- സെന്‍സെക്‌സ് 388ഉം നിഫ്റ്റി 119 പോയിന്റും ഉയര്‍ന്നു
മുംബൈ: അമേരിക്ക, യൂറോപ്പ് വിപണികളിലെ അനുകൂല കാലാവസ്ഥയും വന്‍കിട ഓഹരികള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയതും ഇന്ത്യന്‍ വിപണിയ്ക്ക് ഇന്ന് പുത്തന്‍ ഉണര്‍വ് നല്‍കി. സെന്‍സെക്‌സ് 388.43 പോയിന്റ് വര്‍ധിച്ച് 20260.58ലും നിഫ്റ്റി 119.40 ഉയര്‍ന്ന് 6101.50ലും ക്ലോസ് ചെയ്തു. എഫ്.എം.സി.ജി, ഓയില്‍, ഗ്യാസ് മേഖലകളിലാണ് മുന്നേറ്റം കൂടുതല്‍ പ്രകടമായത്.
കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനുള്ള വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇടിവ് നേരിട്ട വിപണിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇന്നു വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും ...
- പതനം തുടരുന്നു, നിഫ്റ്റി 6000ല്‍ താഴെ
മുംബൈ: കോള്‍ ഇന്ത്യ ഐ.പി.ഒയുടെ അവസാനദിവസമായ ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിങ് ലെവലായി പരിഗണിയ്ക്കുന്ന 6000 പോയിന്റും തകര്‍ത്ത് താഴേയ്ക്ക് പതിച്ചത് വിപണിയില്‍ മ്ലാനത പടര്‍ത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മെറ്റല്‍ മേഖലയിലാണ്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ഇന്നു തിളങ്ങാനായി. സെന്‍സെക്‌സ് 110.98 പോയിന്റ് താഴ്ന്ന് 19872.15ലും നിഫ്റ്റി 45.20 പോയിന്റ് കുറഞ്ഞ് 5982.10ലും ക്ലോസ് ചെയ്തു.
ജൂബിലന്റ് ലൈഫ് സയന്‍സ്, സെന്‍ട്രല്‍ ...
- എന്താണ് സൈറ്റ് റാങ്കിങ്? അതെങ്ങനെ മെച്ചപ്പെടുത്താം?
ഓരോ പത്രവും എത്ര കോപ്പികള്‍ പ്രിന്റ് ചെയ്യുന്നുണ്ട്? എത്ര വായനക്കാരുടെ കൈകള്ിലെത്തുന്നുണ്ട്? ഒരു ചാനല്‍ അല്ലെങ്കില്‍ ടിവി ഷോ കാണുന്ന ആളുകളുടെ എണ്ണം എത്ര? ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നമുക്കു മാര്‍ഗ്ഗങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഒരു വെബ്‌സൈറ്റ് എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയം എന്താണ്? ഇതെല്ലാം തിരിച്ചറിയാന്‍ സാധിക്കും. സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വറില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും.
ഇത്തരത്തിലുള്ള ഡാറ്റകള്‍ വിശകലനം ചെയ്ത് തയ്യറാക്കുന്നതാണ് റാങ്കിങ്. അതില്‍ വായനക്കാരുടെ ...
- കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം.
2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 ...
- വില്‍പ്പന തകൃതി, സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്നു
മുംബൈ: പുതിയ ഐ.പി.ഒകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റൊഴിക്കല്‍ സജീവം. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനക്കെത്തിയ രണ്ടാം ദിവസമായ ഇന്നു തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആണ്. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് രൂപയ്ക്കു മുകളില്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്. സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ഇന്ന് സെന്‍സെക്‌സ് 0.92 ശതമാനവും(185.76 ...
- അറിയൂ… നിങ്ങളുടെ സാമ്പത്തിക ആരോഗ്യം
പലപ്പോഴും സ്വന്തം സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് പലരെയും കടുത്ത പ്രതിസന്ധിയിലേക്കും ചിലപ്പോഴൊക്കെ മരണത്തിലേക്കും നയിക്കുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലെ ആദ്യപടി പ്രശ്‌നമെന്താണെന്ന് തിരിച്ചറിയുകയാണ്.
ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ധര്‍ ആ കമ്പനിയെ കുറിച്ച് വിശദമായി പഠിക്കും. നിക്ഷേപം, കടം, ചെലവുകള്‍, ആവശ്യമായ പണം എന്നിവയെല്ലാം വിലയിരുത്തിയിട്ടാണ് അവര്‍ ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പറ്റും, അല്ലെങ്കില്‍ വാങ്ങരുത് എന്നു പറയുന്നത്. വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കുന്നത് തീര്‍ത്തും സങ്കീര്‍ണമാണെങ്കിലും ഒരു പരിധിവരെ ഇതില്‍ വിജയിക്കാന്‍ ...
- വിപണിയില്‍ നാടകീയരംഗങ്ങള്‍;നേട്ടത്തോടെ ക്ലോസിങ്
മുംബൈ: ഇന്ത്യന്‍ വിപണിയിലെ രസകരമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്. ദിവസത്തിലെ അധികസമയവും നഷ്ടം മാത്രം രേഖപ്പെടുത്തിയ വിപണി ക്ലോസിങിന് തൊട്ടുമുമ്പ് തീര്‍ത്തും നാടകീയമായി തിരിച്ചുവരികയായിരുന്നു. ഏറ്റവും വിചിത്രമായ സംഗതി ഈ തിരിച്ചുവരവിന് പിന്തുണ നല്‍കുന്ന യാതൊന്നും ആഗോളവിപണിയില്‍ നിന്നു ലഭിച്ചില്ലെന്നതാണ്.
ഇന്നത്തെ ദിവസത്തിന് മറ്റു ചില പ്രത്യേകതകളുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെത്തിയ ദിവസമായിരുന്നു ഇന്ന്. കൂടാതെ 9 മുതല്‍ 9.15 വരെയുള്ള പ്രീ മാര്‍ക്കറ്റ് സെഷന്റെയും തുടക്കം ഇന്നായിരുന്നു. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം ...
- കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്
മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം ...
- ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്
ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്.
കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും.
എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത ...
- വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, വിപണി വീണ്ടും താഴോട്ട്
മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.24 പോയിന്റ് കുറഞ്ഞ് 20497.64ലും നിഫ്റ്റി 56.55 പോയിന്റ് താഴ്ന്ന് 6177.35ലും വില്‍പ്പന അവസാനിപ്പിച്ചു.
എന്നാല്‍ ഇത് താല്ക്കാലികമായ ഇടിവ് മാത്രമാണെന്നാണ് ടെക്നോ ഷെയര്‍ ആന്റ് സ്റ്റോക്ക് ബ്രോക്കിങിലെ ഭരത് സേത് അഭിപ്രായം. അതേ സമയം ഇന്ന് ലിസ്റ്റ് ചെയ്ത ഐ.പി.ഒകളെല്ലാം തന്നെ പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവെന്നത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാര്യമാണ്.
അശോക ബില്‍ഡ്കോണ്‍ 2.89 ശതമാനവും സീ ടിവി ...