ഡിസംബറോടെ കേരളത്തിലെത്തുന്ന എട്ടുകാറുകള്‍

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കുതിച്ചുചാട്ടം തന്നെ നടക്കുകയാണ്. അടുത്ത രണ്ടു മാസത്തിനുള്ള ഇന്ത്യന്‍ റോഡിലെത്താനിടയുള്ള ചില കാറുകള്‍

മാരുതി സുസുക്കി കിസാഷി(maruthi suzuki kizashi)


വോള്‍വോ XC60


Hyundai Avante


Mitsubishi Lancer Evolution X


Nissan Sunny


Toyota Etios


Skoda Yeti


Maruti Cervo

source: cardekho.com

യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്

ഇന്‍ഷുറന്‍സ് കമ്പനികളുടെ യൂനിറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അടുത്ത മാസം നാലാം തിയ്യതി വരെ ഐ.ആര്‍.ഡി.എ വിലക്കി. വില്‍പ്പനയ്ക്കായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ്, അവിവ ലൈഫ്, ഭാരതി ലൈഫ്, റിലയന്‍സ് ലൈഫ് എന്നീ കമ്പനികള്‍ വില്‍ക്കുന്ന യൂനിവേഴ്‌സല്‍ ലൈഫ് പോളിസികളെ കുറിച്ചാണ് ഏറെ പരാതികളുള്ളത്. ജീവിതകാലം മൂഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ ഓഹരികള്‍ വളരെ ഉദാരമായ നിബന്ധനകളോടെ നല്‍കുന്നത് ഐ.ആര്‍.ഡി.എ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പുതിയ നിബന്ധനകള്‍ തയ്യാറാക്കുന്നതിനാണ് യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
യൂലിപ്: സംരക്ഷണവും നിക്ഷേപവും ഒരുമിച്ചു സാധ്യമാവുന്ന പോളിസികളാണിത്. തുക ഷെയര്‍ വിപണികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ലാഭം കൂടുതലായിരിക്കും. മൂന്നു വര്‍ഷം 10000 രൂപ വീതമോ അതില്‍ കൂടുതലോ നല്‍കി നിങ്ങളില്‍ പലരും ഇതില്‍ ചേര്‍ന്നിരിക്കും. ഇപ്പോള്‍ അഞ്ചുവര്‍ഷമാണ് ഇത്തരം പോളിസികളുടെ ലോക്കിങ്. ഈ കാലയളവ് കഴിഞ്ഞേ ഫണ്ട് പിന്‍വലിക്കാനാവൂ.. ഒരിക്കലും ഷെയര്‍ വിപണിയും യൂലിപ് ഇന്‍ഷുറന്‍സും ഒന്നായി പരിഗണിക്കരുത്.

എച്ച്.പി സ്ലേറ്റ് വിപണിയിലെത്തി

ഒരു പക്ഷേ, നിങ്ങളെല്ലാം സ്ലേറ്റിനെ കുറിച്ച് ഇതിനകം മറന്നു കഴിഞ്ഞിരിക്കും. കാരണം ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇന്ന് സ്ലേറ്റ് ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ എച്ച്.പി സ്ലേറ്റിനെ അങ്ങനെ മറക്കാന്‍ തയ്യാറല്ല. എച്ച്.പി സ്ലേറ്റ് 500 എന്ന പേരില്‍ ഒരു അടി പൊളി സ്ലേറ്റ് വിപണിയിലെത്തിയിരിക്കുകയാണ്.

