Techy

 • ഗൂഗിളില്‍ നിന്നും ഇനി സൗജന്യ എസ്എംഎസ്
  ഗൂഗിളിന്റെ ഫ്രീ എസ്എംഎസ് ചാറ്റ് സേവനം ഇനി മുതല്‍ ഇന്ത്യയിലും ലഭ്യമാകും. ജിമെയില്‍ ചാറ്റ് ഉപയോഗിച്ച് മൊബൈലിലുള്ള ഒരാളുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. മൊബൈലില്‍ ലഭിക്കുന്ന എസ്എംഎസിനുള്ള മറുപടി ചാറ്റ്‌വിന്‍ഡോയില്‍ ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 10 മുതലാണ് ഈ സൗകര്യം നിലവില്‍ വന്നത്. എയര്‍സെല്‍, ഐഡിയ, ലൂപ്പ്, എംടിഎസ്, റിലയന്‍സ്, ടാറ്റാ ഡോകോമോ, ടാറ്റാ ഇന്‍ഡികോ, വോഡോഫോണ്‍ തുടങ്ങിയ സേവനദാതാക്കളാണ് ഗൂഗിളുമായി സഹകരിക്കുന്നത്. ഇതില്‍ വോഡഫോണ്‍ കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കിളുകള്‍ ഉള്‍പ്പെടില്ല. ഗൂഗിള്‍ ടോക് അപ്ലിക്കേഷനിലോ കംപ്യൂട്ടറില്‍ ...
 • പലിശനിരക്ക് കുറഞ്ഞേക്കും, കടപത്രങ്ങളില്‍ പണമിറക്കൂ
  വരും വര്‍ഷങ്ങളില്‍ ബാങ്ക് നിക്ഷേപ പലിശനിരക്കുകളില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഫിക്‌സഡ് നിക്ഷേപങ്ങളില്‍ നിന്നു മാറി കടപത്രങ്ങളില്‍ പണം നിക്ഷേപിക്കുന്നതാണ് ലാഭകരം. ഇത്തരം നിക്ഷേപങ്ങള്‍ അഞ്ചില്‍ കുറയാത്ത വര്‍ഷങ്ങളിലേക്കാണ് പ്ലാന്‍ ചെയ്യേണ്ടത്. ഉദാഹരണത്തിന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എന്‍സിഡികള്‍ നോക്കൂ. 12 ശതമാനം കമ്പനി തന്നെ ഉറപ്പുനല്‍കുന്നുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 24.77 ശതമാനത്തോളം നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ പണം ഇരട്ടിയിലധികമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഫിക്‌സഡ് ഡിപ്പോസിറ്റുകളേക്കാള്‍ ഏറെ സുരക്ഷിതമാണ് ഇത്തരം കടപത്രങ്ങള്‍. ക്രിസില്‍ ...
 • Grand Website Designing Offer
  We take pleasure to offer 50% Off on Website Design and Development. This offer starts from 4th of August to Till 15th. Generally our website Packages starts with 100$ But since we are celebrating our Independence. We Offer an half price 50$. Domain+Hosting+5 Email+Designing include.
 • ഷുക്കൂറിന്റെ മരണവും സോഷ്യല്‍ മീഡിയകളും
  ഷുക്കൂറിന്റെ മരണത്തെ യുഡിഎഫ് അനുകൂല സോഷ്യല്‍ ജീവികള്‍ പലതരത്തിലും പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യവും അവകാശവും അവര്‍ക്കുണ്ട്. പക്ഷേ, പലപ്പോഴും ഇതിനു ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ക്കു കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ അവര്‍ കാടുകയറിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
 • ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല
  ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്. ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്. ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ...
 • ഫ്രീഎസ്എംഎസ് ഫ്രീ അല്ല
  ഫ്രീ എസ്എംഎസ് സര്‍വിസുകള്‍ ശരിയ്ക്കും ഫ്രീ അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ? ഫ്രീ എസ്എംഎസ് സൈറ്റുകളിലൂടെ എസ്എംഎസ് അയയ്ക്കുമ്പോള്‍ സാധാരണ മൊബൈല്‍ എസ്എംഎസുകളേക്കാള്‍ കൂടിയ തുക നിങ്ങള്‍ക്കു ചെലവാകുന്നുണ്ടെന്ന് പറഞ്ഞാലോ? ‘ഇന്റര്‍നെറ്റ് ലോകത്ത് സൗജന്യമായി ഒന്നുമില്ല’. ഈ വാക്യം എപ്പോഴും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. തീര്‍ച്ചയായും സൗജന്യ എസ്എംഎസ് അയയ്ക്കാന്‍ നിങ്ങള്‍ക്ക് സൗകര്യമൊരുക്കി തരുന്ന കമ്പനി ചാരിറ്റി പ്രവര്‍ത്തനമൊന്നുമല്ല നടത്തുന്നത്. നിങ്ങള്‍ അയയ്ക്കുന്ന ഓരോ എസ്എംഎസിനു താഴെയും ഒരു പരസ്യവാചകം ഉണ്ടാവും. ഈ പരസ്യമാണ് കമ്പനിയുടെ വരുമാനം. കൂടാതെ വെറുതെ ...
 • സന്ദര്‍ശക ടെക്കികളെ, വഴിയില്‍ പോലിസുണ്ട്
  ഐടി ഹബ്ബായ ബാംഗ്ലൂരില്‍ കമ്പനിയുടെ താല്‍ക്കാലിക ആവശ്യത്തിനെത്തുന്ന ഐടി പ്രൊഫഷണലുകളും പുതുതായി ജോലിക്കെത്തിയവരും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, റോഡ്ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ വലിയ തുകയാണ് പിഴയായി ചുമത്തുന്നത്. ചെറിയ കാലയളവില്‍ പ്രൊജക്ടിനായി ബാംഗ്ലൂരിലെത്തുന്നവരാണ് കുടുങ്ങുന്നവരില്‍ അധികവും. വണ്ടി വാങ്ങുമ്പോള്‍ തന്നെ ആ സംസ്ഥാനത്ത് ടാക്‌സ് പിടിച്ചിട്ടുണ്ടാവും. അത് കൂടാതെ കര്‍ണാടക സര്‍ക്കാറിലേക്ക് മറ്റൊരു ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതിന്റെ യുക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചോദ്യം ...
 • ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ 12 പൊടിക്കൈകള്‍
  ദിവസേന പല തവണ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. പലപ്പോഴും ഇത് ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരിക്കും. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിനെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കാന്‍ സാധിച്ചാല്‍ നമുക്ക് ഏറെ സമയം ലാഭിക്കാന്‍ സാധിക്കും. ഗൂഗിളില്‍ ശേഖരിച്ചുവച്ചിട്ടുള്ള ഡാറ്റകളിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ 1 നിങ്ങള്‍ internet marketing എന്നതിനെ കുറിച്ചാണ് അറിയേണ്ടതെങ്കില്‍ വെറുതെ internet marketing എന്നടിയ്ക്കുന്നതിനു പകരം അതിനെ ഒരു ഡബിള്‍ ക്വാട്ടിനുള്ളില്‍ നല്‍കാന്‍ സാധിച്ചാല്‍ ...
 • ചങ്ങലകളില്ലാതെ ഫോറക്‌സ് ഫോക്‌സുകള്‍
  പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്. കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്. പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ ...
 • യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.