മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു.
നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ വാങ്ങാനുള്ള തിരക്ക് താരതമ്യേന കൂടുതലായിരുന്നു. പതുക്കെ പതുക്കെ നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ നേട്ടത്തോടെ കച്ചവടം തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റിനും സാധിച്ചില്ല. ക്ലോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് വിപണി തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ വീണ്ടും പിറകോട്ടടിച്ചു. സത്യം കംപ്യൂട്ടേഴ്‌സ് തന്നെയാണ് ചെറുകിട നിക്ഷേപകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ഓഹരി. കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെയറുകളും കാര്യമായി വിറ്റഴിഞ്ഞു.
ആര്‍.ഇ.അഗ്രോ, പി.ടി.സി. ഇന്ത്യ, ലൂപിന്‍, പുഞ്ച് ലോയ്ഡ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ് ഓഹരികള്‍ ഇന്നു ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയപ്പോള്‍ മുണ്ട്രാ പോര്‍ട്ട്, ഇന്ത്യാബുള്‍സ് റിയല്‍എസ്‌റ്റേറ്റ്, എച്ച്.ഡി.ഐ.എല്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, സെന്‍ട്രല്‍ ബാങ്ക് ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: മോസര്‍ബെയര്‍,കജാരിയ, സത്യം കംപ്യൂട്ടേഴ്‌സ്, യെസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, റാന്‍ബാക്‌സ്,
വിപണി ഒന്നു ശ്വാസം വിട്ടു
മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് 19804.02 വരെ താഴ്ന്ന വിപണി ക്ലോസിങിലെത്തുമ്പോഴേക്കും നഷ്ടം കുറയ്ക്കുകയായിരുന്നു.
സത്യം കംപ്യൂട്ടേഴ്‌സിന്റെ പ്രവര്‍ത്തന ഫലം ഈ മാസം 29ന് പുറത്തുവരുമെന്ന റിപോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ടെക് മഹീന്ദ്രയാണ് വന്‍ കുതിപ്പ് നടത്തിയത്. 59.45 പോയിന്റുയര്‍ന്ന് 787.40ലാണ് ഇന്ന് ഈ ഓഹരി ക്ലോസ് ചെയ്തത്. സത്യം കംപ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡ് ഇന്നു മാത്രം 12.40ന്റെ നേട്ടമാണ് ഉണ്ടാക്കിയത്. മോസര്‍ ബെയര്‍, പുഞ്ച് ലോയ്ഡ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികളും ഇന്ന് ലാഭത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്.
അതേ സമയം കഴിഞ്ഞ കുറെ ദിവസമായി നേട്ടമുണ്ടാക്കിയ ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, ഡാബര്‍ ഇന്ത്യ, ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, ജയ്പ്രകാശ് അസോസിയേറ്റ്‌സ് ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ് വില്‍പ്പന തുടരുന്നത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ്.ഡബ്ല്യു ഹോള്‍ഡിങ്‌സ്-ഇപ്പോള്‍ 1860.15 വിലയുള്ള ഈ ഓഹരികള്‍ 1900 ഭേദിക്കുകയാണെങ്കില്‍ 2250-2500 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ് 1770ല്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്.
സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്: 172.75 രൂപ വിലയുള്ള ഈ ഓഹരി 12 മാസത്തെ സമയപരിധിയില്‍ 200 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്നതാണ്.
ബാങ്ക് ഓഫ് ഇന്ത്യ: 502.80 വിലയുള്ള ഓഹരി രണ്ടു മാസത്തിനുള്ളില്‍ 530ല്‍ എത്താനുള്ള സാധ്യത കൂടുതലാണ്.
എഡുകോംപ് സൊലൂഷന്‍സ്: അഞ്ചുദിവസത്തെ ലക്ഷ്യത്തില്‍ വാങ്ങാവുന്ന മികച്ച ഓരോഹരി. 645 ആണ് ലക്ഷ്യം. 605ല്‍ സ്‌റ്റോപ് ലോസ് നല്‍കണം.