എന്താണ് എച്ച്. പി സ്ലേറ്റ്
1024×600 റസലൂഷന്‍ സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് പിസിയാണിത്. വിന്‍ഡോസ് 7 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ 1.86ghz ഇന്റല്‍ atom z540 പ്രോസെസ്സറാണുള്ളത്. എച്ച്.ഡി വീഡിയോകളുടെ സ്മൂത്ത് പ്ലേ സാധ്യമാക്കുന്ന ക്രിസ്റ്റല്‍ എച്ച്.ഡി ആക്‌സലേറ്ററും 2 GB റാമും 64 GB എസ്.എസ്.ഡിയും ഈ സ്ലേറ്റിലുണ്ട്.
യു.എസ്.ബി പോര്‍ട്ടും രണ്ട് കാമറകളും ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. മുന്നിലുള്ള കാമറ VGAയും പിറകിലുള്ള കാമറ മൂന്നു പിക്‌സല്‍ ശേഷിയുമുളളതാണ്. വൈഫി കണക്ടിവിറ്റി സാധ്യമാണെങ്കിലും 3ജി സാങ്കേതിക വിദ്യയെ പിന്തുണയ്ക്കാത്തത് പോരായ്മയാണ്. വിപണിയിലുള്ളതില്‍ വച്ചേറ്റവും ശക്തമായ tablet ആണെങ്കിലും മുഖ്യ എതിരാളിയായ ഐപാഡിനു പേടിക്കേണ്ട കാര്യമില്ല. കാരണം ഇതൊന്ന് സ്വന്തമാക്കണമെങ്കില്‍ ചുരുങ്ങിയത് 35000 രൂപയെങ്കിലും വേണ്ടി വരും.
ടാബ്‌ലറ്റ്: മൊബൈല്‍ ഫോണില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും അതിനു ചില പരിമിതികളുണ്ട്. എന്നാല്‍ ലാപ്‌ടോപ്പ് എല്ലായിടത്തും കൊണ്ടു നടക്കുകയെന്നത് പ്രായോഗികവുമല്ല. ഇതിനു രണ്ടിനുമിടയിലുള്ള ഒരു ഉപകരമാണ് ടാബ്‌ലറ്റ്. കീ ബോര്‍ഡും മൗസുമില്ലാതെ മൊബൈല്‍ ടച്ച് സ്‌ക്രീന്‍ പോലെ വര്‍ക്കു ചെയ്യാം.

നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്നു


മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറിയ ലാഭത്തിനുപോലും ഓഹരികള്‍ വിറ്റൊഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കിയെന്നു വേണം കരുതാന്‍. സെന്‍സെക്‌സ് 94.72 പോയിന്റ് താഴ്ന്ന് 20165.86ലും നിഫ്റ്റി 35.45 താഴ്ന്ന് സപ്പോര്‍ട്ടിങ് ലെവലായ 6066.05ലും വില്‍പ്പന അവസാനിപ്പിച്ചു.
യൂറോപ്യന്‍ മാര്‍ക്കറ്റില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും അമേരിക്കന്‍ വിപണിയിലെ താഴ്ന്ന ഇന്‍ഡക്‌സ് ഫ്യൂച്ചറും ജി 20 ഉച്ചകോടി തീരുമാനങ്ങളെ കുറിച്ചുള്ള ആശങ്കയും ഉച്ചയ്ക്കുശേഷമുള്ള വില്‍പ്പനയെ സ്വാധീനിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓഹരി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരിക്കുന്ന indiabulls financial Services Ltd ഇന്ന് 21.40 പോയിന്റ് വര്‍ധിച്ച് 210.95ലാണ് ക്ലോസ്‌ചെയ്തത്. pipvav shipyard ltd തുടര്‍ച്ചായ മൂന്നനാം ദിവസവും മുന്നേറ്റം തുടരുകയാണ്. കോര്‍പ്പറേഷന്‍ ബാങ്ക് 44.40 പോയിന്റും ടാറ്റാ കണ്‍സള്‍ട്ടന്‍സി 56.25 പോയിന്റും എസ്സാര്‍ ഓയില്‍ എട്ടു പോയിന്റും വര്‍ധിച്ചു.
m&m fin services, piramal healthcare, Wipro, Hdil, Bank of india ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍:
uco bank
punj lyod
united phosphorus Ltd
bhushan steel ltd
Vijaya bank
A C C
Indusind bank
Shree renuka sugars
thomas cook
Balrampur Chini Mills Ltd

