Technology

  • ചങ്ങലകളില്ലാതെ ഫോറക്‌സ് ഫോക്‌സുകള്‍
    പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്. കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്. പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ ...
  • യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
  • സി.എഫ്.എല്ലുകള്‍ കണ്ണു ചിമ്പുന്നു,,,വരാനിരിക്കുന്നത് എല്‍.ഇ.ഡികളുടെ കാലം-ബിസിനസ് പ്രൊപ്പോസല്‍
    വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും വലിയ വെല്ലുവിളി ഊര്‍ജ്ജമേഖലകളിലായിരിക്കും. ബള്‍ബുകള്‍ ഒഴിവാക്കി സി.എഫ്.എല്ലുകള്‍ വിപണി പിടിച്ചെങ്കിലും വൈദ്യുത ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായില്ല. ഇതാണ് എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്. എല്‍.ഇ.ഡി എന്നു കേള്‍ക്കുമ്പോള്‍ കളിപ്പാട്ടങ്ങളിലും മറ്റുമുള്ള കൊച്ചു വെളിച്ചമോ. ..തെരുവോരങ്ങളില്‍ വില്‍ക്കുന്ന ചൈനീസ് എമര്‍ജന്‍സി ലൈറ്റുകളോ ആയിരിക്കും മനസ്സില്‍ വരിക. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടികൊണ്ടിരിക്കുന്ന ഗുണമേന്മയേറിയ എല്‍.ഇ.ഡികളെ കുറിച്ചാണ് പറയുന്നത്. മൂന്നു വാട്ടിന്റെ എല്‍.ഇ.ഡി ഉപയോഗിക്കുമ്പോള്‍ നമുക്ക് 11 വാട്ട് സി.എഫ്.എല്‍ വെളിച്ചം ലഭിക്കും. സി.എഫ്.എല്‍ എളുപ്പത്തില്‍ ...
  • ഗൂഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് നഷ്ടപ്പെടാതിരിക്കാന്‍
    ഗുഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് ലഭിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് അതു നിലനിര്‍ത്തുന്നത്. പലപ്പോഴും നിസ്സാരകാരണങ്ങള്‍ കൊണ്ടാണ് എക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുന്നത്. ചില കാരണങ്ങള്‍ താഴെ കൊടുക്കുന്നു. 1 സ്വന്തം ആഡ്‌സെന്‍സ് എക്കൗണ്ട് പരസ്യങ്ങളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കൂട്ടുകാരോട് പരസ്യത്തില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കരുത്. ക്ലിക്ക് ചെയ്യുന്നതിന് ഓട്ടോമാറ്റിക് ടൂളുകള്‍ ഉപയോഗിക്കരുത്. 2 ഒരിക്കലും ആഡ്‌സെന്‍സ് കോഡുകളില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ സ്ഥലത്തിനും ഭംഗിക്കുമനുസരിച്ച് ആഡ്‌സെന്‍സ് കോഡുകളിലെ വലിപ്പം, കളര്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുത്. 3 മൂന്ന് ആഡ് ...
  • നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിയും വൈകും
    മുംബൈ: നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനികള്‍ മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഇനിയും വൈകും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അത് ഏപ്രില്‍ ഒന്നിലേക്കും അവിടെ ഒക്ടോബര്‍ 31ലേക്കും മാറ്റുകയായിരുന്നു. ഡിസംബര്‍ 20ആണ് പുതിയ തിയ്യതി. ത്രി ജി സേവനം ഈ വര്‍ഷം തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുള്ള ജോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുകയായിരുന്നു.
  • എയര്‍ടെല്‍ 3ജി രണ്ടുമാസത്തിനുള്ളില്‍
    ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ ത്രി ജി സേവനം വരിക്കാരിലെത്തിക്കുമെന്ന് രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. രാജ്യത്തെ 22 ടെലികോം മേഖലയില്‍ 13 എണ്ണത്തില്‍ ത്രി ജി സേവനം നല്‍കാനുള്ള ലൈസന്‍സ് എയര്‍ടെല്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം വോഡഫോണ്‍ വരിക്കാര്‍ക്ക് ത്രിജിയാവണമെങ്കില്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.
  • ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്
    അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്. കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്. ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം ...
  • ഡിസംബറോടെ കേരളത്തിലെത്തുന്ന എട്ടുകാറുകള്‍
    ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കുതിച്ചുചാട്ടം തന്നെ നടക്കുകയാണ്. അടുത്ത രണ്ടു മാസത്തിനുള്ള ഇന്ത്യന്‍ റോഡിലെത്താനിടയുള്ള ചില കാറുകള്‍ മാരുതി സുസുക്കി കിസാഷി(maruthi suzuki kizashi) വോള്‍വോ XC60 Hyundai Avante Mitsubishi Lancer Evolution X Nissan Sunny Toyota Etios Skoda Yeti Maruti Cervo source: cardekho.com
  • യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്
    ഇന്‍ഷുറന്‍സ് കമ്പനികളുടെ യൂനിറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അടുത്ത മാസം നാലാം തിയ്യതി വരെ ഐ.ആര്‍.ഡി.എ വിലക്കി. വില്‍പ്പനയ്ക്കായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ്, അവിവ ലൈഫ്, ഭാരതി ലൈഫ്, റിലയന്‍സ് ലൈഫ് എന്നീ കമ്പനികള്‍ വില്‍ക്കുന്ന യൂനിവേഴ്‌സല്‍ ലൈഫ് പോളിസികളെ കുറിച്ചാണ് ഏറെ പരാതികളുള്ളത്. ജീവിതകാലം മൂഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ ഓഹരികള്‍ വളരെ ഉദാരമായ നിബന്ധനകളോടെ നല്‍കുന്നത് ഐ.ആര്‍.ഡി.എ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ...
  • എച്ച്.പി സ്ലേറ്റ് വിപണിയിലെത്തി
    ഒരു പക്ഷേ, നിങ്ങളെല്ലാം സ്ലേറ്റിനെ കുറിച്ച് ഇതിനകം മറന്നു കഴിഞ്ഞിരിക്കും. കാരണം ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇന്ന് സ്ലേറ്റ് ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ എച്ച്.പി സ്ലേറ്റിനെ അങ്ങനെ മറക്കാന്‍ തയ്യാറല്ല. എച്ച്.പി സ്ലേറ്റ് 500 എന്ന പേരില്‍ ഒരു അടി പൊളി സ്ലേറ്റ് വിപണിയിലെത്തിയിരിക്കുകയാണ്. എന്താണ് എച്ച്. പി സ്ലേറ്റ് 1024×600 റസലൂഷന്‍ സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് പിസിയാണിത്. വിന്‍ഡോസ് 7 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ 1.86ghz ഇന്റല്‍ atom z540 പ്രോസെസ്സറാണുള്ളത്. എച്ച്.ഡി വീഡിയോകളുടെ ...