ടെക് മഹീന്ദ്ര: 820 ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 787.40. പത്തുദിവസത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.
നിക്ഷേപം ഊഹകച്ചവടമല്ല…
ഡിസംബര്‍ മുതല്‍ ട്രെയിനിന് അഞ്ചക്ക നമ്പര്‍
ന്യൂഡല്‍ഹി: ഡിസംബര്‍ മുതല്‍ ഇന്ത്യയിലെ ട്രെയിന്‍ നമ്പറുകള്‍ അഞ്ചക്കമാവും. ട്രെയിന്‍ നമ്പറില്‍ നിന്നു തന്നെ ട്രെയിന്‍ ഏത് വിഭാഗത്തില്‍ പെടുന്നുവെന്നു മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ രീതി. ഇപ്പോഴുള്ള അശാസ്ത്രീയമായ രീതിക്കുപകരം നമ്പറുകള്‍ ഒരു ഏകീകൃതസ്വഭാവത്തില്‍ കൊണ്ടുവരാനും ഇതുമൂലം സാധിക്കും. ഇപ്പോള്‍ മൂന്നു,നാല്, ആല്‍ഫ ന്യൂമറിക്കല്‍ എന്ന രീതിയിലാണ് ട്രെയിന്‍ നമ്പറുകള്‍ നല്‍കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡുറണ്ടോ, രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളുടെ തുടക്കം 1 എന്ന അക്കത്തിലായിരിക്കും. സെന്റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനാവശ്യമായ വ്യത്യാസങ്ങള്‍ വരുത്താന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തികഴിഞ്ഞാല്‍ പുതിയ നമ്പറുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍
ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും.
വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും
![]()
എം.എന്‍.പി യാഥാര്‍ഥ്യമാവുന്നതോടെ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് കസ്റ്റമര്‍ക്ക് മാറാന് സാധിക്കും. മാര്‍ക്കറ്റിലേക്ക് ദിവസം തോറും പുതിയ പുതിയ കമ്പനികള്‍ കടന്നു വരുന്നതിനാല്‍ ഇത് മല്‍സരം ഒന്നു കൂടി വര്‍ധിപ്പിക്കുമെന്നുറപ്പാണ്. ഇപ്പോല്‍ യുനൈറ്റഡ് കിങ്ഡം, ജര്‍മനി, ഹോങ്കോങ്, അമേരിക്ക, സിങ്കപ്പൂര്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്തിനേറെ നമ്മുടെ അയല്‍രാജ്യമായ പാകിസ്താന്‍ 2007ല്‍ തന്നെ ഇതു നടപ്പാക്കിയിട്ടുണ്ട്.
വിപണി കുതിപ്പ് തുടരാന്‍ സാധ്യത
ന്യൂഡല്‍ഹി: വരുന്ന ആഴ്ചയിലും ഓഹരി വിപണി കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ഈ മാസം 16ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും സപ്തംബര്‍ 14ലെ പണപ്പെരുപ്പ റിപോര്‍ട്ടും നിര്‍ണായകമാവും.
വ്യവസായമേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ആഗോള വിപണിയിലെ അനുകൂല സാഹചര്യവും വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് ഒട്ടുമിക്ക ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപോര്‍ട്ട് അനുസരിച്ച് വ്യവസായ വളര്‍ച്ചാ നിരക്ക് 13.8 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളം വരും.
ഗൂഗിള്‍ ആപ്‌സ് സേവനത്തില്‍ മാറ്റം
ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ഐ.ഡി മുഴുവന്‍ കൊടുക്കണം. ഉദാഹരണത്തിന് mail@shinod.in എന്നത് മുഴുവനായി കൊടുത്തതിനു ശേഷം താഴെ പാസ് വേര്‍ഡ് നല്‍കാം. ഇത്തരത്തില്‍ ബ്ലോഗര്‍ അടക്കമുള്ള മറ്റു സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്.