Views

 • ഷുക്കൂറിന്റെ മരണവും സോഷ്യല്‍ മീഡിയകളും
  ഷുക്കൂറിന്റെ മരണത്തെ യുഡിഎഫ് അനുകൂല സോഷ്യല്‍ ജീവികള്‍ പലതരത്തിലും പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യവും അവകാശവും അവര്‍ക്കുണ്ട്. പക്ഷേ, പലപ്പോഴും ഇതിനു ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ക്കു കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ അവര്‍ കാടുകയറിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
 • അല്ല, നിനക്ക് കൊളസ്‌ട്രോളുണ്ടോ?
  കേരളത്തില്‍ കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ രോഗികളുടെ എണ്ണം കൂടാനുള്ള കാരണം എന്താണ്? ഭക്ഷണ രീതിയില്‍ വന്ന മാറ്റവും ശരിയായ വ്യായാമം ഇല്ലാത്തതുമാണ് കാരണം എന്നു എളുപ്പത്തില്‍ പറയാം. പക്ഷേ, മദ്യപിക്കാത്തവന് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുന്നവരെ പോലെ ഇതൊക്കെ മധ്യവയസ്സുകഴിഞ്ഞാല്‍ സാധാരണമാണ് എന്ന ചിന്തയും സജീവമാണ്. നിനക്ക് കൊളസ്‌ട്രോളുണ്ടോ? നിനക്ക് ഷുഗറുണ്ടോ? എന്ന ചോദ്യങ്ങള്‍ സാധാരണമായിരിക്കുന്നു. 35കാരനോടുപോലും ചായയ്ക്ക് പഞ്ചസാര വേണോ എന്നു ചോദിക്കാന്‍ പലരും ധൈര്യം കാണിക്കുന്നു. ഭക്ഷണ രീതികളിലെ മാറ്റം പറയുമ്പോള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് നിയന്ത്രണമുള്ള ...
 • Godown for Rent/Lease in Feroke
  Godown name : H.D Building features : 500 Mtr’s away from feroke town, Kadalundi Road Near Indian Oil Corporation & Royal Auditorium, Container friendly Road. ground floor 3100 square feet up floor 2100 square feet Contact No Devarajan 9846027576 Hamsa 9847675589
 • ടാക്‌സ് ലാഭിക്കാന്‍ ഒമ്പത് വഴികള്‍
  ആദായനികുതി അടയ്ക്കാന്‍ സമയമായി ടാക്‌സ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്. 1 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്‍ഷന്‍ പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ...
 • പ്രദീപ്കുമാറിന്റെ തല ആര്‍ക്കാണ്?
  ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല. ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം. കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ...
 • ദില്ലി സ്‌ഫോടനം അഥവാ സ്‌ഫോടനനാടകം
  ഇറാനെ പ്രതിസന്ധിയില്‍ സഹായിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയും മാത്രമാണ്. ഇന്ത്യയെയും ഇറാനെയും തമ്മിലകറ്റുന്നതിനുള്ള രഹസ്യനീക്കം. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉമ്മാക്കി കാട്ടിയിട്ടും പെട്രോള്‍ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വാങ്ങാതിരിക്കാം. പകരം ആരു പെട്രോള്‍ ഇതേ വിലക്ക് തരും? ഇറാന്‍ ഒഎന്‍ജിസിക്കു നല്‍കിയ കരാറുകള്‍ ഏത് രാജ്യം തരും? ഇതിനുള്ള ഉത്തരം നല്‍കാന്‍ അമേരിക്കയ്ക്കും വാലാട്ടികള്‍ക്കും കഴിയാതെ വന്നപ്പോഴാണ് ഇത്തരമൊരു നാടകം കളിക്കുന്നത്. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ദില്ലിയില്‍ ഇറാന്‍ സ്‌ഫോടനം നടത്താന്‍ മുന്‍കൈയെടുക്കുമെന്നു പറയുന്നത് ആരു വിശ്വസിക്കാന്‍. മൊസാദിന്റെ പിന്തുണയോടെ നടന്ന ...