സെന്‍സെക്‌സ് 388ഉം നിഫ്റ്റി 119 പോയിന്റും ഉയര്‍ന്നു

മുംബൈ: അമേരിക്ക, യൂറോപ്പ് വിപണികളിലെ അനുകൂല കാലാവസ്ഥയും വന്‍കിട ഓഹരികള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയതും ഇന്ത്യന്‍ വിപണിയ്ക്ക് ഇന്ന് പുത്തന്‍ ഉണര്‍വ് നല്‍കി. സെന്‍സെക്‌സ് 388.43 പോയിന്റ് വര്‍ധിച്ച് 20260.58ലും നിഫ്റ്റി 119.40 ഉയര്‍ന്ന് 6101.50ലും ക്ലോസ് ചെയ്തു. എഫ്.എം.സി.ജി, ഓയില്‍, ഗ്യാസ് മേഖലകളിലാണ് മുന്നേറ്റം കൂടുതല്‍ പ്രകടമായത്.
കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനുള്ള വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇടിവ് നേരിട്ട വിപണിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇന്നു വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും ദിവസത്തെ ഏറ്റവും മികച്ച പ്രകടനത്തിനൊടുവിലാണ് കച്ചവടം അവസാനിച്ചത്.
ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കനറാ ബാങ്കാണ്. 46.55 പോയിന്റാണ് ഒരു ദിവസം കൊണ്ട് വര്‍ധിച്ചത്. ഒരു മാസം മുമ്പ് 554.42 രൂപ വിലയുണ്ടായിരുന്ന ഓഹരികള്‍ ഇന്ന് 703.55 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യുനൈറ്റഡ് ഫോസ്ഫറസ്, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ബുള്‍സ് ഫിന്‍ സര്‍വീസ്, ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേ സമയം alstom projects, coromandal international, Fortis healthcare, appolo tyres, castrol india തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ന് നഷ്ടത്തിന്റെ ദിവസമായിരുന്നു. ഓഹരി വിദഗ്ധര്‍ ഇന്ന് ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിച്ച ഓഹരികളിലൊന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. ഇന്ന് രണ്ടാം പാദ സാമ്പത്തിക റിപോര്‍ട്ട് പുറത്തുവിടുന്ന പ്രധാന സ്ഥാപനങ്ങള്‍
ajantha pharma
Aptech
Bank of india
Bank of maharashtra
Binani cement
Biocon
Chennai petrol
Finolex india
Indian Bank
M&M financial
Mirc electronics
NIIT
Tamil Newsprint
Sobha Developer
Thomas cook
Vijaya Bank
Wipro
വാങ്ങാവുന്ന ഓഹരികള്‍
ജെ.എസ്.ഡബ്ല്യു ഹോള്‍ഡിങ്‌സ്
ഇന്‍ഫോസിസ്
എച്ച്.സി.എല്‍ ടെക്
യെസ് ബാങ്ക്
വിജയാ ബാങ്ക്
എക്‌സൈഡ്
ഇന്ത്യന്‍ ബാങ്ക്
പെട്രോനെറ്റ് എല്‍.എന്‍.ജി
എ.ബി.ജി ഷിപ്‌യാര്‍ഡ്‌

പതനം തുടരുന്നു, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: കോള്‍ ഇന്ത്യ ഐ.പി.ഒയുടെ അവസാനദിവസമായ ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിങ് ലെവലായി പരിഗണിയ്ക്കുന്ന 6000 പോയിന്റും തകര്‍ത്ത് താഴേയ്ക്ക് പതിച്ചത് വിപണിയില്‍ മ്ലാനത പടര്‍ത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മെറ്റല്‍ മേഖലയിലാണ്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ഇന്നു തിളങ്ങാനായി. സെന്‍സെക്‌സ് 110.98 പോയിന്റ് താഴ്ന്ന് 19872.15ലും നിഫ്റ്റി 45.20 പോയിന്റ് കുറഞ്ഞ് 5982.10ലും ക്ലോസ് ചെയ്തു.
ജൂബിലന്റ് ലൈഫ് സയന്‍സ്, സെന്‍ട്രല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കനറാ ബാങ്ക് ഓഹരികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം യൂനിടെക്, സ്‌റ്റെറൈല്‍ ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, സെസാ ഗോവ, എച്ച്.ഡി.എഫ്. സി പോലുള്ള ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
നാളെ ശ്രദ്ധിക്കേണ്ട ഓഹരികള്‍: എ.സി.സി, അലഹാബാദ് ബാങ്ക്, അംബുജാ സിമന്റ്, കോര്‍പ്പറേഷന്‍ ബാങ്ക്, മഹീന്ദ്ര ഫോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എസ്, എസ്.കെ.എഫ്,

വാങ്ങാവുന്ന ചില ഓഹരികള്‍: ഐ.ഡി.ബി.ഐ, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ലൂപിന്‍, എച്ച്.യു.എല്‍, യൂനിടെക്, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, വോക്കാര്‍ഡ് ലിമിറ്റഡ്.

