ലിങ്ക് ശ്രദ്ധിക്കുക
ട്വിറ്ററിലൂടെ goo.gl എന്ന ലിങ്ക് അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളില്‍ നിന്നുള്ള വല്ലതുമാണെന്നു കരുതി ചാടിക്കയറി എടുക്കാന്‍ പോവണ്ട. ക്ലിക്ക് ചെയ്താല്‍ നല്ല അത് വിവിധ പോണ്‍ സൈറ്റുകളിലും വൈറസുകളുടെ കൂടാരത്തിലുമാണ് നിങ്ങളെ എത്തിക്കുക. the next web ഇതിനെ കുറിച്ച് നടത്തിയ പഠനത്തില്‍ ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സൈറ്റാണ് ഇതിന്റെ സോഴ്‌സെന്നു വ്യക്തമായിട്ടുണ്ട്.
- വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍: അമേരിക്കയടക്കമുള്ള വന്‍ശക്തികളെ വിറപ്പിച്ച വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഉടമ ജൂലിയന്‍ അസാന്‍ജിനെ ലണ്ടന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഏറ്റവും വിചിത്രമായ സംഗതി അറസ്റ്റ് ഒരു ലൈംഗീകപീഡനക്കേസുമായി ബന്ധപ്പെട്ടാണ്.
യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇന്നു രാവിലെ പ്രാദേശികസമയം 9.30ഓടെയാണ് അറസ്റ്റ് ചെയ്തത്. സ്വീഡനില്‍ ആഗസ്ത് 2010ന് നടന്ന ലൈംഗിക അതിക്രമക്കേസുകളിലാണ് അറസ്റ്റ്-മെട്രോപൊളിറ്റന്‍ പോലിസ് സര്‍വീസ് വ്യക്തമാക്കി.
- പി.എസ്.സി തട്ടിപ്പ്;ഉന്നതര്‍ക്കുള്ള പങ്ക് തള്ളികളയാനാവില്ല
പി.എസ്.സി നിയമനം സുതാര്യമാണെന്ന പൊതുവികാരത്തിനേറ്റ തിരിച്ചടിയാണ് പി.എസ്.സി നിയമന തട്ടിപ്പ്. പക്ഷേ, ഇതിനുള്ള കളമൊരുക്കങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയെന്നുവേണം കരുതാന്‍. കാരണം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി തരാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. അവയെല്ലാം വെറും തട്ടിപ്പുകേസുകളായി ഇപ്പോഴും പോലിസ് സ്‌റ്റേഷനുകളിലെ ഫയല്‍കൂമ്പാരങ്ങളില്‍ വിശ്രമിക്കുന്നു.
വാട്ടര്‍ അതോറിറ്റിയിലും റവന്യുവകുപ്പുകളിലുമാണ് ഇത്തരം വഴിവിട്ടനിയമനത്തിനുള്ള നീക്കം നടന്നത്.
കോഴിക്കോട് ഒരു യുവാവിനെ മറയാക്കി നടത്തിയ തട്ടിപ്പില്‍ ലക്ഷങ്ങള്‍ സമാഹരിച്ചതിനു പിറകില്‍ ഭരണകക്ഷികളിലെ അംഗങ്ങളായിരുന്നു. തട്ടിപ്പ് പുറത്തായപ്പോള്‍ ...
- എം.എല്‍എം കമ്പനികളുടെ ബാങ്കിടപാടുകള്‍ നിരീക്ഷിക്കുന്നു
എം.എല്‍.എം കമ്പനികള്‍ വന്‍കിട ബാങ്കുകളില്‍ എക്കൗണ്ടുകള്‍ തുറന്ന് കൊടുത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമായി. ഒരു പ്രത്യേക എക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തുന്നതും പിന്നീട് അത് മറ്റു ചില എക്കൗണ്ടുകളിലേക്ക് വഴിമാറി ഒഴുകുന്നതും സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്.
