ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍
ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്. ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത് പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി. ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ബുദ്ധിപരമായ നിക്ഷേപം നടത്തി രക്ഷപ്പെട്ടവര്‍…