Browsing Category : personal

ഇന്നും ആറൂ രുപ പോയി, പക്ഷേ, എനിക്ക് സന്തോഷമായി


പണ്ട് നമ്മള്‍ കടയില്‍ പോവുക ഒരു സഞ്ചിയുമായാണ്. വാങ്ങിയ സാധനങ്ങളെല്ലാം അതിലിട്ട് തൂക്കി പിടിച്ചോ തോളില്‍ വെച്ചോ തിരിച്ചു പോരും. സഞ്ചിയെടുക്കാന്‍ മറന്നാല്‍ പലപ്പോഴും നമ്മള്‍ തിരിച്ചു പോകും. തുറക്കാന്‍ കഴിയാത്ത റെയ്‌നോള്‍ഡ് പെന്‍ ഉപയോഗിക്കുമ്പോഴും നമ്മള്‍ കടയില്‍ പോകുമ്പോള്‍ സഞ്ചിയെടുത്തിരുന്നു. യൂസ് ആന്റ് ത്രോ രീതി എന്നു മുതലാണ് ഒരു “ഫാഷനായി’ മാറിയതെന്ന് അറിയില്ല. ബാംഗ്ലൂര്‍ നഗരത്തിലെത്തിയതോടെ പൈസയെടുക്കുന്ന ശീലവും മാറി. പഴ്‌സില്‍ ഒരു നൂറു രൂപ നോട്ടുണ്ടെങ്കില്‍ ആഴ്ചകളോളം അത് അനങ്ങാതെ അവിടെ ഇരിയ്ക്കുന്നുണ്ടാകും.. എല്ലാത്തിനും കാര്‍ഡായി. ചുരുക്കത്തില്‍ സാധനം വാങ്ങാന്‍…

Read More »

സാമൂഹ്യമാധ്യമം വ്യക്തിത്വത്തിന്റെ മാനകമാകുമ്പോള്‍


നീ എന്താണ് കരുതുന്നത്. ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ? ഒരു നൂലിന് അടങ്ങിക്കാണ്ടീ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ..ഇത്തിരി ഓവറല്ലേ…? ഒരു പ്രമുഖ പാര്‍ട്ടിയുടെ സമ്മേളനം നടന്നു കൊണ്ടിരിക്കെ അടുത്ത ബന്ധുവിന്റെ ഒത്തിരി അമര്‍ഷത്തോടെയുള്ള ചോദ്യം ഇതായിരുന്നു. കാരണം ഫേസ്ബുക്കിലെ എന്റെ പല പോസ്റ്റുകളും അയാളെ അത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു. ബന്ധുവല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കുന്നത് രൂക്ഷമായിട്ടായിരിക്കും…താങ്കള്‍ എന്റെ പോസ്റ്റ് സഹിക്കണ്ട, അണ്‍ഫ്രണ്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ..എന്ന ചോദ്യമായിരിക്കും എന്റെ നാവില്‍ നിന്ന് ആദ്യം ഉയരുക. പക്ഷേ, പാപ്പനായി പോയില്ലേ..അതുകൊണ്ട് അതു ഞാനങ്ങ് ചെയ്തു. ഫേസ്ബുക്കിലെ തല തിരിഞ്ഞ പോസ്റ്റുകള്‍ക്കെതിരേ ആദ്യം…

Read More »

ഈ തീരുമാനം, ഓണം സ്‌പെഷ്യല്‍


ന്യൂഇയറിന് പലപ്പോഴും കടുത്ത തീരുമാനങ്ങളെടുക്കാറുണ്ട്…അത് ഫെബ്രുവരിയെത്തും മുമ്പെ അലിഞ്ഞുതീരുമെന്നു മാത്രം. ഇഷ്ടമുള്ളത് കൂടുതല്‍ കഴിയ്ക്കുന്ന ശീലമുണ്ട്. എല്ലാവരും അങ്ങനെ തന്നെയാകും. പക്ഷെ, നമ്മുടെ ശരീരത്തിന് അത് തീരെ പിടിയ്ക്കുന്നില്ല. എല്‍ഡിഎല്‍ റോക്കറ്റ് വേഗത്തിലാണ് ഉയരുന്നത്. പ്രഷര്‍ മൂലമാണിതെന്ന് തെളിഞ്ഞതോടെ സംഗതി ഗുരുതരമായി. ചെറിയ ടെന്‍ഷന്‍ ഇല്ലാതില്ല. അതുകൊണ്ട് ആറുമാസത്തിലൊരിക്കല്‍ ഇത്തിരി പരിശോധനകള്‍ നടത്തും. ചിലപ്പോള്‍ അത് മൂന്നു മാസത്തിലൊരിക്കലാകും. ഇതൊക്കെ പറയുന്നത് എന്തിനാണെന്നല്ലേ..? തിരുവോണത്തിന് ശേഷം നോണ്‍ പാടെ അങ്ങ് ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം നടത്തി കഴിഞ്ഞു. എട്ടുകൊല്ലമായി നിങ്ങളെ കാണുന്നുവെന്ന് ഭാര്യയുടെ വീരവാദം. കുട്ടികള്‍ക്ക്…

Read More »

കാ കാ കാഗെ


കാഗെയൊന്തു ഹാരിതു മരതമേലെ കുളിതിതു ഹുല്ലു കഡി തന്തിതു ഗൂഡൊനൊന്തു കെട്ടിതു മുട്ടകളെന്നു ഇട്ടിതു കാവനതകെ കൊട്ടിതു മൊട്ടെയൊടതു ഹോയിതു മറിയു ഹൊറകെ ബന്തിതു മറികെ ഗുട്ടു നീട്ടിതു ഹാരലികെ കലിസിതു റെക്കെ ബിച്ചി ഹാരിതു കാ കാ കൂകിതു

Read More »

എല്ലാവരും എവിടെയൊക്കെയോ…..


വര്‍ത്തമാനത്തിന്റെ തുടക്കകാലം… സംസാരിക്കുന്നത് എന്‍പി മുഹമ്മദോ സുകുമാര്‍ അഴീക്കോടോ പിജെ മാത്യുസാറോ എന്‍പി ഹാഫിസ് മുഹമ്മദോ ആണ്… ക്ലാസ്സിലിരിക്കുന്നവര്‍ ഇന്ന് കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍.. സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവരും ഉണ്ട്. അഷ്‌റഫ് തൂണേരി, ഗീന, സ്മിത, രഹ്ന അന്‍വര്‍ അബ്ദുള്ള, കബനി, അജീഷ്, ബിജുകുമാര്‍, സതീഷ് ഇത്തിക്കാട്, എന്‍പി സക്കീര്‍, ദീജു ശിവദാസ്, പ്രസാദ് രാമചന്ദ്രന്‍, സുരേഷ് സക്കീര്‍ ഹുസൈന്‍, അഫ്‌സല്‍, പ്രദീപ്, ജോര്‍ജ്, അബി, ജയകുമാര്‍, രഞ്ജിത്, ജാബിര്‍, ഷനില്‍, സമദ്, ഫൈസല്‍, ചിത്ര, പ്രദീപ്, മഹേഷ് ഗുപ്തന്‍, നന്ദകുമാര്‍,…

Read More »

അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍


പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു. ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി. ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി…

Read More »