വന്‍ പലിശ അല്ലെങ്കില്‍ സാമ്പത്തികനേട്ടമാണ് ഇത്തരം നിക്ഷേപത്തിന് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത.് വന്‍തോതില്‍ ചെക് ലീഫുകള്‍ സ്വന്തമാക്കി പലിശയ്ക്കും മുതലിനും പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി നിക്ഷേപകരുടെ മനസ്സില്‍ കൃത്രിമമായ സുരക്ഷിതത്വം സൃഷ്ടിക്കുകയാണ് ഈ കമ്പനികളുടെ ...
- നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല, സെന്‍സെക്‌സ് ഫ്ളാറ്റ്
മുംബൈ: തുടക്കത്തിലെ നേട്ടം അവസാന ഒരു മണിക്കൂറിലെ ലാഭമെടുക്കലില്‍ കുത്തിയൊലിച്ചുപോയപ്പോള്‍ വിപണിയുടെ ക്ലോസിങ് ഫ് ളാറ്റ്. ഏഷ്യന്‍ വിപണികളെല്ലാം തന്നെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍മാര്‍ക്കറ്റിന്റെയും നിയന്ത്രണം രാവിലെ തന്നെ കാളക്കൂറ്റന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ നെഗറ്റീവ് സ്വഭാവം ശക്തമായതിനെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷം വിറ്റൊഴിവാക്കല്‍ വര്‍ധിച്ചതോടെ സൂചികകള്‍ താഴേക്കിറങ്ങാന്‍ തുടങ്ങി.
75 പോയിന്റ് നേട്ടത്തില്‍ വില്‍പ്പന ആരംഭിച്ച സെന്‍സെക്‌സ് ഉച്ചയ്ക്കുമുമ്പ് 20217.86 പോയിന്റുവരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്യുമ്പോഴേക്കും 19981.31 പോയിന്റിലെത്തി. അതേ സമയനം നിഫ്റ്റി 6069.45 ...
- സി.ബി.ഐ വെബ്‌സൈറ്റ് തകര്‍ത്തു
രാജ്യത്തെ പ്രമുഖ അന്വേഷണഏജന്‍സിയായ സി.ബി.ഐയുടെ വെബ്‌സൈറ്റ് ഇന്നലെ രാത്രി ഹാക്കര്‍മാര്‍ തകര്‍ത്തു. പാകിസ്താന്‍ സൈബര്‍ ആര്‍മി എന്നു വിശേഷിപ്പിക്കുന്ന സംഘമാണ് ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റിയെ ഞെട്ടിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററി(എന്‍.ഐ.സി)ന്റെ നിയന്ത്രണത്തിലുള്ള സൈറ്റാണിതെന്നതും ശ്രദ്ധേയമാണ്. cbi.gov.in എന്ന ഡൊമെയ്‌നിലേക്ക് പ്രവേശിക്കുന്നവരെ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിക്കുന്ന സൈര്‍ ആര്‍മിയുടെ പേജിലേക്കാണ് നയിക്കുക. ഇന്ത്യന്‍ സൈബര്‍ സംഘം പാകിസ്താന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തതിനുള്ള മറുപടിയാണിതെന്ന് അതില്‍ പറയുന്നുണ്ട്. ഔദ്യോഗിക സര്‍ക്കാര്‍ സൈറ്റുകളെല്ലാം എന്‍.ഐ.സിയിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. സി.ബി.ഐ സൈറ്റ് ...
- ഗൂഗിള്‍ ഓപറേറ്റിങ് സിസ്റ്റം ഡിസംബര്‍ ഏഴിന്?
ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റം ക്രോം ഒ.എസ് ഈ മാസം ഏഴിന് പുറത്തിറങ്ങാന്‍ സാധ്യത. ചൊവ്വാഴ്ച രാവിലെ വിളിച്ചുചേര്‍ത്തിരിക്കുന്ന ക്രോം വാര്‍ത്താസമ്മേളനമാണ് ഇത്തരമൊരു പ്രതീക്ഷ നല്‍കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ക്രോമുമായി ബന്ധപ്പെട്ട ഒരു പ്രധാനകാര്യം പ്രഖ്യാപിക്കുമെന്നു മാത്രമാണ് അറിയിച്ചിട്ടുള്ളത്. 2009 ജൂലൈയിലാണ് ഓപറേറ്റിങ് സിസ്റ്റം ഡിസൈന്‍ ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചത്..
