Category Archives: Technology

Grand Website Designing Offer

We take pleasure to offer 50% Off on Website Design and Development. This offer starts from 4th of August to Till 15th.

Generally our website Packages starts with 100$ But since we are celebrating our Independence. We Offer an half price 50$. Domain+Hosting+5 Email+Designing include.

ഷുക്കൂറിന്റെ മരണവും സോഷ്യല്‍ മീഡിയകളും

ഷുക്കൂറിന്റെ മരണത്തെ യുഡിഎഫ് അനുകൂല സോഷ്യല്‍ ജീവികള്‍ പലതരത്തിലും പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യവും അവകാശവും അവര്‍ക്കുണ്ട്. പക്ഷേ, പലപ്പോഴും ഇതിനു ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ക്കു കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ അവര്‍ കാടുകയറിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

ഇടതുബുദ്ധിജീവികള്‍ ഇപ്പോഴും തങ്ങളുടെ കൂട്ടായ്മകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്ന് ഗംഭീരചര്‍ച്ചകളാണ് നടത്തുന്നത്. അതേ സമയം യുഡിഎഫ് അനുകൂലവിഭാഗം ആശയവിനിമയം നടത്തുന്നത് ഏറ്റവും താഴെക്കിടയിലുള്ള സാധാരണക്കാരോടാണ്. കാരണം അവര്‍ക്ക് സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ സംഘടിതമായ ഒരു സോഷ്യല്‍നെറ്റ് വര്‍ക്ക് മുഖമില്ല. തീര്‍ച്ചയായും വരാനിരിക്കുന്ന നാളുകളില്‍ ഇത്തരം പ്രചാരണരീതികള്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. നേതൃത്വത്തിന്റെ തീരുമാനപ്രകാരം സഖാക്കളെല്ലാം ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിളിലും സജീവമാണ്. പക്ഷേ, ഈ ഗ്രൂപ്പുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. സഖാക്കള്‍ സഖാക്കളുടെ കൂട്ടായ്മയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് നല്ല കാര്യം തന്നെ. പക്ഷേ, സജീവ രാഷ്ട്രീയമില്ലാത്ത ഭൂരിപക്ഷത്തിനെ സ്വാധീനിക്കാവുന്ന കൂട്ടായ്മയ്ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുന്നില്ല.

ഷുക്കൂര്‍ അല്ലെങ്കില്‍ ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് പാര്‍ട്ടിയുടെ സമുന്നത നേതാക്കളെയാണ്. ആക്രമിച്ചവനെ വെട്ടിക്കൊന്നതിനെ ന്യായീകരിക്കുന്നില്ലെങ്കിലും നടപ്പാക്കിയെന്നു പറയുന്ന വിധി ചോദിച്ചുവാങ്ങിയതാണ്. അതിനെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഈ ഉരുളയ്ക്കുപ്പേരി രീതി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പാര്‍ട്ടി അവലംബിക്കണം. അല്ലാതെ ചെറിയ കുട്ടികളെ പോലെ ഞാന്‍ കേസ് കൊടുക്കും എന്നു പറയുകയല്ല വേണ്ടത്.

പാര്‍ട്ടിക്കു മാത്രം ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്താന്‍ സാധിച്ചാല്‍ ഏതൊരു കാര്യം പാര്‍ട്ടിക്ക് അണികള്‍ക്കുള്ളിലേക്ക് നിഷ്പ്രയാസം എത്തിക്കാനും വ്യാഖ്യാനിക്കാനും സാധിക്കും. ഉദാഹരണത്തിന് പണ്ട് ഏതെങ്കിലും വിഷയമുണ്ടായിരുന്നെങ്കില്‍ അതിനു വിശദീകരണം നല്‍കാന്‍ മൈക്കുമെടുത്ത് തെരുവിലിറങ്ങി വിശദീകരണപ്രസംഗം നടത്തുന്നതായിരുന്നു പാര്‍ട്ടി രീതി. അന്ന് തെരുവുകളില്‍ പ്രകടനം നടത്താന്‍ പ്രസംഗം കേള്‍ക്കാനും ആളെ കിട്ടുമായിരുന്നു. ഇന്നു പ്രസംഗം, പ്രകടനം എന്നിവ രാഷ്ട്രീയം ജോലിയായി സ്വീകരിച്ച ചിലരുടെ അവകാശമായി മാറി. അവര്‍ അത് നഗരകേന്ദ്രങ്ങലില്‍ ഭംഗിയായി നടത്തും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പ്രസംഗവും പ്രകടനവും സാര്‍വത്രികമാവുന്നത്. പ്രഭാതഭേരി വൈകുന്നേരം നടത്തിയാല്‍ പോരെ എന്നു ചോദിക്കുന്ന സഖാക്കളുടെ കാലമാണിത്. എന്നാല്‍ ഇവരെല്ലാം ഗൂഗിള്‍ പ്ലസിലും ഫേസ്ബുക്കിലും സജീവമാണ്. കാരണം ഇത് ക്രിക്കറ്റെന്ന ഫാഷന്‍ പോലെ പടരുകയാണ്. അതിനെ ചൂഷണം ചെയ്യേണ്ടതുണ്ട്.

ആവിഷ്‌കാരസ്വാതന്ത്ര്യം എന്നൊക്കെ പറയാമെങ്കിലും സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ക്ക് കൂച്ചുവിലങ്ങിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. പോസ്റ്റ് ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വ്യക്തിഹത്യ, മതനിന്ദ, വര്‍ഗ്ഗീയത, രാജ്യദ്രോഹം, ഭീഷണി, ആക്ഷേപകരമായ ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്. വിമര്‍ശിക്കാനുള്ള അവകാശവും മേല്‍പ്പറഞ്ഞ കാര്യങ്ങളും കൂട്ടികുഴയ്ക്കരുത്.
ഉദാഹരണത്തിന് വിരമിക്കാനുള്ള പ്രായം കൂട്ടിയ ഉമ്മന്‍ചാണ്ടിനെ സര്‍ക്കാറിനെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന്റെ ഉമ്മന്‍ചാണ്ടിയുടെ തന്തയ്ക്കു വിളിയ്ക്കാനോ ഉടുതുണിയില്ലാത്ത ചിത്രങ്ങളുണ്ടാക്കി പോസ്റ്റ് ചെയ്യാനോ ആര്‍ക്കും അവകാശമില്ല. കാതലായ വിമര്‍ശനങ്ങള്‍ തുടരണം.
ഓരോ പോസ്റ്റും അപ് ചെയ്യുന്ന ഐപികളെ തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണം. എനിക്കെതിരേയുള്ള പോസ്റ്റ് ആക്ഷേപകരമാണെന്ന് എനിക്കു തോന്നിയാല്‍ അതിനെതിരേ കേസ് കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ സൈബര്‍ ലോ ശക്തമായിരിക്കണം. ഇത്തരത്തില്‍ ചില കേസുകളെടുക്കുമ്പോഴേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സ്വാഭാവികമായ അച്ചടക്കത്തിലേക്ക് നീങ്ങൂ. വണ്ടി ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് വേണമെന്ന നിയമമുണ്ട്. ഇടക്കിടെ പോലിസ് ഇതുപരിശോധിക്കുന്നതുകൊണ്ടാണ് ആളുകള്‍ ലൈസന്‍സ് എടുക്കുന്നത്. അല്ലാത്തപക്ഷം ആരും ആ പണിയ്ക്ക് പോവില്ല.
ഇവിടെ സോഷ്യല്‍നെറ്റ്‌വര്‍ക്കില്‍ ലൈസന്‍സ് വേണമെന്നല്ല അര്‍ത്ഥമാക്കുന്നത്. സമൂഹജീവിയായ മനുഷ്യന്‍ ചില മര്യാദകള്‍ പാലിക്കാന്‍ തയ്യാറാവണം. അത് പിണറായിക്കോ കുഞ്ഞാലിക്കുട്ടിക്കോ എതിരെ ആയാല്‍ പോലും. എന്റെ ഫേസ്ബുക്ക്, എന്റെ പോസ്റ്റ് ഞാനെന്തും ചെയ്യും എന്ന ധാഷ്ട്യം നന്നല്ല. കാരണം അങ്ങനെ ചെയ്യാന്‍ മറ്റുള്ളവനും അവകാശമുണ്ട്. എന്ന കാര്യം മറക്കരുത്. സ്വന്തം വീടാണ്. സ്വന്തം ടിവിയാണ് എന്നു കരുതി..മുഴുവന്‍ ശബ്ദത്തില്‍ ടിവി വെച്ചുനോക്കൂ. ഒന്നോ രണ്ടോ ദിവസം അയല്‍ക്കാരന്‍ ക്ഷമിക്കും. എന്നാല്‍ അതിനുശേഷം അവന്റെ സ്വഭാവം മാറും. ആദ്യം അവന്‍ വാക്കാല്‍ പറയും. പിന്നെ അവന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കും.
ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് എന്തും പറയാനുള്ള അവകാശമല്ലെന്നു തിരിച്ചറിയണം.

ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല

ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്.

ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്.

ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ചെയ്യുന്ന ചിലരെ മാതൃകാപരമായി ശിക്ഷിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാം. ഇതില്‍ കൂടുതലൊന്നും സര്‍ക്കാറിന് ചെയ്യാനാവില്ല. കാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ എഡിറ്റര്‍ എന്ന റോള്‍ ഇല്ല. കുറ്റ ചെയ്ത ഒന്നരക്കോടി ആളുകളെ സര്‍ക്കാര്‍ എന്തു ചെയ്യും. ഈ കമന്റുകളെല്ലാം വെട്ടിയൊഴിവാക്കാമെന്നുവെച്ചാല്‍ ഇവ ഹോസ്റ്റ് ചെയ്തിട്ടുള്ള സെര്‍വറുകളെല്ലാം തന്നെ ഇന്ത്യയുടെ നിയമപരിധിക്കുള്ളിലല്ല ഉള്ളത്.

ഇനി സൗദി അറേബ്യയും പാകിസ്താനും ചൈനയും മ്യാന്‍മാറും ചെയ്യുന്നതുപോലെ വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയാല്‍ അതും ഇന്ത്യയെ പോലൊരു രാജ്യത്ത് നടപ്പില്‍ വരുത്തുക ബുദ്ധിമുട്ടായിരിക്കും. മലയാളത്തിനെയും കന്നഡയെയും ഫലപ്രദമായി വിവര്‍ത്തനം ചെയ്യാനാവാതെ ഗൂഗിള്‍ ഇപ്പോഴും വെള്ളം കുടിക്കുകയാണ്. എത്ര ഭാഷകള്‍, എത്ര വാക്കുകള്‍, എത്ര സംസ്‌കാരങ്ങള്‍..അത്രയും വാക്കുകള്‍ ബ്ലോക്ക് ചെയ്യുന്നതിനേക്കാള്‍ ഇന്ത്യയില്‍ സേവനം വേണ്ടയെന്ന് കമ്പനികള്‍ തീരുമാനിക്കാനാണ് സാധ്യത.

ഭീഷണി, മൊബൈല്‍ കമ്പനി ഉടമയെ അറസ്റ്റ് ചെയ്യുമോ?

ആളുകള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം ഉടന്‍ പ്രസിദ്ധീകരിക്കപ്പെടുന്നതു കൊണ്ടും അതിനുള്ള മറുപടി ഉടന്‍ ലഭിക്കുന്നതുകൊണ്ടുമാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതിനുള്ള കമന്റ് ഒരാഴ്ച കഴിഞ്ഞ് പ്രസിദ്ധീകരിക്കുകയും ആ കമന്റിനുള്ള കമന്റ് അതിനടുത്താഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്യുക. ഇതൊന്നും നടക്കുന്ന കാര്യമല്ല.

മറ്റൊരു രീതിയില്‍ ചിന്തിക്കാം. ഒരു മൊബൈല്‍ ഫോണില്‍ ഒരാള്‍ വിളിച്ചു വധഭീഷണി മുഴക്കിയാല്‍ മൊബൈല്‍ കമ്പനി ഉടമയെ പോലിസ് അറസ്റ്റ് ചെയ്യുമോ? ഇത്തരം കോളുകള്‍ വിളിക്കാതിരിക്കാന്‍ ഇനി മുതല്‍ എല്ലാ കോളുകളും പരിശോധിച്ചതിനുശേഷം കണക്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞാല്‍ സമ്മതിക്കുമോ? നോക്കിയാ ഫോണില്‍ നിന്നാണ് വിളിച്ചതെങ്കില്‍ നോക്കിയ ഫോണ്‍ നിരോധിക്കുമോ?

മൊബൈല്‍ കമ്പനി പോലിസിന്റെ അന്വേഷണത്തെ സഹായിക്കും. വിളിച്ച നമ്പറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. ഇത്തരത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇപ്പോള്‍ പോലിസിന്റെ സൈബര്‍ സെല്ലിനെ സഹായിക്കുന്നുണ്ട്. ഈ മേഖലയില്‍ സര്‍ക്കാറിന് കൂടുതല്‍ സഹകരണം ആവശ്യപ്പെടാവുന്നതാണ്. തീര്‍ച്ചയായും ഒരാളുടെ ഫോണില്‍ നിന്ന് ബോംബ് ഭീഷണിയോ വധഭീഷണിയോ നടത്താന്‍ അയാള്‍ അനുവദിക്കില്ല. കാരണം അതുകൊണ്ടുള്ള ബുദ്ധിമുട്ട് എന്താണെന്ന് അയാള്‍ക്കറിയാം.

വിക്കിപീഡിയ ഒരു നല്ല ഉദാഹരണം

ആവശ്യക്കാര്‍ ഓണ്‍ലൈനില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്‍സൈക്ലോപീഡിയ തന്നെയാണ് വിക്കിപീഡിയ. ഇതിലേക്കുള്ള കാര്യങ്ങള്‍ അപ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നിട്ടും കാര്യങ്ങള്‍ സമഗ്രവും വസ്തുതാപരവുമായി മനസ്സിലാക്കുന്നത് ആളുകള്‍ ഏറ്റവും ആശ്രയിക്കുന്ന ഒന്നായി വിക്കി പീഡിയ വളര്‍ന്നുകഴിഞ്ഞു. എന്തുകൊണ്ട്?

ഉത്തരം വളരെ ലളിതമാണ്. തെറ്റായ എന്തെങ്കിലും നിങ്ങള്‍ അപ് ചെയ്താല്‍ മറ്റാരെങ്കിലും വന്ന് അത് ശരിയാക്കി വയ്ക്കും. ഈ ഒരു നിലപാട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും നടപ്പിലാക്കാവുന്നതാണ്.

തെറ്റായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. വേണെങ്കില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു സര്‍ക്കാര്‍ സംവിധാനവും ഉണ്ടാക്കാവുന്നതാണ്. അതിനര്‍ത്ഥം സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാം ഓണ്‍ലൈന്‍ ആക്ടിവിറ്റികളും ബ്ലോക്ക് ചെയ്യണമെന്നല്ല. പ്രശ്‌നക്കാരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന ബോധമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിത്.

കൂടാതെ കൂടുതല്‍ പേര്‍ ബ്ലോക്ക് അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനം സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കും സ്വീകരിക്കാവുന്നതാണ്. പക്ഷേ, ഓട്ടോമാറ്റിക്കായി ഇത് സെറ്റ് ചെയ്യുന്നത് അപകടരമാണ്. കാരണം ഭരിയ്ക്കുന്ന പാര്‍ട്ടിക്കെതിരേയുള്ള ജനവികാരം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പരക്കുമ്പോള്‍ ഈ ഓട്ടോമാറ്റിക് ടൂളുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്

this article published in oneindia

http://malayalam.oneindia.in/news/2011/12/07/india-censor-internet-not-traditional-media-1-aid0178.html

ഫ്രീഎസ്എംഎസ് ഫ്രീ അല്ല

ഫ്രീ എസ്എംഎസ് സര്‍വിസുകള്‍ ശരിയ്ക്കും ഫ്രീ അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ? ഫ്രീ എസ്എംഎസ് സൈറ്റുകളിലൂടെ എസ്എംഎസ് അയയ്ക്കുമ്പോള്‍ സാധാരണ മൊബൈല്‍ എസ്എംഎസുകളേക്കാള്‍ കൂടിയ തുക നിങ്ങള്‍ക്കു ചെലവാകുന്നുണ്ടെന്ന് പറഞ്ഞാലോ?

‘ഇന്റര്‍നെറ്റ് ലോകത്ത് സൗജന്യമായി ഒന്നുമില്ല’. ഈ വാക്യം എപ്പോഴും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. തീര്‍ച്ചയായും സൗജന്യ എസ്എംഎസ് അയയ്ക്കാന്‍ നിങ്ങള്‍ക്ക് സൗകര്യമൊരുക്കി തരുന്ന കമ്പനി ചാരിറ്റി പ്രവര്‍ത്തനമൊന്നുമല്ല നടത്തുന്നത്. നിങ്ങള്‍ അയയ്ക്കുന്ന ഓരോ എസ്എംഎസിനു താഴെയും ഒരു പരസ്യവാചകം ഉണ്ടാവും. ഈ പരസ്യമാണ് കമ്പനിയുടെ വരുമാനം. കൂടാതെ വെറുതെ കിട്ടുന്നതുകൊണ്ടു തന്നെ നിങ്ങള്‍ പരമാവധി എസ്എംഎസ് അയയ്ക്കും. ഓരോ സന്ദേശത്തിലെയും നമ്പറുകളും എസ്എംഎസ് കമ്പനിയുടെ ഡാറ്റാ ബേസ് ശേഖരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ ഈ നമ്പറുകള്‍ ലക്ഷങ്ങളും കോടികളും വാങ്ങി മറ്റു പ്രമോഷന്‍ കമ്പനികള്‍ക്ക് കൈമാറും. നിങ്ങളെ തേടി അത്രയും എസ്എംഎസും കോളുകളും വരും.

Full story http://thatsmalayalam.oneindia.in/news/2011/09/19/free-sms-trap-marketing-payment-aid0178.html

സന്ദര്‍ശക ടെക്കികളെ, വഴിയില്‍ പോലിസുണ്ട്

ഐടി ഹബ്ബായ ബാംഗ്ലൂരില്‍ കമ്പനിയുടെ താല്‍ക്കാലിക ആവശ്യത്തിനെത്തുന്ന ഐടി പ്രൊഫഷണലുകളും പുതുതായി ജോലിക്കെത്തിയവരും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, റോഡ്ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ വലിയ തുകയാണ് പിഴയായി ചുമത്തുന്നത്. ചെറിയ കാലയളവില്‍ പ്രൊജക്ടിനായി ബാംഗ്ലൂരിലെത്തുന്നവരാണ് കുടുങ്ങുന്നവരില്‍ അധികവും. വണ്ടി വാങ്ങുമ്പോള്‍ തന്നെ ആ സംസ്ഥാനത്ത് ടാക്‌സ് പിടിച്ചിട്ടുണ്ടാവും. അത് കൂടാതെ കര്‍ണാടക സര്‍ക്കാറിലേക്ക് മറ്റൊരു ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതിന്റെ യുക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്.

Full story http://thatsmalayalam.oneindia.in/news/2011/09/19/india-karnataka-road-tax-rto-re-registration-aid0178.html

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ 12 പൊടിക്കൈകള്‍

ദിവസേന പല തവണ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. പലപ്പോഴും ഇത് ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരിക്കും. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിനെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കാന്‍ സാധിച്ചാല്‍ നമുക്ക് ഏറെ സമയം ലാഭിക്കാന്‍ സാധിക്കും. ഗൂഗിളില്‍ ശേഖരിച്ചുവച്ചിട്ടുള്ള ഡാറ്റകളിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍

1 നിങ്ങള്‍ internet marketing എന്നതിനെ കുറിച്ചാണ് അറിയേണ്ടതെങ്കില്‍ വെറുതെ internet marketing എന്നടിയ്ക്കുന്നതിനു പകരം അതിനെ ഒരു ഡബിള്‍ ക്വാട്ടിനുള്ളില്‍ നല്‍കാന്‍ സാധിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും.
”internet marketing”

2 തിരയുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് internet marketing എന്നു തിരയുമ്പോള്‍ advertising ആയി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കൂടി കടന്നു വരും. അതു നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആ വാക്കിനു മുന്നില്‍ ഹൈഫന്‍ കൊടുത്താല്‍ മതി

internet marketing-advertising

3 വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക സൈറ്റിലെ ഉള്ളടക്കം മാത്രം തിരയാന്‍ സാധിക്കും. അതിനു ചെയ്യേണ്ടത് താഴെ പറയുന്ന രീതിയിലാണ്. ആദ്യം തിരയേണ്ട വാക്കിനെ ഡബിള്‍ ക്വാട്ടിനുള്ളിലാക്കുന്നു. പിന്നീട് site എന്നടിച്ച് ഫുള്‍ കോളന്‍, പിന്നെ സൈറ്റിന്റെ പേര് എന്ന ക്രമത്തില്‍ വേണം നല്‍കാന്‍

”internet marketing” site: www.smallbusinesshub.com

4 തിരച്ചിലില്‍ ഒരു പ്രത്യേക വാക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുക.
ഉദാഹരണം: ”internet marketing”~proffessional

5 ഒരു പ്രത്യേക ഫയല്‍ ഫോര്‍മാറ്റിലുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്

ഉദാഹരണം: ”internet marketing” filetype:ppt

6 ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം സെര്‍ച്ച് ചെയ്യുന്നതിന്
internet marketing OR advertising

7 ഫോണ്‍ നമ്പറുകള്‍ തിരയാന്‍ ഗൂഗിള്‍ ഉപയോഗിക്കാം. കാരണം ഒരോ ഇമെയില്‍ എക്കൗണ്ട് വെരിഫിക്കേഷനും ഗൂഗിള്‍ ഇപ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. കൂടാതെ പല പ്രൊഫൈലുകളിലും നല്‍കിയ നമ്പറുകള്‍ കാണും. ഇപ്പോള്‍ നല്ലൊരു ഫോണ്‍ ബുക്കുകൂടിയാണ് ഗൂഗിള്‍.

8 ഒരു പ്രത്യേക സ്ഥലത്തെ കുറിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ആ സ്ഥലത്തിന്റെ കോഡ് ഗൂഗിളില്‍ തിരയുക തന്നെയാണ്.

9 ഒരു പ്രത്യേക കാലഘട്ടത്തെ കുറിച്ചറിയാന്‍ ഗൂഗിള്‍ എളുപ്പത്തില്‍ സഹായിക്കും.
indian primeminister 1975..1980

10 ഓഹരി വിപണിയിലെ ഏത് സ്റ്റോക്കിന്റെയും ഇപ്പോഴത്തെ വില നിമിഷനേരം കൊണ്ട് ഗൂഗിളില്‍ നിന്നു കണ്ടെത്താനാവും.

11 അത്യാവശ്യത്തിനു ഗൂഗിളിനെ ഒരു കാല്‍ക്കുലേറ്ററായും ഉപയോഗിക്കാം. ഉദാഹരണത്തിന് 100/20 ഒന്നു ചെയ്തു നോക്കൂ.

12 ഒരു പ്രത്യേക വാക്കിന്റെ വിശകലനമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ define: money എന്ന രീതിയില്‍ നല്‍കിയാല്‍ മതി.

ചങ്ങലകളില്ലാതെ ഫോറക്‌സ് ഫോക്‌സുകള്‍

പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി

ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്.
കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്.
പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ പെടാത്ത പണമുണ്ടെങ്കില്‍ ഞങ്ങള്‍ ഇരട്ടിപ്പിച്ചുതരാമെന്നാണ് വാഗ്ദാനം. ഇത്തരം ഗ്രൂപ്പുകള്‍ അംഗീകൃത സ്ഥാപനങ്ങളുടെ ഓഫിസുകളും ഇതിനായി തുറന്നുവയ്ക്കും. എക്കൗണ്ടിലേക്കുള്ള പണം ചെക്ക് മുഖേന നല്‍കിയാലും ആശ്വസിച്ചുനില്‍ക്കാന്‍ വരട്ടെ.. ഒരോ ട്രേഡിങിലും ആയിരങ്ങളാണ് ഇത്തരം സംഘങ്ങള്‍ക്കു കമ്മീഷനായി ലഭിക്കുന്നത്. തീര്‍ച്ചയായും കമ്മീഷന്‍ ലഭിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ കൂടുതല്‍ ട്രേഡിങ് നടത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കേരളസംസ്ഥാനത്തിന്റെ ബജറ്റ് നീക്കിയിരിപ്പിനും മുകളിലുള്ള തുകയുമായി ട്രേഡിങിനെത്തുമ്പോള്‍ നമ്മുടെ ലക്ഷങ്ങള്‍ അതിനടിയില്‍ അമര്‍ന്നുപോവും. ഫോറക്‌സ് എക്കൗണ്ട് എടുക്കുന്നവര്‍ ട്രേഡിങ് സ്വയം ചെയ്യാനുള്ള സൗകര്യവും അറിവും ഉള്ളവരാവണം. പറ്റുമെങ്കില്‍ ഈ നിക്ഷേപമാര്‍ഗ്ഗത്തെ ഒഴിവാക്കുന്നതാണ് നല്ലത്.

യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
1 ഫണ്ട് അലോട്ട്‌മെന്റ് എത്രയെന്ന് ചോദിച്ചു മനസ്സിലാക്കണം. നിങ്ങള്‍ നല്‍കുന്ന ആദ്യ തവണയില്‍ എത്ര നിക്ഷേപത്തിനായി പോവുന്നു? കമ്മീഷനും,മറ്റു കമ്പനി ചെലവുകള്‍ക്കായി എത്ര പോവുന്നു എന്നീ കാര്യങ്ങള്‍ മനസ്സിലാക്കണം. നിക്ഷേപത്തിലേക്ക് 90 ശതമാനത്തിലധികം തുക നീക്കിവയ്ക്കാത്ത ഉല്‍പ്പന്നങ്ങളെ നിരാകരിക്കുക.
2 ഓഹരി സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത് ചേരാതിരിക്കുന്നതാണ് നല്ലത്. കാരണം അപ്പോള്‍ വാങ്ങുന്ന യൂനിറ്റുകള്‍ക്ക് മൂല്യം കുറവായിരിക്കും.
3 ലോക്കിങ് പിരിയഡ് എത്ര സമയത്തേക്കാണെന്ന് മനസ്സിലാക്കണം. അതിനേക്കേള്‍ പ്രാധാന്യമുള്ളതാണ്. എത്രകാലത്തേക്കാണ് നിങ്ങളുടെ പോളിസി ചേര്‍ത്തിയിട്ടുള്ളതെന്ന കാര്യം. അഞ്ചുവര്‍ഷം കഴിഞ്ഞ് എടുക്കാമെന്ന് നിങ്ങളുടെ ഏജന്റ് പറയും. പക്ഷേ, പോളിസി ചേര്‍ത്തിട്ടുണ്ടാവുക 15 വര്‍ഷത്തിനോ 20 വര്‍ഷത്തിനോ ആയിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ പണം കമ്പനിയുടെ ഫണ്ട് മാനേജര്‍മാര്‍ അത്രയും കാലത്തിനു പ്ലാന്‍ ചെയ്തിട്ടായിരിക്കും വിവിധ കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുക. പെട്ടെന്ന് നിങ്ങള്‍ പണം ആവശ്യപ്പെട്ടാല്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടത്തിനുള്ള ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എത്ര കാലമാണോ തിരഞ്ഞെടുക്കുന്നത് അത്ര കാലം കാത്തിരിക്കാന്‍ തയ്യാറാവണം. അഞ്ചുവര്‍ഷം എന്നു പറയുന്നത് ലോക്കിങ് പിരിയഡ് മാത്രമാണ്.
4 പണം തിരിച്ചെടുക്കുന്ന സമയവും നിര്‍ണായകമാണ്. ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പണം തിരിച്ചെടുക്കുന്നതാണ് നല്ലത്. അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിപണി മൂല്യം കൂടികൊള്ളണമെന്നില്ല.
ഒരു പോളിസിയില്‍ ചേരുമ്പോള്‍ ഒരു കരാറിലാണ് നിങ്ങള്‍ ഒപ്പിടുന്നത്. ആ കരാര്‍ ഒപ്പിടുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കണം. അതു മനസ്സിലാക്കാതെ, വിപണി നോക്കാതെ ബാങ്ക് നിക്ഷേപം പണമെടുക്കാന്‍ ഓടുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. യൂലിപ്പിലായാലും മ്യൂച്ചല്‍ ഫണ്ടിലായാലും ഓഹരി വിപണിയിലായാലും അറിഞ്ഞു നിക്ഷേപിക്കണം.