നെഗറ്റീവ് ചിന്തകളെ മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം
ഉത്‌ക്കണ്‌ഠ പലപ്പോഴും ജോലിയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇതിനെ മറികടക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആക്സപ്റ്റൻസ് കമ്മിറ്റ്മെന്റ് തെറാപ്പി(എസിടി)യാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നെഗറ്റീവ് ചിന്തകളെ തീർത്തും നിഷ്പക്ഷതയോടെ, മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. എന്തിനാണ് നെഗറ്റീവ് ചിന്തകളെ ശത്രുക്കളായി കരുതുന്നത്. അങ്ങനെ കാണുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെയാണ് പോരാടുന്നത്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെ ആട്ടിയകറ്റുന്നതിനു പകരം ഇത്തിരി മാന്യതയോടു കൂടി ട്രീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം. സ്ട്രെസ്സ് എന്നു പറയുന്നത് ദോഷമായ കാര്യമാണെന്ന് ചിന്തിക്കുന്നതാണ് ആദ്യം ഒഴിവാക്കേണ്ടത്.…