Digital Media

 • ചൈനീസ് ഫോബിയ, വിപണി താഴോട്ട്
  മുംബൈ: പണപ്പെരുപ്പം തടയുന്നതിന് ചൈന നിരക്ക് വര്‍ധനയടക്കമുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന റിപോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. 20372ല്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 19832 പോയിന്റ് വരെ താഴ്ന്നതിനുശേഷം രണ്ടു ശതമാനം നഷ്ടത്തോടെ(445 പോയിന്റ്) 19865.14ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ 11 സെഷനുകളിലായി ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന സപ്പോര്‍ട്ടിങ് ലെവലുകളെല്ലാം തകര്‍ത്തായിരുന്നു നിഫ്റ്റിയുടെ പതനം. 133 പോയിന്റ് കുറഞ്ഞ് 5988.70ലാണ് ദേശീയ ഓഹരി സൂചിക വില്‍പ്പന നിര്‍ത്തിയത്. ലക്ഷ്യബോധമില്ലാത്ത അമേരിക്ക, യൂറോപ്പ് വിപണിക്കൊപ്പം ചൈനീസ് മാര്‍ക്കറ്റിലെ ...
 • ഗൂഗിള്‍ ഹോട്ട്‌പോട്ട് പുറത്തിറക്കി
  പ്രാദേശികമായ സേവനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പരിചയപ്പെടുത്തുന്ന ഹോട്ട്‌പോട്ട് ഗൂഗിള്‍ പുറത്തിറക്കി. powered by you and your friends എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ഗൂഗിളിന്റെ വരവ്. സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപണനതന്ത്രങ്ങളാണ് ഓണ്‍ലൈന്‍ മേഖലയില്‍ ഇപ്പോള്‍ അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്നത്. പ്രാദേശികപോര്‍ട്ടലുകളും ചാനലുകളും സ്ഥാപനങ്ങളും ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലങ്ങള്‍, ചിത്രങ്ങള്‍,അക്ഷാംശ-രേഖാംശങ്ങള്‍എന്നീ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഹോട്ട്‌പോട്ട്. ഗൂഗിള്‍ പ്ലേസസിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ഗൂഗിള്‍ ചെയ്തിരിക്കുന്നത്. ഓരോ സ്ഥാപനത്തെയും റിവ്യും ചെയ്യാനും അത് രേഖപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഗൂഗിള്‍ ...
 • ഒടുവില്‍ ഫേസ് ബുക്ക് പ്രഖ്യാപിച്ചു; ‘it’s not email’
  സാന്‍ഫ്രാന്‍സിസ്‌കോ: ഏറ്റവും പുതിയ സന്ദേശസംവിധാനം ഒരുക്കുന്ന തിരക്കിലാണ് ഞങ്ങള്‍-സാന്‍ഫ്രാന്‍സിസ്‌കോയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഫേസ് ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കെര്‍ബര്‍ഗ് വെളിപ്പെടുത്തി. നിലവിലുള്ള രീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു മെസ്സേജിങ് രീതിയാണ് ഉദ്ദേശിക്കുന്നത്. ഇതെന്തായാലും ഇപ്പോഴുള്ള ഇമെയില്‍ രീതിയല്ല. ഇപ്പോള്‍ പ്രതിദിനം നാലു ബില്യണ്‍ സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ കൈമാറുന്നത്-അദ്ദേഹം വ്യക്തമാക്കി. മെസ്സേജസ് എന്നു പേരിട്ടിരിക്കുന്ന ഇതില്‍ ലോഗിന്‍ ചെയ്യാനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..നിങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കും. http://www.facebook.com/about/messages/ more details http://www.facebook.com/help/?topic=new_messages
 • ബാങ്കിങ് ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 152 പോയിന്റ് മുന്നേറി
  മുംബൈ: ഇന്ന് ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി അവസാന മണിക്കൂറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് .76 ശതമാനം(152.80) ഉയര്‍ന്ന് 20309.69ലും നിഫ്റ്റി .82 ശതമാനം(49.91) വര്‍ധിച്ച്  6121.60ലുമാണ് വില്‍പ്പന നിര്‍ത്തിയത്. ബാങ്കിങ്, ഹെല്‍ത്ത്‌കെയര്‍ മേഖലകളുടെ മികച്ച മുന്നേറ്റാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. അതേ സമയം റിയാലിറ്റി സ്റ്റോക്കുകള്‍ ഇന്നും കനത്ത തിരിച്ചടി നേരിട്ടു. 6030-5970 ലെവല്‍ നിഫ്റ്റിക്ക് നല്ലൊരു സപ്പോര്‍ട്ടിങ് ലെവലാണെന്ന് ഇന്നത്തെ വില്‍പ്പനയില്‍ നിന്നു മനസ്സിലായി. കൂടാതെ വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിന് യാതൊരു ...