എന്താണ് സൈറ്റ് റാങ്കിങ്? അതെങ്ങനെ മെച്ചപ്പെടുത്താം?

ഓരോ പത്രവും എത്ര കോപ്പികള്‍ പ്രിന്റ് ചെയ്യുന്നുണ്ട്? എത്ര വായനക്കാരുടെ കൈകള്ിലെത്തുന്നുണ്ട്? ഒരു ചാനല്‍ അല്ലെങ്കില്‍ ടിവി ഷോ കാണുന്ന ആളുകളുടെ എണ്ണം എത്ര? ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നമുക്കു മാര്‍ഗ്ഗങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഒരു വെബ്‌സൈറ്റ് എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയം എന്താണ്? ഇതെല്ലാം തിരിച്ചറിയാന്‍ സാധിക്കും. സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വറില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും.
ഇത്തരത്തിലുള്ള ഡാറ്റകള്‍ വിശകലനം ചെയ്ത് തയ്യറാക്കുന്നതാണ് റാങ്കിങ്. അതില്‍ വായനക്കാരുടെ എണ്ണം, അവര്‍ എത്ര സമയം സൈറ്റ് വായിച്ചു, എന്തെല്ലാം ഡൗണ്‍ലോഡ് ചെയ്തു? എന്തെല്ലാം അപ്‌ലോഡ് ചെയ്തു? കീവേഡുകളുടെ പ്രത്യേകത ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഒരു സൈറ്റിന് ആഗോള റാങ്കിങും ദേശീയ റാങ്കിങും തീരുമാനിക്കുന്നത്. തീര്‍ച്ചയായും നിങ്ങളുടെ സൈറ്റിന്റെ വാണിജ്യമൂല്യം അളക്കുന്നതിനുള്ള അളവ് കോലാണിത്. നിങ്ങളുടെ സൈറ്റില്‍ മികച്ച പരസ്യങ്ങള്‍ ലഭിക്കുന്നതിനും മെച്ചപ്പെട്ട റാങ്ക് അത്യാവശ്യമാണ്.
നിങ്ങളുടെ സൈറ്റ് കൈകാര്യം ചെയ്യുന്ന വിഷയവുമായി നിരവധി സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ടാവും. തുടക്കത്തില്‍ ഒരേ കീ വേഡുകള്‍ ഉള്ള സൈറ്റുകള്‍ തമ്മിലാണ് റാങ്കിനായി പോരാടുക. ഉദാഹരണത്തിന് കേരള വാര്‍ത്തകളാണ് നിങ്ങളുടെ സൈറ്റിലെ പ്രധാനവിഷയമെങ്കില്‍ kerala news, news kerala, kerala breaking news, kerala flash news, malayalamnews ഇത്തരത്തിലുള്ള കീവേര്‍ഡുകളുമായിട്ടായിരിക്കും നിങ്ങളുടെ സൈറ്റ് പോരാടേണ്ടി വരിക.( ഒരു സൈറ്റ് ഉണ്ടാക്കുമ്പോള്‍ സെര്‍ച്ച് എന്‍ജിനുകളില്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുവേണ്ടി മെയിന്‍ പേജ് ഹെഡ്ഡറിലായി meta tag, keywords, description എന്നിവ നല്‍കും. കൂടാതെ ഓരോ വാര്‍ത്തയ്ക്കും അല്ലെങ്കില്‍ ഓരോ പോസ്റ്റിനും അനുയോജ്യമായ വാക്കുകളും നല്‍കാറുണ്ട്.). മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കീവേഡുകളും സാങ്കേതികമായ മറ്റു ഘടകങ്ങളും കൂടി പരിശോധിച്ചതിനുശേഷം എത്ര വെബ്‌സൈറ്റുകള്‍ നിങ്ങളുടെ സൈറ്റിനു മുന്നിലും പിന്നിലുമുണ്ടെന്ന കണ്ടെത്തലാണ് റാങ്കിങ്. ഈ സെര്‍ച്ചിങ് ഫലത്തെ അനുസരിച്ചുള്ള ഓര്‍ഡറാണ് റാങ്കിങ്.
