വൻകിട കമ്പനികളിലെ മൂന്നു തരം ജീവനക്കാർ.
1 മിസ്റ്റർ വിധേയൻ/വിധേയ:.. ഇയാൾ റേറ്റിങിനെ കുറിച്ചോ ഇംക്രിമെന്റിനോ കുറിച്ചോ ആശങ്കപ്പെടുന്നില്ല. ഇയാൾ കൊടുക്കുന്ന പണി ചെയ്യും. കിട്ടുന്ന ശമ്പളവും ഇംക്രിമെന്റും കൈപറ്റും. മിണ്ടാതെ പണിയെടുത്ത് ജീവിയ്ക്കും. ഇത്തരം വിധേയന്മാരായ ജോലിക്കാർക്ക് ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ പിടിച്ചു നിൽക്കാം. സാമ്പത്തികമായി വലിയ വളർച്ചയൊന്നും കാണില്ല. പക്ഷേ, ജോലിക്ക് യാതൊരു ഭീഷണിയും കാണില്ല.അങ്ങനെ ജീവിച്ചു പോകാം. പരാതിയും കാണില്ല. 2 മണിയടി വീരൻ/വീരത്തി: രണ്ടാമത്തെ ചില വിഭാഗക്കാരുണ്ട്. ഇവർ എപ്പോഴും മാനേജരെ അല്ലെങ്കിൽ ടീം ലീഡിന്റെ സ്തുതിപാഠകരായിരിക്കും. മാനേജർ എന്ത് അറുബോറൻ സംഗതി പറഞ്ഞാലും അത്…