- ലാഭം നേടല്‍ ഇന്നും തുടര്‍ന്നു
മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു.
നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ...
- വിപണി ഒന്നു ശ്വാസം വിട്ടു
മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് ...
- നിക്ഷേപം ഊഹകച്ചവടമല്ല…
ഓഹരി നിക്ഷേപം പകിടകളി പോലുള്ള ഭാഗ്യപരീക്ഷണെന്ന ധാരണ തെറ്റാണ്. അറിഞ്ഞും പഠിച്ചും ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. ഓഹരിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് വളരുന്നതിനനുസരിച്ച് നിങ്ങളുടെ ലാഭവും വര്‍ധിക്കും. മികച്ച ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള കഴിവില്ലായ്മയാണ് ചിലര്‍ക്കെങ്കിലും ഈ മേഖലയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിക്ഷേപിക്കാനുള്ള ഓഹരി ഏതാണെന്ന് കണ്ടെത്തണം.അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണമെടുത്ത് ഒരിക്കലും ഓഹരിയില്‍ നിക്ഷേപിക്കരുത്. വാങ്ങിയ ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞാല്‍ ക്ഷമയോടെ കാത്തിരിക്കണം.പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റിവയ്ക്കാന്‍ ...
- ഡിസംബര്‍ മുതല്‍ ട്രെയിനിന് അഞ്ചക്ക നമ്പര്‍
ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമാവും. ട്രെയിന്‍ നമ്പറില്‍ നിന്നു തന്നെ ട്രെയിന്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി. ഇപ്പോഴുള്ള അശാസ്ത്രീയമായ രീതിക്കുപകരം നമ്പറുകള്‍ ഒരു ഏകീകൃതസ്വഭാവത്തില്‍ കൊണ്ടുവരാനും ഇതുമൂലം സാധിക്കും. ഇപ്പോള്‍ മൂന്നു,നാല്, ആല്‍ഫ ന്യൂമറിക്കല്‍ എന്ന രീതിയിലാണ് ട്രെയിന്‍ നമ്പറുകള്‍ നല്‍കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡുറണ്ടോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളുടെ തുടക്കം 1 എന്ന അക്കത്തിലായിരിക്കും. സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനാവശ്യമായ വ്യത്യാസങ്ങള്‍ വരുത്താന്‍ ...
- യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍
ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും.
വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.
- മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്‌പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന ...
- വിപണി കുതിപ്പ് തുടരാന്‍ സാധ്യത
ന്യൂഡല്‍ഹി: വരുന്ന ആഴ്ചയിലും ഓഹരി വിപണി കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ഈ മാസം 16ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും സപ്തംബര്‍ 14ലെ പണപ്പെരുപ്പ റിപോര്‍ട്ടും നിര്‍ണായകമാവും.
വ്യവസായമേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ആഗോള വിപണിയിലെ അനുകൂല സാഹചര്യവും വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് ഒട്ടുമിക്ക ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപോര്‍ട്ട് അനുസരിച്ച് വ്യവസായ വളര്‍ച്ചാ നിരക്ക് 13.8 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളം വരും.
- ഗൂഗിള്‍ ആപ്‌സ് സേവനത്തില്‍ മാറ്റം
സ്വന്തം ഡൊമെയ്‌നില്‍ ഗൂഗിള്‍ ആപ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഒട്ടുമിക്ക ഗൂഗിള്‍ ആപ്പുകളും നിങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ...
- സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍
ഇന്ത്യയിലെ വീടുകളില്‍ മൊത്തം സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് 16000 ടണിലധികമാണെന്നാണ് കണക്ക്. ഇതിന് ഏകദേശം 591 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കും. ഭാരതീയര്‍ സ്വര്‍ണത്തെ എന്നും മികച്ച നിക്ഷേപമാര്‍ഗമായാണ് പരിഗണിക്കുന്നത്.
എങ്ങനെ വാങ്ങാം?
ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്.
ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ ...
- ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?
കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കാനാവുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകത. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന വ്യത്യസ്ത തരം കാര്‍ഡുകളെ ഒന്നു വിലയിരുത്താം.
പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്.