സെന്‍സെക്‌സ് രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍


മുംബൈ: യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന റിപോര്‍ട്ടുകളും രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണാധീതമായി വര്‍ധിക്കുന്നുവെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ രണ്ടു ശതമാനത്തോളം താഴോട്ടുവലിച്ചു. 332 പോയിന്റോളം താഴ്ന്ന സെന്‍സെക്‌സ് രണ്ടു മാസത്തിനുശേഷം 18000ല്‍ താഴെ ഏറ്റവും താഴ്ന്ന ലെവല്‍ രേഖപ്പെടുത്തി. 100 പോയിന്റിലേറെ താഴ്ന്ന നിഫ്റ്റി 5400 എന്ന ശക്തമായ സപ്പോര്‍ട്ടിങ് ലെവലും തകര്‍ത്ത് 5386.55ല്‍ ക്ലോസ് ചെയ്തു. ഇറ്റലിയില്‍ പുതുതായി രൂപമെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉത്തേജകപാക്കേജുകള്‍ക്കുശേഷവും ഗ്രീസില്‍ തുടരുന്ന അരക്ഷിതാവസ്ഥയും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമായി.…

Read More »

വാല്യു ഇന്‍വെസ്റ്റ്‌മെന്റ്


ഭൂരിഭാഗം പേരും ഓഹരി വിപണിയെ ഒരു കളിയായിട്ടാണ് കണക്കാക്കാറുള്ളത്. നീ ഷെയറില്‍ കളിച്ചു നോക്കിയിട്ടുണ്ടോ? എന്നാണ് അത്തരക്കാരുടെ ചോദ്യം പോലും. ഞാന്‍ രണ്ടു വര്‍ഷം മുമ്പ് ഒന്നു കളിച്ചു നോക്കിയതാ…ഇട്ട പണം രണ്ടു മാസം കൊണ്ട് പൊട്ടി പാളീസായി… മോനേ…ഷെയര്‍മാര്‍ക്കറ്റില്‍ കളിയ്ക്കണ്ട പണം…പോവും.. ഇതായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ ഉപദേശവും. ആദ്യം മാറേണ്ടത് ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് കളിയാണെന്ന ചിന്ത തന്നെ ഒഴിവാക്കണം. ഒരു ഫിക്‌സഡ് നിക്ഷേപകനെ പോലെ അലസനായിരിക്കാന്‍ ഓഹരി നിക്ഷേപകനു സാധിക്കില്ല. വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. അതിനര്‍ഥം മുഴുവന്‍…

Read More »

വിപണിയില്‍ വീണ്ടും വെള്ളി വെളിച്ചം


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാമത്തെ വെള്ളിയാഴ്ചയും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 184.69 പോയിന്റ് നേട്ടത്തില്‍ 18326.09ലും നിഫ്റ്റി 58.25ന്റെ മെച്ചത്തില്‍ 5486.35ലും വില്‍പ്പന അവസാനിപ്പിച്ചു. പക്ഷേ, ഈ ആഴ്ച മൊത്തം വിലയിരുത്തുകയാണെങ്കില്‍ സെന്‍സെക്‌സിലും നിഫ്റ്റിയിലും ഒരു ശതമാനത്തിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. ലാര്‍സണ്‍ ആന്റ് ടര്‍ബയോടെ മികച്ച നാലാം പാദഫലം ഇന്നും വിപണിയില്‍ ചലനങ്ങളുണ്ടാക്കി. ഓഹരി ഇന്നു മാത്രം 3.5 ശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്. വോള്‍ട്ടാസ്, അശോക് ലെയ്‌ലന്റ്, ശ്രീ സിമന്റ്, ഐ.ഡി.എഫ്.സി, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്ക് ഇന്നു നാലുശതമാനത്തിലധികം മൂല്യം…

Read More »

എല്‍ ആന്റ് ടിയ്ക്കും അശോക് ലെയ്‌ലന്റിനും മികച്ച ലാഭം, വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു പച്ചക്കത്തി. തുടര്‍ച്ചയായ മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണി ലാഭത്തിലേക്ക് തിരിച്ചെത്തുന്നത്. കണ്‍സ്ട്രക്ഷന്‍-എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ് ടിയുടെയും വാഹനനിര്‍മാതാക്കളായ അശോക് ലെയലന്റിന്റെയും മികച്ച നാലാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് വിപണിയ്ക്ക് അനുഗ്രഹമായത്. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 55.20 പോയിന്റുയര്‍ന്ന് 18141.40ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7.5 പോയിന്റുയര്‍ന്ന് 5428.10ലുമാണ് ക്ലോസ് ചെയ്തത്. എല്‍ ആന്റ് ടി നാലാം പാദത്തില്‍ 17.2…

Read More »