 • നാളത്തെ വിപണി
  മുംബൈ: താഴേക്കാണെങ്കില്‍ നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ട് ലെവലായി പരിഗണിക്കുന്നത് 6020ഉം 5937മാണ്. മുകളിലേക്കാണ് യാത്രയെങ്കില്‍ 6210ഉം 6244ഉം കടന്നുകിട്ടുക അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. അമേരിക്കന്‍ സമ്മര്‍ദ്ദം തുടരുന്നതാണ് വിപണിയില്‍ ചെറിയൊരു ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞാഴ്ച 4 ശതമാനത്തോളം തകര്‍ച്ചയിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തി കഴിഞ്ഞതായാണ് സൂചന. ഈ തകര്‍ച്ചയെ വാങ്ങാനുള്ള അവസരമായി പരിഗണിക്കണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിപണി മുന്നോട്ടുള്ള യാത്ര തുടരുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
 • ഫേസ്ബുക്ക് fb.com സ്വന്തമാക്കി
  ഗൂഗിള്‍-ഫേസ് ബുക്ക് പോരാട്ടം ഇനിയും മുറുകുമെന്നുറപ്പായി. സോഷ്യല്‍ കമ്യൂണിറ്റി മേഖലയിലെ മുടിചൂടാമന്നന്മാരായ ഫേസ്ബുക്ക് ഇമെയില്‍ സേവനവുമായി രംഗത്തെത്തുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. fb.com എന്ന ഡൊമെയ്ന്‍ ഫേസ്ബുക്ക് സ്വന്തമാക്കിയത് ഇതിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഫാം ബ്യൂറോയുടെ കൈവശമുണ്ടായിരുന്ന ഡൊമെയ്ന്‍ സപ്തംബറില്‍ തന്നെ വില്‍പ്പനയായിരുന്നെങ്കിലും ആരാണ് വാങ്ങിയതെന്ന് വ്യക്തമായിരുന്നില്ല. പക്ഷേ. ജീവനക്കാരെ ബന്ധിപ്പിക്കുന്ന ഒരു ഇമെയില്‍ സേവനം ഒരുക്കുന്നതിനാണ് ഇത് സ്വന്തമാക്കിയതെന്നാണ് ഫേസ് ബുക്ക് നല്‍കുന്ന വിശദീകരണം. ഇമെയില്‍ പോലെ ഉപയോഗിക്കാവുന്ന ഒരു സംവിധാനം കൊണ്ടു ...
 • വിപണിയില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച
  മുംബൈ: വ്യവസായായിക ഉല്‍പ്പാദനനിരക്കില്‍ വന്ന കുറവും യൂറോപ്പ്, ചൈന വിപണികളില്‍ പ്രകടമായ പ്രതിസന്ധിയും ചേര്‍ന്ന് സെന്‍സെക്‌സിനെ ആറുമാസത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചു. മുംബൈ ഓഹരി സൂചിക 2.10 ശതമാനം(432.20 പോയിന്റ്) താഴ്ന്ന് 20156.89ലെത്തിയപ്പോള്‍ ദേശീയ സൂചികയായ നിഫ്റ്റി 122.60 പോയിന്റ് നഷ്ടപ്പെട്ട് 6071.65ലാണ് കച്ചവടം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വ്യാവസായികഉല്‍പ്പാദന നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരുന്നപ്പോള്‍ ഇത്തവണ അത് 4.4 ശതമാനം മാത്രമാണ്.  ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു ...
 • വില്‍പ്പനക്കാര്‍ കൂടി;വിപണി ഇടിഞ്ഞു
  മുംബൈ:  ഉച്ചയ്ക്കുശേഷം യൂറോപ്യന്‍ വിപണിയില്‍ നിന്നും ജി 20 ഉച്ചക്കോടിയില്‍ നിന്നും പുറത്തുവന്ന പ്രതികൂലവാര്‍ത്തകളെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന വിലയിലുള്ള ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് വിപണിയെ താഴേക്കു നയിച്ചു. കറന്‍സി പോലുള്ള ചില പൊതുകാര്യങ്ങളില്‍ ജി20 രാജ്യങ്ങള്‍ക്ക് സമവായത്തിലെത്താനായില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സെന്‍സെക്‌സ് 286.62 പോയിന്റിടിഞ്ഞ് 20589.09ലും നിഫ്റ്റി 81.45 താഴ്ന്ന് 6194.25ലുമാണ് ഇന്ന് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഇത് അനിവാര്യമായ ഒരു തിരുത്തലിന്റെ ഭാഗം മാത്രമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയൊരു കുതിപ്പിനു ...
 • സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു
  മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം  മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ ...
 • സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു
  മുംബൈ: ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വില്‍പ്പനസമ്മര്‍ദ്ദവുമായി ഇന്നും രംഗത്തെത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വാങ്ങല്‍ ശക്തമായതോടെ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ റെക്കോഡ് ഉയരം തിങ്കളാഴ്ച ഭേദിക്കുമെന്നാണ് നിക്ഷേപകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിന് അനുകൂലമായ നിരവധി രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ അമേരിക്ക, യൂറോപ്പ് വിപണികളിലെ സമ്മര്‍ദ്ദം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും പടരുകയാണ് ചെയ്തത്. ആശങ്കയിലായ നിക്ഷേപകര്‍ ഉയര്‍ന്ന വിപണിയില്‍ നിന്ന് പരമാവധി ലാഭം നേടുകയെന്ന ലക്ഷ്യത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി. ഇന്നു ...
Read more