ധാരണകളും തീരുമാനങ്ങളും, ഇതിന് പുതുവർഷമാകണമെന്നില്ല. എപ്പോഴും ആകാവുന്നതാണ്. പക്ഷേ, ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.(ആർക്കെങ്കിലും പ്രചോദനമായാലോ?) ജോലി (a) ഏറ്റെടുത്ത സംഗതി ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടി പൊരുതും. കരിയർ സ്വപ്നത്തിലേക്ക്. (b) ബിസിനസ്സും സൗഹൃദവും കൂട്ടിക്കുഴയ്ക്കില്ലെന്ന നിലപാട് തുടരും. (c) വീഡിയോ ആയിരിക്കും മുഖ്യ ഫോക്കസ് (d) സെയിൽസ്, മാർക്കറ്റിങ് എന്നിവയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണം. കുടുംബം (a) സെറ്റിൽമെന്റ് എന്ന സംഗതിയിൽ വലിയ കാര്യമില്ലെന്ന് പുതിയ തീരുമാനം. ഇങ്ങനെ പോയാൽ മതി (b) കുട്ടികളെ പുതിയ സ്കൂളിലേക്ക്…
ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു. 1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട പുതിയ പുതിയ സാങ്കേതിക വിദ്യകളില്‍…