- വിക്കിലീക്‌സിനെ കൊന്നു, ചാരത്തില്‍ നിന്ന് വീണ്ടും
അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന വിക്കിലീക്‌സ് വെബ്‌സൈറ്റ് തകര്‍ന്നു. എന്നാല്‍ wikileaks.org എന്ന ഡൊമെയ്ന്‍ ഡൗണ്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ wikileaks.ch എന്ന സൈറ്റുമായി ജൂലിയന്‍ അസാന്‍ജ് ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു. wikileaks.org എന്ന ഡൊമെയ്ന്‍ തകര്‍ക്കുന്നതിനുവേണ്ടി വ്യാപകമായ ശ്രമങ്ങള്‍ നടന്നതിനെ തുടര്‍ന്ന് സേവനദാതാവായ everydns.net ഡൊമെയ്ന്‍ ഓഫ്‌ലൈനിലേക്ക് മാറ്റുകയായിരുന്നു. മള്‍ട്ടിപ്പിള്‍ ഡിസ്ട്രിബ്യൂട്ടഡ് ഡിനൈല്‍ സര്‍വീസ്(ഡി.ഡി.ഒ.എസ്) അറ്റാക്കിനുവിധേയമായതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിക്കിലീക്‌സിനെ ഓഫ്‌ലൈനിലേക്ക് മാറ്റിയില്ലെങ്കില്‍ ഞങ്ങളുടെ മറ്റു ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം താറുമാറാകുമെന്ന ...
- സെന്‍സെക്‌സിന്റെ ആഴ്ചയിലെ നേട്ടം 831 പോയിന്റ്
മുംബൈ: തുടര്‍ച്ചയായി നാലുദിവസം ലാഭത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഴ്ചയിലെ മൊത്തം പ്രകടനം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സ് 831 പോയിന്റും നിഫ്റ്റി 241 പോയിന്റും വര്‍ധിച്ചു. ഇന്ന് മുംബൈ ഓഹരി സൂചിക 25.77 പോയിന്റിന്റെയും നിഫ്റ്റി 18.90 പോയിന്റിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
സ്‌ട്രെയ്റ്റ് ടൈംസ്, ഹാങ്‌സെങ്, ഷാങ്ഗായി, യൂറോപ്പ്യന്‍ മാര്‍ക്കറ്റുകളില്‍ ചുവപ്പ് കത്തിയതും നിഫ്റ്റി 6000നു മുകളിലേക്കുയരുന്നതിന് കടുത്ത പ്രതിരോധത്തെ നേരിടുന്നതുമാണ് ഇന്ന് വിപണിയെ ആട്ടിയുലച്ചത്. കൂടാതെ അമേരിക്കയുടെ നവംബറിലെ ...
- വിക്കി ലീക്ക്‌സ് ഹോസ്റ്റ് ചെയ്യില്ലെന്ന് ആമസോണ്‍
വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സിനെ ഹോസ്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വിസമ്മതിച്ചു. ഏറ്റവും കൂടുതല്‍ മാധ്യമസ്വാതന്ത്രമുള്ള സ്വീഡനിലെ bahnhoി എന്ന കമ്പനിയാണ് ആദ്യം സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഹാക്കര്‍മാര്‍ ഈസൈറ്റ് തകര്‍ത്തതോടെ ആമസോണിലേക്ക് ഹോസ്റ്റിങ് മാറ്റുകയായിരുന്നു.
യു.എസ് സെനറ്റര്‍ ജോ ലീബെര്‍മാന്‍ ആമസോണ്‍ ഓഫിസുമായി ബന്ധപ്പെട്ടതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കമ്പനിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് വിക്കിലീക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ സര്‍വിസ് റദ്ദാക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും വിക്കിലീക്ക്‌സിന് യാതൊരു ...