Browsing Category : Views

ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?


സ്ത്രീകള്‍ അന്പലത്തില്‍ പോകണം. സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ? സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ? വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും. അതേ സമയം, ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍ തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല. ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’ നല്‍കാനുള്ള സാധ്യതയും ഉണ്ട്. 41 ദിവസം വ്രതമെടുത്ത് വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ. അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട് ഇതെല്ലാം വിശ്വാസവുമായി…

Read More »

Work From Home: ഇനിയും മാറാത്ത മലയാളി മനസ്സുകള്‍


പത്തുവര്‍ഷങ്ങള്‍ മുമ്പ് ഒരു പത്രത്തിന്റെ വെബ് എഡിറ്റര്‍ ജോലി ചെയ്യുന്ന കാലം. (ഡോട്ട് കോം ബൂമിന്റെ കാലത്ത് തലയില്‍ കയറി പോയ ഒരു പാഷനായിരുന്നു വെബ് ) കോര്‍ഡിനേറ്റിങ് എഡിറ്ററുടെ ജോലി വേണ്ടെന്ന് വെച്ച് എഡിറ്ററോട് ചോദിച്ചുവാങ്ങിയതായിരുന്നു ഈ പോസ്റ്റ്. പകലും രാത്രിയും ഓണ്‍ലൈനില്‍ വേണം. പലപ്പോഴും വീട്ടില്‍ നിന്നായിരുന്നു  വര്‍ക്ക്. പതുക്കെ ഓരോരുത്തരായി വരാന്‍ തുടങ്ങും. ”അല്ലാ മോന് പണിയൊന്നും ഇല്ല അല്ലേ.. ഫുള്‍ ടൈം വീട്ടില്‍ കാണും. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു.’.. ഒന്നു രണ്ടു പേരോട് അമ്മ പറഞ്ഞു, ”അവന്‍ വീട്ടില്‍…

Read More »

റിച്ചി-വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന ഒരു പടം


‘ഉളിദവരു കണ്ടംതേ..എന്ന സിനിമയുടെ റീമേക്കാണ് എന്നു കേട്ടതുകൊണ്ടു തന്നെ..ആദ്യം കന്നഡക്കാരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് റിച്ചി എന്ന സിനിമ കാണാന്‍ പോയത്.. . ആദ്യം അഭിപ്രായം പറഞ്ഞ മഹേഷും പിന്നെ റിവ്യൂവിലൂടെ ശൈലനും പറഞ്ഞത് ഒരേ കാര്യങ്ങളായിരുന്നു..ഒരു മാസ് പടമൊന്നുമല്ല..ഒരു പരീക്ഷണ സിനിമയാണ്.   സംഗതി ഇങ്ങനെയൊക്കെയാണെന്ന് മുന്‍വിധിയുള്ളതുകൊണ്ട് തന്നെ സിനിമ കാണല്‍ ഇത്തിരി ആരോഗ്യപരമാക്കാമെന്നു കരുതി. അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ ശ്രീജിത്തിനും ( താമസിക്കുന്നിടത്ത് ആകെയുള്ള കൂട്ട്) സമ്മതം. അങ്ങനെ രണ്ടു പേരും കൂടി മൂന്നു കിലോമീറ്ററോളം നടന്ന് തിയേറ്ററിലെത്തി.   ബുക്ക് മൈ…

Read More »

ചാനലില്‍ സംഭവിച്ചത്, അതില്‍ അത്ര പുതുമയൊന്നുമില്ല


ഈ വര്‍ഷത്തെ അസെസ്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ മൂന്നു പേര്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൊടുക്കാനാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം അവരെ ഞാന്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നതാണ് സത്യം. ടാര്‍ജറ്റ് എന്റെ ബാധ്യതയാണ് അതു ഞാന്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന വാദമാണ് അവര്‍ക്ക് മുന്നില്‍ വെച്ചത്.

Read More »

ആര്‍ത്തവ സംവരണം പെണ്ണിന് ഗുണമോ ദോഷമോ?


ഒരു പ്രമുഖ ചാനലില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസം അവധി കൊടുത്തതിനെ ചിലര്‍ ആഘോഷിക്കുന്നതു കണ്ടു. തീര്‍ച്ചയായും ഈ ദിവസങ്ങളില്‍ ചില പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്ക് ആവശ്യമായ ലീവ് ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഭൂരിഭാഗം കന്പനികളും ഫോളോ ചെയ്യാന്‍ സാധ്യതയില്ല. കാരണം ചില കാര്യങ്ങള്‍ നമുക്കൊന്നു നോക്കാം.. ——————————————————————————————————————————- കുറഞ്ഞ ശമ്പളത്തിനെ ജീവനക്കാരെ കിട്ടാനാണ് മുതലാളി ആദ്യം പറയുക. പെണ്‍കുട്ടികളാണ് നല്ലത്. ചുരുങ്ങിയത് കല്യാണം വരെയെങ്കിലും അവരെ കിട്ടുമല്ലോ? നല്ലതുപോലെ ജോലിയും ചെയ്തോളും.  പിന്നെ സ്വകാര്യം…

Read More »

കളി കാര്യമാക്കരുത് – കളിയില്‍ പാകിസ്താനു വേണ്ടിയും കൈയടിയ്ക്കാം


കളി കാര്യമാക്കരുത്.. കളിയില്‍ ജയിച്ച പാകിസ്താന് ജയ് വിളിക്കാം. കളി കാണുന്പോള്‍ ഗ്യാലറിയില്‍ പാക് പതാകയേന്താം. കളി കഴിഞ്ഞ് കളിക്കാരും പോയി…ചുമ്മാ പാകിസ്താനു സിന്ദാബാദും വിളിച്ചു നടക്കുന്നവന്‍റെ ലക്ഷ്യം വേറെയാണ്. ഇത്തരക്കാര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സിനിമ തുടങ്ങുന്നതിനു മുന്പ് ദേശീയഗാനം ഇടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവിടെ ഒരു പൊതുചടങ്ങല്ല നടക്കാന്‍ പോകുന്നത്. എങ്കിലും എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. പക്ഷേ, സിനിമയ്ക്കുള്ളില്‍, സിനിമയുടെ ഭാഗമായി പാട്ട് വന്നാല്‍ അത് ആ കലാസൃഷ്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കാനാണ് ഇഷ്ടം.. എഴുന്നേല്‍ക്കാന്‍ ശ്രമിക്കാറില്ല. പക്ഷേ, ദംഗല്‍ കാണാന്‍ പോയപ്പോള്‍..ഈ…

Read More »

മഹാഭാരതം ഇതിഹാസ കാവ്യമാണ്, മതഗ്രന്ഥമല്ല


 വിഷകലം പറയാൻ ശ്രമിച്ചത് മറ്റൊന്നാണെന്ന് തോന്നുന്നു. മഹാഭാരതം എന്നു പറയുന്നത് ഭൂരിഭാഗം ഉൾകൊണ്ടതും വിശ്വസിക്കുന്നതുമായ രീതിക്ക് വിരുദ്ധമാണ് രണ്ടാമൂഴം. അത് എംടിയെന്ന എഴുത്തുകാരന്റെ വീക്ഷണകോണാണ്. ഇതാണ് മഹാഭാരതം എന്ന മട്ടിൽ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നത് പൊതുവായ മഹാഭാരത വിശ്വാസത്തിന് വിരുദ്ധമാണ്. ബൈബിളിനെയോ ഖുറാനെയോ അടിസ്ഥാനമാക്കി വേറിട്ട കാഴ്ചപ്പാടുമായി സിനിമയുണ്ടാക്കി അതിന് ബൈബിളെന്നോ ഖുറാനെന്നോ പേര് കൊടുക്കാൻ ധൈര്യമുണ്ടോ എന്നതാണ് പുള്ളിയുടെ ചോദ്യം. ഇവിടെ രണ്ടുകാര്യം.. മഹാഭാരതം എന്നത് ഒരു ഇതിഹാസകാവ്യമാണ്. അതിനെ മറ്റൊരു വീക്ഷണകോണിൽ സമീപിക്കുന്നതും സൃഷ്ടിപരമാണ്. അതിനെ ഇത്തരത്തിൽ…

Read More »

‘മാധ്യമ ജീവികൾ’, അത് എത്രതരം?


1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും. 2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു…

Read More »