ഗൂഗിള്‍, യാഹൂ, ബിങ് സെര്‍ച്ച് എന്‍ജിനുകള്‍ തുടര്‍ച്ചയായി വെബ്‌സൈറ്റുകള്‍ റിവ്യു ചെയ്യുകയും crawl എന്നറിയപ്പെടുന്ന സാങ്കേതികപ്രക്രിയയിലൂടെ സൈറ്റ് ഓര്‍ഡറുകള്‍ അപ് ഡേറ്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ എങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് അധിക സെര്‍ച്ച് എന്‍ജിനുകളും കൃത്യമായി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ചിലരെങ്കിലും ഈ റാങ്കിങ് ഒരു തട്ടിപ്പാണെന്ന് അഭിപ്രായപ്പെടുന്നത്.
എങ്കിലും റാങ്കിനെ നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളെ ഇങ്ങനെ ചുരുക്കി പറയാം.
1 കീവേഡുകളുടെ പ്രാധാന്യം
2 എച്ച്.ടി.എം.എല്‍ കോഡുകള്‍: വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ട്ടിയം അല്ലെങ്കില്‍ w3c സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്യുന്ന കോഡുകളാണ് സൈറ്റില്‍ ഉപയോഗിക്കേണ്ടത്.
3 വെബ്‌സൈറ്റിന്റെ പോപ്പുലാരിറ്റി: സൈറ്റ് എത്ര ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നതും റാങ്ക് നിര്‍ണയത്തില്‍ നിര്‍ണായകമാണ്. മറ്റു വെബ്‌സൈറ്റുകള്‍ നിങ്ങളുടെ സൈറ്റിന്റെ ലിങ്ക് നല്‍കുമ്പോഴാണ് ഒരു സൈറ്റ് കൂടുതല്‍ പ്രചാരം നേടുന്നത്.
മെറ്റാ ടാഗുകള്‍: സൈറ്റിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നതിന് പ്രധാന പേജിലേയോ ഉപ പേജിലേയോ കോഡില്‍ ഉപയോഗിക്കുന്ന വാക്കുകള്‍.
ഡൊമെയ്ന്‍ നെയിം: തീര്‍ച്ചയായും നിങ്ങളുടെ സൈറ്റിന്റെ പേരും നിര്‍ണായകമാണ്. സെര്‍ച്ച് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു വാക്കാണ് നിങ്ങളുടെ സൈറ്റിന്റേതെങ്കിലും തീര്‍ച്ചയായും അത് റാങ്കിലും പ്രതിഫലിക്കും.
ഒറിജിനല്‍ കണ്ടന്റ്: നിങ്ങളുടെ സൈറ്റിലുള്ള കാര്യങ്ങള്‍ നിങ്ങളുടെ സ്വന്തമായിരിക്കണം. മറ്റേതെങ്കിലും സൈറ്റില്‍ നിന്നെടുക്കുന്ന വാര്‍ത്തകളോ ടെക്‌സ്‌റ്റോ സെര്‍ച്ചിങില്‍ വ്യക്തമാവും.
നിങ്ങളുടെ cpanel or cpയില്‍ നിന്ന് സൈറ്റിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം, അവര്‍ സന്ദര്‍ശിച്ച സമയം, ചെലവഴിച്ച സമയം, ഏത് രാജ്യത്തുനിന്നാണ് തുടങ്ങി നിരവധി വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഈ കണ്‍ട്രോള്‍ പാനല്‍ കൈയിലില്ലാത്തവര്‍ http://www.google.com/analytics/ ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ വിവരങ്ങള്‍ സ്വന്തമാക്കാം.
റാങ്കിങ് പരിഗണിക്കുന്നതിന് അലക്‌സാ റാങ്കി(http://www.alexa.com)നെയാണ് അധികപേരും ആശ്രയിക്കുന്നത്. സൈറ്റിലേക്ക് പരസ്യം ലഭിക്കുന്നതിനും സൈറ്റിനെ വിലയിരുത്തുന്നതിനും ഇത് നിര്‍ണായകമാണ്. പണം നല്‍കിയാല്‍ നിങ്ങളുടെ സൈറ്റില്‍ എന്തൊക്കെ മാറ്റം വരുത്തിയാല്‍ റാങ്കിങ് മെച്ചപ്പെടുത്താമെന്ന് അലക്‌സ വ്യക്തമാക്കും. റാങ്കിങ് വലിയ തട്ടിപ്പാണെന്ന് പറയുന്നവരുടെ വാദമനുസരിച്ച് അലക്‌സയുടെ ഈ നടപടിയും തട്ടിപ്പാണ്.

കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം.
2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 നഷ്ടമല്ലേയെന്ന്. എന്നാല്‍ വാസ്തവത്തില്‍ നിങ്ങളുടെ നഷ്ടം 15000 രൂപ മാത്രമേയുള്ളൂ. കാരണം അത്രയേ നിങ്ങള്‍ക്ക് ചെലവാകുന്നുള്ളൂ.. ഇനി ബാങ്കില്‍ നിന്ന് 70000 രൂപ ലോണെടുക്കുകയെന്ന് കരുതാം. 50 മാസം എന്നു പറയുന്നത് നാലുവര്‍ഷമായി നമുക്ക് കണക്കാക്കാം. വര്‍ഷത്തില്‍ 13 ശതമാനം പലിശകണക്കാക്കിയാല്‍ മൊത്തം നിങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുക ഒരു ലക്ഷം രൂപയിലധികമായിരിക്കും.
പണം വാങ്ങുന്നതിന് ഏറെ നൂലാമാലകളുണ്ട്.ശരിയാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കൃത്യമായ നിയമങ്ങളോടെ തന്നെയേ കെ.എസ്.എഫ്.ഇ പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു ലക്ഷം രൂപ വരെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മതി. ഉദ്യോഗസ്ഥന്റെ ശമ്പളത്തിനനുസരിച്ച് അയാള്‍ക്ക് ജാമ്യം നില്‍ക്കാവുന്ന തുകയിലും വ്യത്യാസം വരും. വലിയ തുകയ്ക്ക് ചിലപ്പോള്‍ രണ്ടോ അതിലേറെയോ ആളുകള്‍ വേണ്ടി വന്നേക്കാം. പക്ഷേ, പണം വാങ്ങി പലരും കൃത്യമായി തിരിച്ചടയ്ക്കാത്തതുകൊണ്ട് അധിക ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ജാമ്യം നില്‍ക്കാന്‍ വിമുഖത കാണിക്കുമെന്നുറപ്പാണ്.
പിന്നെ സ്ഥലം ഈടിന്മേല്‍ പണം വാങ്ങാവുന്നതാണ്. ആദ്യകാലത്ത് ഇതിന്റെ പേപ്പര്‍വര്‍ക്കുകള്‍ കൂടുതലായിരുന്നെങ്കിലും ഇപ്പോള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് സ്ഥലം ഈട് നല്‍കാവുന്നതാണ്. (ഈട് നില്‍ക്കാവുന്നവ: Fixed Deposits of KSFE and Other Bank Deposit, Short Term Deposits of KSFE,Deposit-in-Trust of KSFE,L.I.C. Policy, Bank Guarantee, Pass Book of Non-prized Chitties of KSFE,National Savings Certificates VIII Issue, Kissan Vikas Patra,NRI Deposits,Property Security,Gold Ornaments,Sugama Security, Combined Security)
സ്വര്‍ണം വീട്ടിലോ ലോക്കറിലോ ഉള്ളവര്‍ക്കാണ് ഏറ്റവും എളുപ്പം. കാരണം. സ്വര്‍ണം ലോക്കറില്‍ വയ്ക്കുന്നത് ഒരിക്കലും സുരക്ഷിതമല്ലെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വീട്ടില്‍ വയ്ക്കുന്നതിനെ ആരും അംഗീകരിക്കുമെന്നു തോന്നുന്നില്ല. പലരും ഇപ്പോള്‍ ചെയ്യുന്നത് പണയം വച്ച് ആ തുക ബാങ്കില്‍ നിക്ഷേപിക്കുകയാണ്. കാരണം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളില്‍ 