ക്രിസില്‍ ഗോള്‍ഡ് ഇന്‍ഡെക്‌സ് തുടങ്ങി
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികഗവേണഷസ്ഥാപനമായ ക്രിസില്‍ റിസര്‍ച്ച് ഗോള്‍ഡ് ഇന്‍ഡക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗോള്‍ഡ് ഇന്‍ഡെക്‌സാണിത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഇപ്പോള്‍ ഇന്ത്യയില്‍ 11 ഗോള്‍ഡ് ഇ.ടി.എഫുകളും മൂന്നു ഗോള്‍ എഫ് ഒ എഫുകളുമാണുള്ളത്. ഈ ഓഹരികളെ താരതമ്യം ചെയ്യാനുള്ള അളവുകോലായിരിക്കും -ക്രിസില്‍ റിസര്‍ച്ച് പത്രക്കുറിപ്പില്‍ അറിയിച്ചു. Read from source