 • എക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം
  ദില്ലി: നമ്പര്‍ മാറാതെ മൊബൈല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനദാതാക്കളെ മാറാനുള്ള സൗകര്യം നിലവില്‍ വന്നിട്ട് അധികനാളായില്ല. ബിസിനസ് സ്റ്റാന്‍ഡാര്‍ഡില്‍ വന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താമസിയാതെ എക്കൗണ്ട് നമ്പറുകള്‍ മാറാതെ സേവനം നല്‍കുന്ന ബാങ്ക് മാറാനുള്ള സംവിധാനം നിലവില്‍ വരും. അധിക കമ്പനികളും ഇപ്പോള്‍ ശമ്പളം നല്‍കുന്നത് ബാങ്ക് എക്കൗണ്ടുകളിലൂടെയാണ്. ഇതുമൂലം  കമ്പനികള്‍ മാറുന്നതിനനുസരിച്ച് പല ബാങ്കുകളിലും എക്കൗണ്ട് തുറക്കാന്‍ പലരും നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. ഒരാള്‍ക്കു തന്നെ പത്തോ പതിനഞ്ചോ ബാങ്ക് എക്കൗണ്ടുകള്‍ കാണും. ഇതില്‍ ഉപയോഗിക്കുന്ന എക്കൗണ്ടുകള്‍ വളരെ ...
 • ഇന്ത്യക്ക് ഇന്റര്‍നെറ്റിനെ സെന്‍സര്‍ ചെയ്യാനാവില്ല
  ഇന്റര്‍നെറ്റിനെയും സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളെയും മൂക്കുകയറിടുമെന്ന് മന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങളെയും കൂട്ടികുഴച്ചതാണ് മന്ത്രിക്കു പറ്റിയ തെറ്റ്. ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും എന്തു ചെയ്യണമെന്നാണ് കപില്‍ സിബല്‍ പറയുന്നത്. ഓരോരുത്തരും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ വായിച്ചുനോക്കി യോജിച്ചതാണെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുകയോ? കോടിക്കണക്കിന് ട്വീറ്റുകളും കമന്റുകളും പോസ്റ്റുകളുമാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ ഇന്ത്യയില്‍ നിന്നു മാത്രം പ്രവഹിക്കുന്നത്. ഇതിനെ മോശമായി ഉപയോഗപ്പെടുന്നതിനെതിരേ ബോധവല്‍കരണം നടത്താം. തെറ്റു ...
 • ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ആ പ്രസംഗം
  കാമഭ്രാന്തിനും സന്തോഷ് പണ്ഡിനും ഇടയില്‍ കേരളം കുടുങ്ങികിടക്കുമ്പോഴാണ് വെള്ളിടി പോലെ ടിഎം ജേക്കബിന്റെ മരണമെത്തുന്നത്. ടിഎം ജേക്കബിനെ കണ്ടാല്‍ ‘അടിക്കണം’ എന്ന മട്ടില്‍ ഒരു ഇമേജാണ് പഠിക്കുന്ന കാലത്ത് ‘കുട്ടി സഖാക്കള്‍’ മനസ്സില്‍ കുത്തി നിറച്ചിരുന്നത്. അതുകൊണ്ടു തന്നെ തനി ‘തറ രാഷ്ട്രീയക്കാരന്‍’ എന്ന ഇമേജ് മാത്രമേ ടിഎം ജേക്കബിന് ഉണ്ടായിരുന്നുള്ളു. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കൊച്ചു ഹാളില്‍, ജലസേചനമന്ത്രിയായിരുന്ന ടിഎം ജേക്കബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നു. മുന്‍ നിരയില്‍ തന്നെ കസേര കിട്ടുന്ന ജോലിയായിരുന്നതുകൊണ്ട് സീറ്റ് കിട്ടി. ...
 • വാള്‍സ്ട്രീറ്റ് അധിനിവേശ പ്രക്ഷോഭം എന്തിന്?
  ലോകസാമ്പത്തിക തലസ്ഥാനമായ വാള്‍സ്ട്രീട്ടിനുനേരെയുള്ള പ്രക്ഷോഭപരിപാടികള്‍ ഇന്ന് ആഗോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കുത്തകകളുടെ സാമ്പത്തിക ചൂഷണത്തിനെതിരേ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്താണ് അമേരിക്കയിലെ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം? Read full story http://thatsmalayalam.oneindia.in/feature/2011/business-america-wall-street-occupy-financial-crisis-aid0178.html
Read more