Views

 • ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ ദിവസം
  ക്രിക്കറ്റ് എന്ന കളി ഒരിയ്ക്കല്‍ കൂടി ഇന്ത്യയെ തളര്‍ത്തിയ  ദിവസം…കളി എന്നത് വിനോദമാണ് മനസ്സിനും ശരീരത്തിനും ഉന്മേഷം തരേണ്ട ഒന്ന്. അതു പരമാവധി മൂന്നു മണിക്കൂര്‍ വരെ മാത്രമേ നീണ്ടു നില്‍ക്കാവുവെന്നാണ് ശാസ്ത്രീയ വിശകലനം. സ്വാഭാവികമായും ക്രിക്കറ്റ് ഒരു പണിയാണ്. കളിയ്ക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും. കളിയ്ക്കുന്ന ഓരോ താരത്തിനും കോടികള്‍ പ്രതിഫലമായി ലഭിക്കുന്നുണ്ട്. കാണുന്നവനോ? അവന്‍ ജോലിയും കൂലിയും കളഞ്ഞ് ടി.വിയ്ക്കു മുന്നില്‍ തപസ്സിരിക്കുന്നു. ഒന്നും രണ്ടും മണിക്കൂറുകളല്ല..ഒരു ദിവസം മുഴുവന്‍…അവന്‍ നഷ്ടപ്പെടുത്തുന്നത് എന്തൊക്കെയാണ്? ഇവര്‍ ഉണ്ടാക്കുന്ന ദേശീയ ...
 • വി.എസ് മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും
  വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് ...
 • കുഞ്ഞാലിക്കുട്ടി എന്തിനാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്
  അയ്യോ…അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കാണ്… ഇന്നു രാവിലെ അത്തരമൊരു പ്രസ്താവന ഇറക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താ? 1 തിരഞ്ഞെടുപ്പ് വരികയാണ്. ഞാനെന്തെങ്കിലും ചൊറിഞ്ഞാല്‍ റൗഫ് അതിലും വലുതുമായെത്തുമെന്ന സാമാന്യബോധം കുഞ്ഞാപ്പയ്ക്കില്ലേ? 2 അയ്യേ…ഇവന്‍ കണ്ണരുട്ടുന്നു..എന്നു കരയേണ്ട ഒരാളാണോ…കുഞ്ഞാലിക്കുട്ടി… 3 ഇനി പാലക്കാട്ടെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണെങ്കില്‍…ആ വിഷയം അത്രമാത്രം കുഞ്ഞാലിക്കുട്ടിയിലേക്കെത്തിയിരുന്നില്ല. ചാക്കുവരെയെത്തി നില്‍ക്കുകയല്ലേ.. നിഷേധിക്കാനും അപലപിക്കാനും കുറേ സമയമുണ്ടായിരുന്നു.. പിന്നെ എന്തിനാണ് കുഞ്ഞാലിക്കുട്ടി ഈ വെടിക്ക് തിരികൊളുത്തിയത്.
 • SEBI raises limit for retail investors to Rs 2 lakh
  SEBI today doubled the investment limit for retail investors in IPO to 2 lakh, now its one lakh. But this for public issues only. More over sebi approved the norms for insurance company IPOs.
 • ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്
  അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്. കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്. ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം ...
 • കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും
  കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം. 2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 ...
 • ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്
  ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്. കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും. എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത ...
 • ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും
  ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത. ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ ...
 • UID: നിങ്ങള്‍ അറിയേണ്ടതെല്ലാം?
  ഇന്ത്യയില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(UID) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു നമ്പര്‍ എന്ന ലക്ഷ്യം ഉറപ്പുവരുത്തും. ആധാര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കാര്‍ഡിന്റെ വിതരണം ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയിലും ഇറ്റലിയും സാര്‍വത്രികമായ ഈ സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാവുന്നതിലൂടെ ഏറ്റവും കൂടുതല്‍ മെച്ചം കിട്ടുക സാധാരണക്കാര്‍ക്കായിരിക്കും. മഹാരാഷ്ട്രയില്‍ നന്ദുര്‍ബാര്‍ ജില്ലയില്‍ കാര്‍ഡ് വിതരണഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് ...
 • പുതിയ ഡൊമെയ്ന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ കാര്യമാണ് ഒരു ഡൊമെയ്ന്‍ നെയിം. ഡൊമെയ്ന്‍ വില്‍പ്പനക്കാരായി നിരവധി കമ്പനികളെ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണാന്‍ സാധിക്കും. പല കമ്പനികളും പല ചാര്‍ജ്ജായിരിക്കും ഈടാക്കുന്നത്. ഇതില്‍ നിന്ന് മികച്ചൊരു ഡൊമെയ്ന്‍ വില്‍പ്പനക്കാരനെ എങ്ങനെ കണ്ടെത്തും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. 1 പ്രശസ്തിയും അംഗീകാരവുമുള്ള ഒരു ഡൊമെയ്ന്‍ രജിസ്ട്രാറില്‍ നിന്ന് പേര് സ്വന്തമാക്കുന്നാണ് നല്ലത്. ചിലപ്പോള്‍ ഇവരേക്കാള്‍ കുറഞ്ഞ ചാര്‍ജ്ജുള്ള വില്‍പ്പനക്കാരെ നിങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടേക്കാം. പക്ഷേ, നിങ്ങള്‍ക്കു മികച്ച വില്‍പ്പാനന്തരസേവനം ലഭിക്കാന്‍ ...
Read more