ഗൂഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് നഷ്ടപ്പെടാതിരിക്കാന്‍
ഗുഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് ലഭിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് അതു നിലനിര്‍ത്തുന്നത്. പലപ്പോഴും നിസ്സാരകാരണങ്ങള്‍ കൊണ്ടാണ് എക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുന്നത്. ചില കാരണങ്ങള്‍ താഴെ കൊടുക്കുന്നു. 1 സ്വന്തം ആഡ്‌സെന്‍സ് എക്കൗണ്ട് പരസ്യങ്ങളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കൂട്ടുകാരോട് പരസ്യത്തില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കരുത്. ക്ലിക്ക് ചെയ്യുന്നതിന് ഓട്ടോമാറ്റിക് ടൂളുകള്‍ ഉപയോഗിക്കരുത്. 2 ഒരിക്കലും ആഡ്‌സെന്‍സ് കോഡുകളില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ സ്ഥലത്തിനും ഭംഗിക്കുമനുസരിച്ച് ആഡ്‌സെന്‍സ് കോഡുകളിലെ വലിപ്പം, കളര്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുത്. 3 മൂന്ന് ആഡ് യൂനിറ്റുകളും മുന്നു…