- ഫേസ് ബുക്ക് ഗ്രൂപ്പ് വരുന്നു
ഒരു രാജ്യമായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാവുമെന്നുറപ്പാണ്. അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സോഷ്യല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് സേവനവുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഫേസ്ബുക്കിനുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു മിനിഫേസ് ബുക്ക് കൂടിയുണ്ടാക്കാമെന്ന് ചുരുക്കം. കാലിഫോര്‍ണിയയിലെ പാളോആള്‍ട്ടോയില്‍ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. പുതിയ സൗകര്യങ്ങള്‍
1 ഫേസ് ബുക്ക് ഗ്രൂപ്പ്: തീര്‍ത്തും വിപ്ലവാത്മകമായ സൗകര്യമാണിത്. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും ഇതിലേക്ക് വോട്ടോയും വീഡിയോയും അപ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ചാറ്റ്, വിക്കി സ്റ്റൈല്‍ ഡോക്യുമെന്റ്‌സ് ...
- പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ ...
- സാംസങില്‍ നിന്നും മൂന്നു ഡ്യുവല്‍സിം മോഡലുകള്‍
പുതിയ മൂന്ന് ഡ്യുവല്‍ സിം മോഡലുകള്‍ സാംസങ് ഇന്ത്യന്‍ വിപണിയിലിറക്കി. guru dual 25, guru dual 26, samsung star duas GT-B7722 എന്നിവയാണ് ഈ മോഡലുകള്‍.
ഡുവല്‍ 25 എന്നത് ബേസ് മോഡലാണ്. വിലകുറഞ്ഞ Gfive, Macromax, Nokia മോഡലുകളുമായി മല്‍സരിക്കാനാണ് ഇത് പുറത്തിയിറക്കിയത്. എങ്കിലും ടോര്‍ച്ച്, ഒമ്പത് പ്രാദേശികഭാഷകള്‍, സ്റ്റീരിയോ എഫ്.എം, 1000 ഫോണ്‍ബുക്ക് കോണ്‍ടാക്‌സ് സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്. 800mAH ബാറ്ററിയും 1.8 inch ഡിസ്‌പ്ലേയും 3.5 എംഎം ഓഡിയോ ജാക്കുമുണ്ട്. പക്ഷേ, ...
- ഫേസ് ബുക്കില്‍ Like ആക്രമണം
അത്യന്തം അപകടകാരിയായ Like വൈറസ് ഫേസ്ബുക്കില്‍ ആക്രമണം തുടരുന്നു. like ബട്ടണിലെ ജാവാസ്‌ക്രിപ്റ്റിലൂടെയാണ് ആക്രമണം. like ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ shocking! this girl killed herself after her dad posted this photo.എന്ന പേജിലേക്കെത്തും. നിങ്ങളുടെ like ബട്ടണ്‍ ക്ലിക്ക് ഇത്തരമൊരു പേജിലേക്കാണ് നയിക്കുന്നതെങ്കില്‍ സൈറ്റിലെ മുന്നോട്ടുള്ള യാത്രയില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്.
- 197 FIIകള്‍ക്കും 342 സബ് എക്കൗണ്ടുകള്‍ക്കും സെബിയുടെ വിലക്ക്
മുംബൈ: ഇടപാടുകളില്‍ സുതാര്യത പ്രകടിപ്പിക്കാത്തതിനാല്‍ HSBC, Deutsche Bank and Standard Chartered അടക്കം 197 വിദേശനിക്ഷേപ സ്ഥാപനങ്ങളെയും 342 സബ് എക്കൗണ്ടുകളെയും പുതിയ ഓഹരികള്‍ വാങ്ങുന്നതില്‍ നിന്ന് സെബി വിലക്കി.
കമ്പനികളുടെ ഹോള്‍ഡിങ് ഓഹരികളെ കുറിച്ച് വ്യക്തമായ റിപോര്‍ട്ട് നല്‍കാത്ത foreign institutional investors(FII) ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഓഹരികള്‍ വാങ്ങാന്‍ പാടില്ല-സെബി ഉത്തരവില്‍ വ്യക്തമാക്കി.
പ്രൊട്ടക്ടഡ് സെല്‍ കമ്പനി(പി.സി.സി), സെഗ്രഗേറ്റഡ് പോര്‍ട്ട് ഫോളിയോ കമ്പനി(എസ്.പി.സി), മള്‍ട്ടി ക്ലാസ് ഷെയര്‍ വെഹിക്കില്‍(എം.സി.വി) എന്നിവയില്‍ ഏതിലാണ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കാന്‍ ...
