Digital Media

 • ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും
  ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത. ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ ...
 • ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 485 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയര്‍ന്നു
  മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് കുതിപ്പിനു കാരണം. തുടക്കം മുതല്‍ നേട്ടം പ്രകടമായിരുന്നു. വില്‍പ്പന മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങി. യൂറോപ്യന്‍ വിപണി തുറന്നതോടെ അനുകൂലതരംഗം കൂടുതല്‍ ശക്തമായി. ഇതോടെ നിഫ്റ്റിയുടെ സൈക്കോളജിക്കല്‍ റെസിസ്റ്റിങ് ലെവല്‍ എന്നു വിശേഷിപ്പിക്കാറുള്ള 6200 മറികടക്കാന്‍ സാധിച്ചു. സെന്‍സെക്‌സ് 484.54 ...
 • കോള്‍ ഇന്ത്യ ഐ,പി.ഒ: പ്രൈസ് ബാന്‍ഡ് 225-245
  ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഷെയറുകള്‍ ഓഹരി വിപണിയിലെത്തുന്നു. ഐ.പി.ഒയിലൂടെ 15000കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ളതില്‍ വച്ചേററവും വലിയ ഐ.പി.ഒ 2008ല്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നായിരുന്നു. ഒക്ടോബര്‍ 18നു തുടങ്ങി 21ന് അവസാനിക്കുന്ന ഐ.പി.ഒയുടെ പ്രൈസ് ബാന്‍ഡ് 225-245 ആണ്.
 • വിറ്റൊഴിക്കല്‍, സെന്‍സെക്‌സ് 137 പോയിന്റ് താഴ്ന്നു
  മുംബൈ: ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സണ്‍ ടര്‍ബോ എന്നിവയുടെ ഓഹരികളിലുണ്ടായ വിറ്റൊഴിക്കല്‍ സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 137 പോയിന്റും നിഫ്റ്റി 44.95 പോയിന്റും താഴ്ന്നു. ആഭ്യന്തര വ്യവസായ ഉല്‍പ്പാദനനിരക്കില്‍ കുറവുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകളും ആഗോളവിപണിയിലെ പ്രതികൂല സാഹചര്യവും ഈ ഇടിവിന് ആക്കം കൂട്ടി. സെന്‍സെക്‌സ് 20107.25 പോയിന്റ് വരെയും നിഫ്റ്റി 6057.95 വരെയും താഴ്ന്നതിനു ശേഷം ചെറിയതോതില്‍ തിരിച്ചുവരികയായിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20203.34ലും നിഫ്റ്റി 6090.90 ലും ക്ലോസ് ചെയ്തു. എം എം ഫിന്‍ സര്‍വിസ്, യൂനൈറ്റഡ് ഫോസ്ഫറസ്, ഐഡിയ ...
 • നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സില്‍ 90 പോയിന്റ് നേട്ടം
  മുംബൈ: കഴിഞ്ഞ വാരം കാര്യമായ ഇടിവ് പ്രകടമായതിനാല്‍ നിക്ഷേപകര്‍ ഏറെ ആശങ്കയോടെ ഇന്ന് വിപണി നോക്കി കണ്ടത്. അതുകൊണ്ടു തന്നെ  ഇന്ന് സെന്‍സെക്‌സിലും നിഫ്റ്റിയിലും സപ്പോര്‍ട്ടീവ് ലെവല്‍ കേന്ദ്രീകരിച്ചുള്ള വ്യാപരമാണ് നടന്നത്. വലിയ സ്റ്റോക്കുകളില്‍ കാര്യമായ മുന്നേറ്റം പ്രകടമായിരുന്നില്ലെങ്കിലും സ്‌മോള്‍, മിഡ്കാപ് ഓഹരികള്‍ മോശമല്ലാത്ത നേട്ടം സ്വന്തമാക്കി. മെറ്റല്‍, ഓട്ടോമൊബൈല്‍ മേഖലയിലാണ് ഈ നേട്ടം കൂടുതല്‍ അനുഭവപ്പെട്ടത്. ബി.എസ്.സി 89.63 പോയിന്റ് നേട്ടത്തോടെ  20339.89ലും നിഫ്റ്റി 32.40 പോയിന്റ് മികവോടെ 6135.85ലും വില്‍പ്പന അവസാനിപ്പിച്ചു. തുടക്കം മുതല്‍ മികച്ച ...
 • പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍
  മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും. ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും. പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും. സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന ...
 • ഗൂഗിളില്‍ നിന്ന് ´ആളില്ലാ കാറും´
  ലണ്ടന്‍: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ്(self driving) കാര്‍ റോഡില്‍ പരീക്ഷിച്ചു. കാലിഫോര്‍ണിയയില്‍ 140000 മൈല്‍ പൊതുനിരത്തിലൂടെ ഓടിച്ചായിരുന്നു പരീക്ഷണം. stanford and carnegie mellon യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഗൂഗിളില്‍ ഈ പരീക്ഷണങ്ങള്‍ മുന്നോട്ടുകൊണ്ടു പോവുന്നത്. വീഡിയോ കാമറകളുടെയും റഡാര്‍ സെന്‍സറുകളുടെയും ലേസറുകളുടെയും സഹായത്തോടെയാണ് കാറുകളുടെ ആളില്ലാ യാത്ര സാധ്യമാവുന്നത്. ഇത് ഇനിയും ഏറെ മുന്നോട്ടുനീങ്ങേണ്ട പരീക്ഷണമാണ്. എങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ഏറെ ദൂരം മുന്നോട്ടുപോവാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്-ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. തിരക്കേറിയ റോഡിലൂടെ ട്രാഫിക് നിയമങ്ങളനുസരിച്ച്, അപകടങ്ങള്‍ ...
 • 10-10-10ന്റെ പൊടിപൂരം
  ലോകചരിത്രത്തില്‍ ഇന്നത്തെ ദിവസത്തിന് കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. ഇന്ന് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കല്യാണതിരക്കിന്റെ ദിവസമാണ്. ഇതിനുമുമ്പ് 08-08-08ലും 09-09-09ലും ഈ തിരക്കുണ്ടായിരുന്നു. ഇത്തവണ ഈ ദിവസം ഞായറാഴ്ച കൂടിയായതോടെ കല്യാണങ്ങളുടെ എണ്ണത്തില്‍ അദ്ഭുതകരമായ വര്‍ധനവാണുണ്ടാക്കിയത്. വിവാഹം കഴിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് ബ്രിട്ടണടക്കമുള്ള ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും അവധി ദിവസമായിട്ടും രജിസ്റ്റര്‍ ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചൈനക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഭാഗ്യത്തിന്റെ ദിവസം കൂടിയാണ്. കാരണം ചൈനീസ് വിശ്വാസപ്രകാരം നമ്പര്‍ 10 എന്ന നിറവിന്റെ അക്കമാണ്. ബെയ്ജിങ്, ഷാങ്ഗായി, ഷെന്‍സെന്‍ ...
 • തിരുത്തല്‍ തുടരുന്നു, സെന്‍സെക്‌സ് 65 പോയിന്റ് താഴ്ന്നു
  മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം.  സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. സെന്‍സെക്‌സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ...
 • ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി
  അതിവേഗ സെര്‍ച്ചിങ് സാധ്യമാക്കുന്ന ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി. വേഗത വഴിക്കാട്ടിയായി നൂറുകണക്കിന് വാക്കുകള്‍ എന്നിവ പുതിയ സംവിധാനത്തെ അതുല്യമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഒരു മാസം മുമ്പു തന്നെ ഈ സംവിധാനം യാഥാര്‍ഥ്യമായിട്ടുണ്ട്. ഇന്ത്യയിലെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ഇന്‍സ്റ്റന്റ് ഹിറ്റായി. സെര്‍ച്ച് ചെയ്യാനായി നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേക്കും അതിനോട് സാമ്യമുള്ള നിരവധി വാക്കുകള്‍ പ്രെഡിക്ടീവ് എന്‍ജിന്‍ മുന്നോട്ടുവയ്ക്കും. നേരത്തെ പതിനഞ്ചോളം സെക്കന്റോളമെടുത്ത് സെര്‍ച്ച് ചെയ്തിരുന്ന ഒരു കാര്യം ഗുഗിള്‍ ഇന്‍സ്റ്റന്റിലൂടെ രണ്ടു ...
Read more