വിപണി മൂന്നാം ദിവസവും താഴോട്ട്


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴോട്ട്. സെന്‍സെക്‌സ് 51.15 പോയിന്റ് താഴ്ന്ന് 18086.20ലും നിഫ്റ്റി 18.35 കുറഞ്ഞ് 5420.60ലും ക്ലോസ് ചെയ്തു. ഇന്ധനവിലവര്‍ധനയും വര്‍ധിച്ചുവരുന്ന പലിശനിരക്കുമാണ് ഇപ്പോഴത്തെ മാന്ദ്യത്തിനു പ്രധാനകാരണം. ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമാണ് ഇന്നും മാര്‍ക്കറ്റിനെ താഴോട്ട് വലിച്ചത്. നാലാംപാദത്തില്‍ ലാഭം കുത്തനെ ഇടിഞ്ഞ എസ്.ബി.ഐയുടെ ഓഹരി മൂല്യത്തില്‍ 57.90ന്റെ കുറവാണുണ്ടായത്. ഉല്‍പ്പാദനമേഖലയില്‍ നിലനില്‍ക്കുന്ന മന്ദിപ്പാണ് റിലയന്‍സ് ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. 2.02 ശതമാനത്തോളം(18.60) തളര്‍ന്ന ഓഹരി 901.80ലാണ് ക്ലോസ് ചെയ്തത്.…

Read More »

സ്‌റ്റേറ്റ് ബാങ്ക് ലാഭത്തില്‍ വന്‍കുറവ്, ഓഹരി വിപണി ഇടിഞ്ഞു


മുംബൈ:  കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്ബ്ലുചിപ്പ് ഓഹരികളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയം എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സിയുടെയും വില ഇടിഞ്ഞു. എസ്.ബി.ഐ മൂല്യത്തില്‍ 203.70 പോയിന്റിന്റെയും 19.95 പോയിന്റെയും നഷ്ടമാണുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 207.68 പോയിന്റ് താഴ്ന്ന് 18137.35ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60.05 കുറഞ്ഞ് 5438.95ലും വില്‍പ്പന അവസാനിപ്പിച്ചു. നാലാംപാദ പ്രവര്‍ത്തനറിപ്പോര്‍ട്ട് മോശമായതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിനെ പ്രതികൂലമായി ബാധിച്ചത്. മാര്‍ച്ച് 11നവസാനിച്ച അവസാന പാദത്തില്‍ വെറും 20.88 കോടി മാത്രമാണ് ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ…

Read More »

സി.എഫ്.എല്ലുകള്‍ കണ്ണു ചിമ്പുന്നു,,,വരാനിരിക്കുന്നത് എല്‍.ഇ.ഡികളുടെ കാലം-ബിസിനസ് പ്രൊപ്പോസല്‍


വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഊര്‍ജ്ജമേഖലകളിലായിരിക്കും. ബള്‍ബുകള്‍ ഒഴിവാക്കി സി.എഫ്.എല്ലുകള്‍ വിപണി പിടിച്ചെങ്കിലും വൈദ്യുത ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. എല്‍.ഇ.ഡി എന്നു കേള്‍ക്കുമ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റുമുള്ള കൊച്ചു വെളിച്ചമോ. ..തെരുവോരങ്ങളില്‍ വില്‍ക്കുന്ന ചൈനീസ് എമര്‍ജന്‍സി ലൈറ്റുകളോ ആയിരിക്കും മനസ്സില്‍ വരിക. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്ന ഗുണമേന്മയേറിയ എല്‍.ഇ.ഡികളെ കുറിച്ചാണ് പറയുന്നത്. മൂന്നു വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുമ്പോള്‍ നമുക്ക് 11 വാട്ട് സി.എഫ്.എല്‍ വെളിച്ചം ലഭിക്കും. സി.എഫ്.എല്‍ എളുപ്പത്തില്‍ ഉപയോഗയൂന്യമാവുമ്പോള്‍ എല്‍.ഇ.ഡിയെ ആജിവനാന്തം…

Read More »

എല്‍.എല്‍.പി(ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്)യില്‍ വിദേശ നിക്ഷേപത്തിന് അനുമതി


കൂടുതല്‍ ൂലധനം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികളില്‍ വിദേശനിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. തുടക്കത്തില്‍ മൈനിങ്, പവര്‍, എയര്‍പോര്‍ട്ട് മേഖലയിലാണ് നിക്ഷേപം അനുവദിക്കുന്നത്. അദേ സമയം പ്രിന്റ് മീഡിയ, കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം അനുവദിക്കില്ല. 2008ലെ ആക്ട് പ്രകാരമാണ് കമ്പനിയുടെയും പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥകളുടെയും മേന്മകള്‍ സമന്വയിക്കുന്ന എല്‍.എല്‍.പി യാഥാര്‍ഥ്യമായത്. മെയ് ആദ്യവാരം വരെ 4679 കമ്പനികളാണ് ഇത്തരത്തില്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷേ, നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് ഫോറിന്‍ ഇന്‍വെസ്റ്റ് മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ…

Read More »