- വിപ്ലവവുമായി ഗൂഗിള്‍ വീണ്ടുമെത്തുന്നു; JPEGനു പകരമായി WebP
ചിത്രങ്ങള്‍ക്ക് ഒരു ഗൂഗിള്‍ ഫോര്‍മാറ്റ് വരുന്നു. വെബ്പി. ഇന്നു വൈകുന്നേരം ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം പുറത്തുവരുമെന്നാണ് cnet റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറിയ ഫയല്‍ സൈസ്, അതിവേഗ ലോഡിങ് എന്നിവയാണ് പുതിയ ഫോര്‍മാറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ജെ.പി.ജിയുടെ ഗ്ലോസി സ്വഭാവം തന്നെ വെബ്പിയും കാണിക്കുമെങ്കിലും ഫയല്‍ സൈസ് 40 ശതമാനം കുറവായിരിക്കും. WebM എന്ന പേരില്‍ പുതിയ വീഡിയോ ഫോര്‍മാറ്റ് ഗൂഗിള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
- യൂ ടൂബ് ലൈവ് സ്ട്രീമിങ് ട്രയല്‍
ലോകപ്രശസ്ത വീഡിയോ ഹോസ്റ്റിങ് സേവനദാതാക്കളായ യൂ ടൂബ് ലൈവ് സ്ട്രീമിങ് പ്ലാറ്റ് ഫോം ആരംഭിക്കുന്നു. തുടക്കത്തില്‍ ട്രയല്‍ രീതിയില്‍ രണ്ടു ദിവസം ലൈവ് സ്ട്രീമിങ് അനുവദിക്കും.
വെബ് കാം ഉപയോഗിച്ചോ അതോ ഒരു എക്‌സ്‌റ്റേര്‍ണല്‍ യു.എസ്.ബി/ഫയര്‍വാള്‍ കാമറ ഉപയോഗിച്ചോ പരിപാടികള്‍ ഇനി യുടൂബിലൂടെ ലൈവായി സംപ്രേഷണം ചെയ്യാം.
- മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഉപഭോക്താവിന് അനുഗ്രഹമാവും
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന മേഖലയില്‍ ഓഫറുകളെ പെരുമഴയാണ് വരാനിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സെക്കന്റ് പള്‍സും സ്പെഷ്യല്‍ ഓഫറുകളുമായി കമ്പനികള്‍ ഇപ്പോള്‍ തന്നെ തീപാറുന്ന പോരാട്ടത്തിലാണ്. അടുത്ത മാസം 31ഓടു കൂടി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി യാഥാര്‍ഥ്യമാവുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അവസ്ഥയാണുണ്ടാക്കുക. പുതിയ കസ്റ്റമറെ കണ്ടെത്തുന്നതിനേക്കാള്‍ കമ്പനികള്‍ ഒരു പക്ഷേ, മല്‍സരിക്കുക, മറ്റു കമ്പനികളുടെ പ്രീമിയം വരിക്കാരെ സ്വന്തമാക്കാനായിരിക്കും. ഇത്തരം ഒരു നീക്കം കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. എന്തായാലും ഇതുകൊണ്ടു അടിസ്ഥാന ...
- ഗൂഗിള്‍ ആപ്സ് സേവനത്തില്‍ മാറ്റം
സ്വന്തം ഡൊമെയ്നില്‍ ഗൂഗിള്‍ ആപ് സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ള കൂട്ടുകാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഒട്ടുമിക്ക ഗൂഗിള്‍ ആപ്പുകളും നിങ്ങള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കും.
ഉദാഹരണത്തിന് ആദ്യ കാലത്ത് ആപ് മെയില്‍ തുറക്കാന്‍ www.google.com/a/yourdomainname ആണ് കൊടുക്കാറുള്ളത്. പിന്നീട് അത് mail.google.com/a/yourdomainname ആയി മാറി. ഇപ്പോഴത് ലോഗിന്‍ mail.google.com ആയി മാറിയിരിക്കുകയാണ്. മെച്ചം. നിങ്ങള്‍ സാധാരണ ജിമെയില്‍ ഓപണ്‍ ചെയ്യുന്ന ലോഗിനില്‍ തന്നെ ആപ് സേവനങ്ങളും ഉപയോഗിക്കാം. ഒരു വ്യത്യാസം മാത്രം. ജി മെയില്‍ ലോഗിന്‍ യൂസര്‍ ...
- ഏത് ക്രെഡിറ്റ് കാര്‍ഡാണ് നിങ്ങള്‍ക്ക് യോജിച്ചത്?
കൂടുതല്‍ സൗകര്യവും സുരക്ഷിതത്വവും നല്‍കാനാവുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകത. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന വ്യത്യസ്ത തരം കാര്‍ഡുകളെ ഒന്നു വിലയിരുത്താം.
പ്രീമിയം കാര്‍ഡ്: കാഷ് ബാക്ക് റിവാര്‍ഡ് പോയിന്റുകളോടു കൂടിയ ഇത്തരം കാര്‍ഡുകളില്‍ ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് ഏറ്റവും മികച്ചത്.