Monthly Archives : October 2010

ഡിസംബറോടെ കേരളത്തിലെത്തുന്ന എട്ടുകാറുകള്‍


ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കുതിച്ചുചാട്ടം തന്നെ നടക്കുകയാണ്. അടുത്ത രണ്ടു മാസത്തിനുള്ള ഇന്ത്യന്‍ റോഡിലെത്താനിടയുള്ള ചില കാറുകള്‍ മാരുതി സുസുക്കി കിസാഷി(maruthi suzuki kizashi) വോള്‍വോ XC60 Hyundai Avante Mitsubishi Lancer Evolution X Nissan Sunny Toyota Etios Skoda Yeti Maruti Cervo source: cardekho.com

Read More »

യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്


ഇന്‍ഷുറന്‍സ് കമ്പനികളുടെ യൂനിറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അടുത്ത മാസം നാലാം തിയ്യതി വരെ ഐ.ആര്‍.ഡി.എ വിലക്കി. വില്‍പ്പനയ്ക്കായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ്, അവിവ ലൈഫ്, ഭാരതി ലൈഫ്, റിലയന്‍സ് ലൈഫ് എന്നീ കമ്പനികള്‍ വില്‍ക്കുന്ന യൂനിവേഴ്‌സല്‍ ലൈഫ് പോളിസികളെ കുറിച്ചാണ് ഏറെ പരാതികളുള്ളത്. ജീവിതകാലം മൂഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ ഓഹരികള്‍ വളരെ ഉദാരമായ നിബന്ധനകളോടെ നല്‍കുന്നത് ഐ.ആര്‍.ഡി.എ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പുതിയ നിബന്ധനകള്‍ തയ്യാറാക്കുന്നതിനാണ്…

Read More »

എച്ച്.പി സ്ലേറ്റ് വിപണിയിലെത്തി


ഒരു പക്ഷേ, നിങ്ങളെല്ലാം സ്ലേറ്റിനെ കുറിച്ച് ഇതിനകം മറന്നു കഴിഞ്ഞിരിക്കും. കാരണം ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇന്ന് സ്ലേറ്റ് ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ എച്ച്.പി സ്ലേറ്റിനെ അങ്ങനെ മറക്കാന്‍ തയ്യാറല്ല. എച്ച്.പി സ്ലേറ്റ് 500 എന്ന പേരില്‍ ഒരു അടി പൊളി സ്ലേറ്റ് വിപണിയിലെത്തിയിരിക്കുകയാണ്. എന്താണ് എച്ച്. പി സ്ലേറ്റ് 1024×600 റസലൂഷന്‍ സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് പിസിയാണിത്. വിന്‍ഡോസ് 7 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ 1.86ghz ഇന്റല്‍ atom z540 പ്രോസെസ്സറാണുള്ളത്. എച്ച്.ഡി വീഡിയോകളുടെ സ്മൂത്ത് പ്ലേ സാധ്യമാക്കുന്ന…

Read More »

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്നു


മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറിയ ലാഭത്തിനുപോലും ഓഹരികള്‍ വിറ്റൊഴിക്കാന്‍…

Read More »

സെന്‍സെക്‌സ് 388ഉം നിഫ്റ്റി 119 പോയിന്റും ഉയര്‍ന്നു


മുംബൈ: അമേരിക്ക, യൂറോപ്പ് വിപണികളിലെ അനുകൂല കാലാവസ്ഥയും വന്‍കിട ഓഹരികള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയതും ഇന്ത്യന്‍ വിപണിയ്ക്ക് ഇന്ന് പുത്തന്‍ ഉണര്‍വ് നല്‍കി. സെന്‍സെക്‌സ് 388.43 പോയിന്റ് വര്‍ധിച്ച് 20260.58ലും നിഫ്റ്റി 119.40 ഉയര്‍ന്ന് 6101.50ലും ക്ലോസ് ചെയ്തു. എഫ്.എം.സി.ജി, ഓയില്‍, ഗ്യാസ് മേഖലകളിലാണ് മുന്നേറ്റം കൂടുതല്‍ പ്രകടമായത്. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനുള്ള വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇടിവ് നേരിട്ട വിപണിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇന്നു വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും ദിവസത്തെ ഏറ്റവും മികച്ച പ്രകടനത്തിനൊടുവിലാണ്…

Read More »

പതനം തുടരുന്നു, നിഫ്റ്റി 6000ല്‍ താഴെ


മുംബൈ: കോള്‍ ഇന്ത്യ ഐ.പി.ഒയുടെ അവസാനദിവസമായ ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിങ് ലെവലായി പരിഗണിയ്ക്കുന്ന 6000 പോയിന്റും തകര്‍ത്ത് താഴേയ്ക്ക് പതിച്ചത് വിപണിയില്‍ മ്ലാനത പടര്‍ത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മെറ്റല്‍ മേഖലയിലാണ്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ഇന്നു തിളങ്ങാനായി. സെന്‍സെക്‌സ് 110.98 പോയിന്റ് താഴ്ന്ന് 19872.15ലും നിഫ്റ്റി 45.20 പോയിന്റ് കുറഞ്ഞ് 5982.10ലും ക്ലോസ് ചെയ്തു. ജൂബിലന്റ് ലൈഫ് സയന്‍സ്, സെന്‍ട്രല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കനറാ…

Read More »

എന്താണ് സൈറ്റ് റാങ്കിങ്? അതെങ്ങനെ മെച്ചപ്പെടുത്താം?


ഓരോ പത്രവും എത്ര കോപ്പികള്‍ പ്രിന്റ് ചെയ്യുന്നുണ്ട്? എത്ര വായനക്കാരുടെ കൈകള്ിലെത്തുന്നുണ്ട്? ഒരു ചാനല്‍ അല്ലെങ്കില്‍ ടിവി ഷോ കാണുന്ന ആളുകളുടെ എണ്ണം എത്ര? ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നമുക്കു മാര്‍ഗ്ഗങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഒരു വെബ്‌സൈറ്റ് എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയം എന്താണ്? ഇതെല്ലാം തിരിച്ചറിയാന്‍ സാധിക്കും. സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വറില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള ഡാറ്റകള്‍ വിശകലനം ചെയ്ത് തയ്യറാക്കുന്നതാണ് റാങ്കിങ്. അതില്‍ വായനക്കാരുടെ എണ്ണം, അവര്‍ എത്ര സമയം…

Read More »

കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും


കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം. 2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 നഷ്ടമല്ലേയെന്ന്. എന്നാല്‍ വാസ്തവത്തില്‍ നിങ്ങളുടെ…

Read More »