സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റം തുടരുന്നു


മുംബൈ: ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ കാലവധി തീരുന്ന ആ ആഴ്ചയിലെ തുടക്കം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. 198 പോയിന്റ് നേട്ടമുണ്ടാക്കിയ ഡൗജോണ്‍സില്‍ നിന്നും കുതിപ്പ് തുടരുന്ന മറ്റു ഏഷ്യന്‍വിപണികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് തുടക്കം മുതലേ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപണിയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കിയതും ഇന്നത്തെ പ്രത്യേകതയാണ്. 20238 പോയിന്റോളം ഉയര്‍ന്ന സെന്‍സെക്‌സ് 20117.38ലും 6072.80വരെ ഉയര്‍ന്ന നിഫ്റ്റി 6035.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിക്കുന്നത് തുടര്‍ന്നതാണ്…

Read More »

സ്‌റ്റോക്ക് ബ്രോക്കിങ് -MANORAMA


ഫറോക്ക്: പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജെആര്‍ജി സെക്യൂരിറ്റീസിന്റെ ഫറോക്ക് ശാഖ പ്രവര്‍ത്തനം തുടങ്ങി. ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ഷെയര്‍ ട്രേഡിങ്ങിനു പുറമെ ഗോള്‍ഡ് ലോണ്‍, മൂച്യല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 9947707750. NEWS CAME IN MANORAMA

Read More »

വിപണി വീണ്ടും കുതിപ്പില്‍


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരാഴ്ചയാണ് കടന്നുപോയത്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ലക്ഷ്യം കിട്ടാതെ മുന്നോട്ടുപാഞ്ഞ വിപണിയ്ക്ക് ഫലപ്രദമായ തിരുത്തലുകളിലൂടെ കൂടുതല്‍ കൃത്യത സമ്മാനിക്കാന്‍ ഈ വാരത്തിനു സാധിച്ചു. ഒട്ടുമിക്ക മേഖലയിലെ വാങ്ങല്‍ ശക്തമായിരുന്നെങ്കിലും ഓട്ടോ, ടെലികോം, ഫിനാന്‍ഷ്യല്‍,എഫ്.എം.സി.ജി കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുവന്ന സെന്‍സെക്‌സ്(sensex)184.17 പോയിന്റ് ലാഭത്തില്‍ 20045.18ലും നിഫ്റ്റി(nifty) 58.75 നേട്ടത്തില്‍ 60.18.30ലും ക്ലോസ് ചെയ്തു. idfc, dlf ltd, Federal Bank, Everest Kanto, Central Bank ഓഹരികളാണ് ഇന്ന് ഏറ്റവുമധികം…

Read More »

ലാഭം നേടല്‍ ഇന്നും തുടര്‍ന്നു


മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു.
നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ വാങ്ങാനുള്ള തിരക്ക് താരതമ്യേന കൂടുതലായിരുന്നു. പതുക്കെ പതുക്കെ നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ നേട്ടത്തോടെ കച്ചവടം തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റിനും സാധിച്ചില്ല. ക്ലോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് വിപണി തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ വീണ്ടും പിറകോട്ടടിച്ചു. സത്യം കംപ്യൂട്ടേഴ്‌സ് തന്നെയാണ് ചെറുകിട നിക്ഷേപകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ഓഹരി. കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെയറുകളും കാര്യമായി വിറ്റഴിഞ്ഞു.
ആര്‍.ഇ.അഗ്രോ, പി.ടി.സി. ഇന്ത്യ, ലൂപിന്‍, പുഞ്ച് ലോയ്ഡ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ് ഓഹരികള്‍ ഇന്നു ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയപ്പോള്‍ മുണ്ട്രാ പോര്‍ട്ട്, ഇന്ത്യാബുള്‍സ് റിയല്‍എസ്‌റ്റേറ്റ്, എച്ച്.ഡി.ഐ.എല്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, സെന്‍ട്രല്‍ ബാങ്ക് ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: മോസര്‍ബെയര്‍,കജാരിയ, സത്യം കംപ്യൂട്ടേഴ്‌സ്, യെസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, റാന്‍ബാക്‌സ്,

Read More »

വിപണി ഒന്നു ശ്വാസം വിട്ടു


മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് 19804.02 വരെ താഴ്ന്ന വിപണി ക്ലോസിങിലെത്തുമ്പോഴേക്കും…

Read More »

നിക്ഷേപം ഊഹകച്ചവടമല്ല…


ഓഹരി നിക്ഷേപം പകിടകളി പോലുള്ള ഭാഗ്യപരീക്ഷണെന്ന ധാരണ തെറ്റാണ്. അറിഞ്ഞും പഠിച്ചും ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. ഓഹരിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് വളരുന്നതിനനുസരിച്ച് നിങ്ങളുടെ ലാഭവും വര്‍ധിക്കും. മികച്ച ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള കഴിവില്ലായ്മയാണ് ചിലര്‍ക്കെങ്കിലും ഈ മേഖലയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിക്ഷേപിക്കാനുള്ള ഓഹരി ഏതാണെന്ന് കണ്ടെത്തണം.അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണമെടുത്ത് ഒരിക്കലും ഓഹരിയില്‍ നിക്ഷേപിക്കരുത്. വാങ്ങിയ ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞാല്‍ ക്ഷമയോടെ കാത്തിരിക്കണം.പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതാണ് ഉചിതം.500…

Read More »

ഡിസംബര്‍ മുതല്‍ ട്രെയിനിന് അഞ്ചക്ക നമ്പര്‍


ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമാവും. ട്രെയിന്‍ നമ്പറില്‍ നിന്നു തന്നെ ട്രെയിന്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി. ഇപ്പോഴുള്ള അശാസ്ത്രീയമായ രീതിക്കുപകരം നമ്പറുകള്‍ ഒരു ഏകീകൃതസ്വഭാവത്തില്‍ കൊണ്ടുവരാനും ഇതുമൂലം സാധിക്കും. ഇപ്പോള്‍ മൂന്നു,നാല്, ആല്‍ഫ ന്യൂമറിക്കല്‍ എന്ന രീതിയിലാണ് ട്രെയിന്‍ നമ്പറുകള്‍ നല്‍കുന്നത്. പുതിയ പദ്ധതി പ്രകാരം ഡുറണ്ടോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളുടെ തുടക്കം 1 എന്ന അക്കത്തിലായിരിക്കും. സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനാവശ്യമായ വ്യത്യാസങ്ങള്‍ വരുത്താന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.…

Read More »

യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍


ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും. വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.

Read More »