എം.എല്‍എം കമ്പനികളുടെ ബാങ്കിടപാടുകള്‍ നിരീക്ഷിക്കുന്നു
എം.എല്‍.എം കമ്പനികള്‍ വന്‍കിട ബാങ്കുകളില്‍ എക്കൗണ്ടുകള്‍ തുറന്ന് കൊടുത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമായി. ഒരു പ്രത്യേക എക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തുന്നതും പിന്നീട് അത് മറ്റു ചില എക്കൗണ്ടുകളിലേക്ക് വഴിമാറി ഒഴുകുന്നതും സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. വന്‍ പലിശ അല്ലെങ്കില്‍ സാമ്പത്തികനേട്ടമാണ് ഇത്തരം നിക്ഷേപത്തിന് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത.് വന്‍തോതില്‍ ചെക് ലീഫുകള്‍ സ്വന്തമാക്കി പലിശയ്ക്കും മുതലിനും പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി നിക്ഷേപകരുടെ മനസ്സില്‍ കൃത്രിമമായ സുരക്ഷിതത്വം സൃഷ്ടിക്കുകയാണ് ഈ കമ്പനികളുടെ രീതി. അന്താരാഷ്ട്ര എം.എല്‍.എം കമ്പനികളുടെ…