7 ശതമാനം പലിശയില്‍ സ്വര്‍ണവായ്പ ലഭിക്കും. ഈ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇതിലേറെ പലിശയും ലഭിക്കും. അതും ഒരു സീനിയര്‍ സിറ്റിസന്റെ പേരിലായാല്‍ അതിലും കൂടുതല്‍. പക്ഷേ, ബാങ്കില്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ചിലര്‍ക്ക് മടിയാണ്. ചിലര്‍ക്ക് വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ സ്വര്‍ണം പണയം വയ്ക്കുന്നത് മോശമല്ലേ എന്ന ചിന്ത. മറ്റു ചിലര്‍ക്ക് പലിശ വാങ്ങുന്നതിനോടും കൊടുക്കുന്നതിനോടുമുള്ള മടി. ഇവിടെയാണ് കെ.എസ്.എഫ്.ഇയുടെ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.എഫ്.ഇ ചിട്ടിയില്‍ എവിടെയും പലിശയില്ല. പണം വാങ്ങുന്നതിന് സെക്യൂരിറ്റിയായി സ്വര്‍ണം കൊടുത്താല്‍ നിങ്ങളുടെ സ്വര്‍ണവും സുരക്ഷിതം ആവശ്യമായ പണവും കൈയില്‍ വന്നു. ഈ പണം ബാങ്കില്‍ നിക്ഷേപിച്ച് മാസതവണ അടയ്ക്കുന്നതിലേക്കുള്ള ഒരു വിഹിതമായി പലിശ ഉപയോഗിക്കാം.(വേണമെങ്കില്‍ കെ.എസ്.എഫ്.ഇയില്‍ നിന്നു കുറി ലഭിച്ചാല്‍ ആ പണം അവിടെ തന്നെ ഫിക്‌സഡ് ഇട്ട് നിങ്ങള്‍ക്ക് പലിശ നേടാവുന്നതാണ്. ഇങ്ങനെ വരുമ്പോള്‍ ഒരുതരത്തിലുള്ള ജാമ്യവും ആവശ്യമില്ല).
ഇനി കെ.എസ്.എഫ്.ഇയും ഷെയര്‍മാര്‍ക്കറ്റും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം. സ്വര്‍ണത്തിന്റെ സെക്യൂരിറ്റിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സെക്യൂരിറ്റിയില്‍ 70000 രൂപ സ്വന്തമാക്കിയ ഒരാള്‍ ആ പണം ഓഹരി വിപണിയിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിക്കുന്നതുകൊണ്ടുള്ള മെച്ചം എന്താണെന്ന് പരിശോധിക്കാം.
ഓഹരി വിപണിയെ കൃത്യമായ വിലയിരുത്തുന്ന, വിപണിയെ അറിഞ്ഞ് ട്രേഡിങ് നടത്താനറിയുന്ന ഒരാള്‍ക്ക് വിപണിയില്‍ എന്ത് സംഭവിച്ചാലും 7000 രൂപ കൊണ്ട് ചുരുങ്ങിയത് പ്രതിമാസം 2000 രൂപയുണ്ടാക്കാനാവും. നല്ലൊരു മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചാല്‍ 20 ശതമാനം വളര്‍ച്ചാനിരക്കും ഉറപ്പാക്കാനാവും. ചുരുക്കത്തില്‍ കെ.എസ്.എഫ്.ഇയിലെ അധികമാസതവണകളും കെ.എസ്.എഫ്.ഇയില്‍ നിന്ന് അഡ്വാന്‍സായി ലഭിച്ച തുക കൊണ്ട് അടച്ചുതീര്‍ക്കാനാവും. ഇതു കേട്ടാല്‍ ചിലര്‍ ചിരിക്കും..തന്നെ എല്ലാ പണവും പോയി കിട്ടും.. ഓഹരി വിപണിയില്‍ സ്റ്റോപ് ലോസ് നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും. മ്യൂച്ചല്‍ ഫണ്ടുകളുടെ ലാഭത്തിനായി ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും.