Digital Media

  • ഹെലോ ആപ്പ് ഫേസ് ബുക്കിനെ മറികടക്കുമോ?ഹെലോ ആപ്പ് ഫേസ് ബുക്കിനെ മറികടക്കുമോ?
    ഇന്ത്യൻ യൂസേഴ്സിനെ ടാർജറ്റ് ചെയ്യുന്ന അൽഗൊരിതം. വിഷയത്തിൽ അടിസ്ഥാനമാക്കിയുള്ള റീച്ച്. നിങ്ങൾക്ക് 10 ഫോളോവേഴ്സ് ഉള്ളൂവെങ്കിലും സ്റ്റോറി കറക്ട് ടോപ്പിക്കുകൾക്കുള്ളിലാക്കിയാൽ ആയിരകണക്കിനാളുകളിൽ എത്തും.
  • കൊടുക്കേണ്ടവർക്ക്, കൊടുക്കാൻ പറ്റുമെങ്കിൽ തീർച്ചയായും കൊടുക്കണംകൊടുക്കേണ്ടവർക്ക്,  കൊടുക്കാൻ പറ്റുമെങ്കിൽ തീർച്ചയായും കൊടുക്കണം
    ബക്കറ്റ് പിരിവ് ഒരു കാലത്തെ ശരിയായിരുന്നു. അന്നു മുതലാളിമാർ ശത്രുക്കളായിരുന്നു. വേറെ മാർഗ്ഗമില്ല, സാധാരണക്കാരൻ നൽകുന്ന അഞ്ചും പത്തും രൂപ കൊണ്ടായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഇന്നോ.? ഫോണിൽ പറഞ്ഞുറപ്പിച്ച തുക അല്ലെങ്കിൽ രശീതിയിൽ എഴുതി നീട്ടുന്ന തുക മുതലാളിമാർ (സാധാരണക്കാർ അല്ലാത്തവർ) കൊടുക്കുകയാണ് ചെയ്യുന്നത്. ഈ ശീലം വളർന്നതോടെ ബക്കറ്റ് പിരിവ് ഔട്ട് ഓഫ് ഫാഷനായി. പുതുതലമുറയിലുള്ളവർക്കും ഈ പാട്ടപിരിവിനോട് വലിയ യോജിപ്പില്ല. അതിലും വലിയ കുറക്കു വഴികൾ അറിയുന്നവരാണ് കുട്ടി നേതാക്കൾ.. കൊടുക്കേണ്ടവർക്ക് തീർച്ചയായും കൊടുക്കണം. ബക്കറ്റ് ...
  • പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്പ്രിന്റ് മീഡിയയുടെ കാലം കഴിയുന്നു, ഡിജിറ്റൽ മീഡിയ ഒന്നാം സ്ഥാനത്തേക്ക്
    2021ഓടെ ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ തോൽപ്പിക്കുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ തന്നെ പത്രങ്ങളേക്കാൾ സ്വാധീനം ചെലുത്താൻ കഴിയുന്നത് ചാനലുകൾക്കും ഓൺലൈൻ മീഡിയകൾക്കുമാണ്. 2018ൽ മാത്രം ഡിജിറ്റൽ മീഡിയ സ്വന്തമാക്കിയത് 42 ശതമാനം വളർച്ചയാണ്. ഓരോ ഇന്ത്യക്കാരനും ഫോണിൽ ചെലവഴിയ്ക്കുന്ന സമയത്തിന്റെ 30 ശതമാനവും എന്റർടെയ്ൻമെന്റിനുവേണ്ടിയാണ്. 2018ൽ 325 മില്യൺ ഓൺലൈൻ വീഡിയോ വ്യൂവേഴ്സാണ് ഉണ്ടായിരുന്നതെങ്കിൽ 2019ൽ അത് 3.2 ബില്യൺ ആയി ഉയരും. OTT പ്ലാറ്റ് ഫോമുകളുടെ ജനപ്രിയത ഓരോ ദിവസവും കൂടി കൂടി വരികയാണ്. 2021ഓടു ...
  • ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?ഫേസ് ബുക്ക് ഇൻസ്റ്റന്റ് ആർട്ടിക്കിൾ, വേണമോ, വേണ്ടയോ?
    പണ്ട് നമ്പൂതിരി പശുവിനെ അടിയ്ക്കാൻ പോയ പോലെയാണ്. എല്ലായിടത്തും മർമമാണ്. ന്യൂസ് വാല്യ ഉള്ള സംഗതികൾ ചെയ്യുന്ന ഒരു പോർട്ടലിന് പലപ്പോഴും നിലപാടെടുക്കാൻ ഇത് തടസ്സമാകാറുണ്ട്. ബോൾഡായ സ്റ്റോറികൾ ചെയ്യാനും ഇത് പ്രതിബന്ധമാകും. ഇതിൽ നിന്നും നിങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്
  • ബെംഗലൂരു നഗരത്തിനോട് വിട..ബെംഗലൂരു നഗരത്തിനോട് വിട..
    ഒരിക്കലും മടുക്കാത്ത നഗരമാണ് ബെംഗലൂരു. പത്തു വര്‍ഷത്തോളം താങ്ങും തണലുമായ നഗരം. വിട്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന തിരിച്ചറിവിനെ അവഗണിക്കാനും പറ്റില്ലായിരുന്നു. 24 വര്‍ഷത്തോളം നീണ്ട കരിയറിന്റെ പകുതിയോളം കാലഘട്ടം ഡിജിറ്റല്‍ മീഡിയയിലായിരുന്നു. തുടര്‍ച്ചയായി ഒരേ രീതിയില്‍ ജോലി ചെയ്യുന്നത് ബോറടിപ്പിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഒന്നു മാറ്റിപിടിയ്ക്കാമെന്നു കരുതിയത്. സെയില്‍സ്, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍ മേഖലകളെ കൂടി കണ്ടന്റിന്റെ കോര്‍ഡിനേഷനോട് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യം. കേരളമെന്ന കൊച്ചു മാര്‍ക്കറ്റില്‍ നിന്നും മാക്‌സിമം നേട്ടമുണ്ടാക്കാനാകുമോ ...
  • പുതുവർഷം, പുതുപ്രതീക്ഷകൾപുതുവർഷം, പുതുപ്രതീക്ഷകൾ
    ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു. 1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട ...
  • കണ്ണട പുരാണം: കിഷന് ലോട്ടറിയടിച്ച സന്തോഷം, നമുക്കോ ടെൻഷനുംകണ്ണട പുരാണം: കിഷന് ലോട്ടറിയടിച്ച സന്തോഷം, നമുക്കോ ടെൻഷനും
    നാലാം ക്ളാസ്സിൽ പഠിയ്ക്കുമ്പോൾ നിർമല ടീച്ചറാണ് അതു കണ്ടു പിടിച്ചത്. ബോർഡിലേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നു. ” ഇവന്റെ കണ്ണൊന്ന് പരിശോധിപ്പിക്കണം” ടീച്ചർ അമ്മയോട് നിർദ്ദേശിച്ചു.. അന്ന് മൂന്നച്ഛൻ(അച്ഛന്റെ ഏട്ടൻ) ജോലി ചെയ്യുന്നത് ബീച്ച് ആശുപത്രിയിലാണ്. പരിശോധന അവിടെ വെച്ചായിരുന്നു. സംഗതി ശരിയാണ്. രണ്ടു കണ്ണിനും ഇത്തിരി കാഴ്ച കുറവുണ്ട്.   അങ്ങനെ നല്ല കറുത്ത ഫ്രെയിമോടു കൂടിയ കുപ്പിഗ്ളാസ് റെഡി. ഏഴാം ക്ളാസുവരെ അതു വെച്ചുവെന്നാണ് ഓർമ. ഹൈസ്കൂളിലെത്തിയതോടെ കണ്ണാടി, സോഡാകുപ്പി ചെല്ലപ്പേരുകളെ പേടിച്ചും ...
  • ജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകതജോലിയും ജീവിതവും ബാലൻസാക്കേണ്ടതിന്റെ ആവശ്യകത
    നമ്മൾ ഏത് കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് ആ കമ്പനിക്കു വേണ്ടി ഒാരോ ദിവസവും ഏറ്റവും മികച്ച രീതിയിൽ ജോലി ചെയ്യാൻ ശ്രമിക്കണം. അതേ സമയം, നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം, മൂല്യങ്ങൾ എന്നിവ ഒരിക്കലും ആ കമ്പനിയുടെ മാനേജ്മെന്റിന് അടിയറവ് വെയ്ക്കരുത്. പലപ്പോഴും പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ്. അവന് ജോലിയാണ് എല്ലാം. ജോലിയാണ് ജീവിതം. വർക്ക് ഹോളിക്കാണ്. ഇങ്ങനെയെല്ലാം ജോലി ചെയ്യുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചിട്ടുണ്ടോ? റിട്ടയർ ചെയ്താലുള്ള ജീവിതത്തെ കുറിച്ച് ...
  • സെറ്റില്‍മെന്‍റ് കണ്‍ഫ്യൂഷന്‍, അഥവാ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍സെറ്റില്‍മെന്‍റ് കണ്‍ഫ്യൂഷന്‍, അഥവാ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
    ”സെറ്റിലാകണം”, ഞാന്‍ അധികസമയവും കേള്‍ക്കുന്ന വാക്കാണിത്. ”എന്ത് അങ്ങനെ ജീവിച്ചു പോയാല്‍ മതി. ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നതില്‍ ആഹ്ലാദിക്കാം”. എന്ന നിലപാടിലായിരുന്നു ഞാന്‍ മുന്നോട്ടു പോയിരുന്നത്. പക്ഷേ, പിള്ളേരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വട്ടം കറങ്ങി പോകുന്നു. 1രണ്ടു പേര്‍ക്കും ഒരു നായ്ക്കുട്ടിയെ വേണം. പറയുമ്പോഴെല്ലാം ഞാന്‍ പറയും. അച്ഛന്റെ ജോലി ഇങ്ങനെ മാറി കൊണ്ടിരിക്കും. നായകുട്ടിയെ വാങ്ങിയാല്‍ നമുക്ക് നാട്ടില്‍ പോകാന്‍ കഴിയില്ല. സാരമില്ല, നാട്ടില്‍ പോകണ്ട..എന്നായിരിക്കും ഉടന്‍ വരുന്ന മറുപടി. അപ്പോ ഞാന്‍ പറയും. ...
  • ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?ശബരിമല: കയറുന്നവര്‍ കയറട്ടേന്ന്..നിങ്ങള്‍ക്കെന്താ?
    സ്ത്രീകള്‍ അന്പലത്തില്‍ പോകണം. സ്ത്രീകള്‍ അന്പലത്തില്‍ പോകുന്നില്ലേ? സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകണം സ്ത്രീകള്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പോകുന്നില്ലേ? വിധിയെ സ്വാഗതം ചെയ്യുന്നു. അതില്‍ പുതുതായി ഒന്നുമില്ല. ശബരിമലയിലെ നിലവിലുള്ള ചിട്ടവട്ടങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇനിയും മലചവിട്ടില്ല. സമയമെടുക്കും. അതേ സമയം, ഇത് ലിംഗവിവേചനമാണെന്ന് ചിന്തിക്കുന്നവര്‍ തീര്‍ച്ചയായും മലകയറാന്‍ ശ്രമിക്കും. അവരെ തടയേണ്ട കാര്യമൊന്നും ഇല്ല. അധികപേര്‍ കാണില്ല. ചെല്ലുന്നവര്‍ക്ക് ഭക്തന്മാര്‍ ‘സ്വീകരണം’ നല്‍കാനുള്ള സാധ്യതയും ഉണ്ട്. 41 ദിവസം വ്രതമെടുത്ത് വരുന്നവര്‍ക്ക് മാത്രമേ 18ാം പടി കയറാനാകൂ. അതും തെളിയിക്കാനാകുന്നതല്ല. അതുകൊണ്ട് ഇതെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. ആചാരങ്ങള്‍ പാലിക്കാതെ എത്തുന്നവര്‍ ശരിയ്ക്കും ടൂറിസ്റ്റുകളാണ്. കഴിഞ്ഞ തവണ മലചവിട്ടിയത് ആറു കോടി പേരാണ്. വരുമാനം 255 കോടിയും. കയറുന്നവര്‍ ...
Read more