Uncategorized

നാളത്തെ വിപണി


മുംബൈ: താഴേക്കാണെങ്കില്‍ നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ട് ലെവലായി പരിഗണിക്കുന്നത് 6020ഉം 5937മാണ്. മുകളിലേക്കാണ് യാത്രയെങ്കില്‍ 6210ഉം 6244ഉം കടന്നുകിട്ടുക അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. അമേരിക്കന്‍ സമ്മര്‍ദ്ദം തുടരുന്നതാണ് വിപണിയില്‍ ചെറിയൊരു ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞാഴ്ച 4 ശതമാനത്തോളം തകര്‍ച്ചയിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തി കഴിഞ്ഞതായാണ് സൂചന. ഈ തകര്‍ച്ചയെ വാങ്ങാനുള്ള അവസരമായി പരിഗണിക്കണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വിപണി മുന്നോട്ടുള്ള യാത്ര തുടരുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

Read More »
Uncategorized

ഫേസ്ബുക്ക് fb.com സ്വന്തമാക്കി


ഗൂഗിള്‍-ഫേസ് ബുക്ക് പോരാട്ടം ഇനിയും മുറുകുമെന്നുറപ്പായി. സോഷ്യല്‍ കമ്യൂണിറ്റി മേഖലയിലെ മുടിചൂടാമന്നന്മാരായ ഫേസ്ബുക്ക് ഇമെയില്‍ സേവനവുമായി രംഗത്തെത്തുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. fb.com എന്ന ഡൊമെയ്ന്‍ ഫേസ്ബുക്ക് സ്വന്തമാക്കിയത് ഇതിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ഫാം ബ്യൂറോയുടെ കൈവശമുണ്ടായിരുന്ന ഡൊമെയ്ന്‍ സപ്തംബറില്‍ തന്നെ വില്‍പ്പനയായിരുന്നെങ്കിലും ആരാണ് വാങ്ങിയതെന്ന് വ്യക്തമായിരുന്നില്ല. പക്ഷേ. ജീവനക്കാരെ ബന്ധിപ്പിക്കുന്ന ഒരു ഇമെയില്‍ സേവനം ഒരുക്കുന്നതിനാണ് ഇത് സ്വന്തമാക്കിയതെന്നാണ് ഫേസ് ബുക്ക് നല്‍കുന്ന വിശദീകരണം. ഇമെയില്‍ പോലെ ഉപയോഗിക്കാവുന്ന ഒരു സംവിധാനം കൊണ്ടു വരുമെന്ന സൂചന ഫേസ് ബുക്ക് നേരത്തെ തന്നെ…

Read More »
Uncategorized

വിപണിയില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച


മുംബൈ: വ്യവസായായിക ഉല്‍പ്പാദനനിരക്കില്‍ വന്ന കുറവും യൂറോപ്പ്, ചൈന വിപണികളില്‍ പ്രകടമായ പ്രതിസന്ധിയും ചേര്‍ന്ന് സെന്‍സെക്‌സിനെ ആറുമാസത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചു. മുംബൈ ഓഹരി സൂചിക 2.10 ശതമാനം(432.20 പോയിന്റ്) താഴ്ന്ന് 20156.89ലെത്തിയപ്പോള്‍ ദേശീയ സൂചികയായ നിഫ്റ്റി 122.60 പോയിന്റ് നഷ്ടപ്പെട്ട് 6071.65ലാണ് കച്ചവടം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വ്യാവസായികഉല്‍പ്പാദന നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരുന്നപ്പോള്‍ ഇത്തവണ അത് 4.4 ശതമാനം മാത്രമാണ്.  ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന സൂചികയായിട്ടാണ് ഇന്‍ഡെക്‌സ് ഓഫ്…

Read More »
Uncategorized

വില്‍പ്പനക്കാര്‍ കൂടി;വിപണി ഇടിഞ്ഞു


മുംബൈ:  ഉച്ചയ്ക്കുശേഷം യൂറോപ്യന്‍ വിപണിയില്‍ നിന്നും ജി 20 ഉച്ചക്കോടിയില്‍ നിന്നും പുറത്തുവന്ന പ്രതികൂലവാര്‍ത്തകളെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന വിലയിലുള്ള ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് വിപണിയെ താഴേക്കു നയിച്ചു. കറന്‍സി പോലുള്ള ചില പൊതുകാര്യങ്ങളില്‍ ജി20 രാജ്യങ്ങള്‍ക്ക് സമവായത്തിലെത്താനായില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. സെന്‍സെക്‌സ് 286.62 പോയിന്റിടിഞ്ഞ് 20589.09ലും നിഫ്റ്റി 81.45 താഴ്ന്ന് 6194.25ലുമാണ് ഇന്ന് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍ ഇത് അനിവാര്യമായ ഒരു തിരുത്തലിന്റെ ഭാഗം മാത്രമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയൊരു കുതിപ്പിനു ശക്തിനേടാന്‍ നിഫ്റ്റി 6200-6100നും…

Read More »
Uncategorized

സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു


മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം  മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ പച്ച കത്തിയിരുന്നു. എന്നാല്‍ ഒരു…

Read More »
Uncategorized

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വില്‍പ്പനസമ്മര്‍ദ്ദവുമായി ഇന്നും രംഗത്തെത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വാങ്ങല്‍ ശക്തമായതോടെ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ റെക്കോഡ് ഉയരം തിങ്കളാഴ്ച ഭേദിക്കുമെന്നാണ് നിക്ഷേപകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിന് അനുകൂലമായ നിരവധി രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ അമേരിക്ക, യൂറോപ്പ് വിപണികളിലെ സമ്മര്‍ദ്ദം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും പടരുകയാണ് ചെയ്തത്. ആശങ്കയിലായ നിക്ഷേപകര്‍ ഉയര്‍ന്ന വിപണിയില്‍ നിന്ന് പരമാവധി ലാഭം നേടുകയെന്ന ലക്ഷ്യത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി. ഇന്നു രാവിലെ നിക്ഷേപകര്‍ ലാഭക്കൊയ്ത്തിനിറങ്ങിയതോടെ വിപണി താഴോട്ട്…

Read More »
Uncategorized

റോക്ക് മെല്‍റ്റ് വരവായി -video


വേഗതയേറിയ ഇന്നത്തെ ലോകത്ത് സോഷ്യല്‍ കമ്യൂണിറ്റികളെ മുഴുവന്‍ കൂട്ടിയിണക്കി കൊണ്ട് ഒരു പുതിയ ക്ലൗഡ് സപ്പോര്‍ട്ടഡ് ബ്രൗസര്‍ വരുന്നു-റോക്ക്‌മെല്‍റ്റ്(Rockmelt).

Read More »
Uncategorized

ലാഭക്കൊയ്ത്തില്‍ വിപണിയ്ക്ക് ക്ഷീണം


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തിന്റെ ദിവസം. വെള്ളിയാഴ്ചയിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ കുതിപ്പില്‍ നിന്നും നേട്ടുണ്ടാക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. സെന്‍സെക്‌സ് 152.58 പോയിന്റ് താഴ്ന്ന് 20852.38ലും നിഫ്റ്റി 39.25 പോയിന്റ് കുറഞ്ഞ് 6273.20ലും വില്‍പ്പന അവസാനിപ്പിച്ചു. ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും വിശ്വാസപ്രകാരം പുതിയ ഓഹരികള്‍ വാങ്ങികൂട്ടാനാണ് എല്ലാവരും ശ്രമിച്ചത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്നതും വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചില കമ്പനികളുടെ രണ്ടാം പാദഫലം അനുകൂലമല്ലെന്ന…

Read More »