ക്രിസില്‍ ഗോള്‍ഡ് ഇന്‍ഡെക്‌സ് തുടങ്ങി

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തികഗവേണഷസ്ഥാപനമായ ക്രിസില്‍ റിസര്‍ച്ച് ഗോള്‍ഡ് ഇന്‍ഡക്‌സ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഗോള്‍ഡ് ഇന്‍ഡെക്‌സാണിത്.
2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം അതിവേഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഇപ്പോള്‍ ഇന്ത്യയില്‍ 11 ഗോള്‍ഡ് ഇ.ടി.എഫുകളും മൂന്നു ഗോള്‍ എഫ് ഒ എഫുകളുമാണുള്ളത്. ഈ ഓഹരികളെ താരതമ്യം ചെയ്യാനുള്ള അളവുകോലായിരിക്കും -ക്രിസില്‍ റിസര്‍ച്ച് പത്രക്കുറിപ്പില്‍ അറിയിച്ചു.

Read from source

കള്ളപ്പണം മറയ്ക്കാന്‍ ബാങ്കുകളും

രാജ്യത്തെ കള്ളപ്പണം കണ്ടുപിടിയ്ക്കാന്‍ ആദായനികുതി വകുപ്പ്‌ ഊര്‍ജ്ജിത തിരച്ചില്‍ നടത്തിയപ്പോഴാണ് ഒരു സത്യം മനസ്സിലായത്. രാജ്യത്തെ പലപ്രമുഖ ബാങ്കുകളും കള്ളപ്പണം മറച്ചുവയ്ക്കുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്.

Read from source

ഷെയര്‍ട്രേഡിങ്: ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

Sharetrading, Basic, Ideas, Trading, ഷെയര്‍, ട്രേഡിങ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – Oneindia Malayalam

ഓഹരി വിപണിയിലൂടെ ട്രേഡിങ് നടത്തി എളുപ്പം പണമുണ്ടാക്കണമെന്ന് എല്ലാവരും സ്വപ്‌നം കാണാറുണ്ട്. പക്ഷേ, ട്രേഡിങിനു പോവുന്നതു മുമ്പ് നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞാനൊരു നല്ല കച്ചവടക്കാരനാണോ? അല്ലെങ്കില്‍ നല്ലൊരു കച്ചവടക്കാരനാവാന്‍ എന്തു ചെയ്യണമെന്ന് ആദ്യം മനസ്സിലാക്കണം. ഈ മേഖലയില്‍ വിജയം നേടിയവരുടെ പുസ്തകങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കാം. ഏത് രീതിയിലാണ് അവര്‍ വിപണിയെ സമീപിച്ചതെന്ന് പഠിക്കാം.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ 12 പൊടിക്കൈകള്‍

ദിവസേന പല തവണ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. പലപ്പോഴും ഇത് ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരിക്കും. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിനെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കാന്‍ സാധിച്ചാല്‍ നമുക്ക് ഏറെ സമയം ലാഭിക്കാന്‍ സാധിക്കും. ഗൂഗിളില്‍ ശേഖരിച്ചുവച്ചിട്ടുള്ള ഡാറ്റകളിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍

1 നിങ്ങള്‍ internet marketing എന്നതിനെ കുറിച്ചാണ് അറിയേണ്ടതെങ്കില്‍ വെറുതെ internet marketing എന്നടിയ്ക്കുന്നതിനു പകരം അതിനെ ഒരു ഡബിള്‍ ക്വാട്ടിനുള്ളില്‍ നല്‍കാന്‍ സാധിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും.
”internet marketing”

2 തിരയുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് internet marketing എന്നു തിരയുമ്പോള്‍ advertising ആയി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കൂടി കടന്നു വരും. അതു നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആ വാക്കിനു മുന്നില്‍ ഹൈഫന്‍ കൊടുത്താല്‍ മതി

internet marketing-advertising

3 വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക സൈറ്റിലെ ഉള്ളടക്കം മാത്രം തിരയാന്‍ സാധിക്കും. അതിനു ചെയ്യേണ്ടത് താഴെ പറയുന്ന രീതിയിലാണ്. ആദ്യം തിരയേണ്ട വാക്കിനെ ഡബിള്‍ ക്വാട്ടിനുള്ളിലാക്കുന്നു. പിന്നീട് site എന്നടിച്ച് ഫുള്‍ കോളന്‍, പിന്നെ സൈറ്റിന്റെ പേര് എന്ന ക്രമത്തില്‍ വേണം നല്‍കാന്‍

”internet marketing” site: www.smallbusinesshub.com

4 തിരച്ചിലില്‍ ഒരു പ്രത്യേക വാക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുക.
ഉദാഹരണം: ”internet marketing”~proffessional

5 ഒരു പ്രത്യേക ഫയല്‍ ഫോര്‍മാറ്റിലുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്

ഉദാഹരണം: ”internet marketing” filetype:ppt

6 ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം സെര്‍ച്ച് ചെയ്യുന്നതിന്
internet marketing OR advertising

7 ഫോണ്‍ നമ്പറുകള്‍ തിരയാന്‍ ഗൂഗിള്‍ ഉപയോഗിക്കാം. കാരണം ഒരോ ഇമെയില്‍ എക്കൗണ്ട് വെരിഫിക്കേഷനും ഗൂഗിള്‍ ഇപ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. കൂടാതെ പല പ്രൊഫൈലുകളിലും നല്‍കിയ നമ്പറുകള്‍ കാണും. ഇപ്പോള്‍ നല്ലൊരു ഫോണ്‍ ബുക്കുകൂടിയാണ് ഗൂഗിള്‍.

8 ഒരു പ്രത്യേക സ്ഥലത്തെ കുറിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ആ സ്ഥലത്തിന്റെ കോഡ് ഗൂഗിളില്‍ തിരയുക തന്നെയാണ്.

9 ഒരു പ്രത്യേക കാലഘട്ടത്തെ കുറിച്ചറിയാന്‍ ഗൂഗിള്‍ എളുപ്പത്തില്‍ സഹായിക്കും.
indian primeminister 1975..1980

10 ഓഹരി വിപണിയിലെ ഏത് സ്റ്റോക്കിന്റെയും ഇപ്പോഴത്തെ വില നിമിഷനേരം കൊണ്ട് ഗൂഗിളില്‍ നിന്നു കണ്ടെത്താനാവും.

11 അത്യാവശ്യത്തിനു ഗൂഗിളിനെ ഒരു കാല്‍ക്കുലേറ്ററായും ഉപയോഗിക്കാം. ഉദാഹരണത്തിന് 100/20 ഒന്നു ചെയ്തു നോക്കൂ.

12 ഒരു പ്രത്യേക വാക്കിന്റെ വിശകലനമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ define: money എന്ന രീതിയില്‍ നല്‍കിയാല്‍ മതി.

മെഡിക്ലെയിം പോളിസികള്‍ പ്രചാരം നേടുന്നു

ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പം ഇന്നു പഴങ്കഥയാവുകയാണ്. ആരോഗ്യ,വിദ്യാഭ്യാസ മേഖലയിലെ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പതുക്കെ പതുക്കെ പിന്‍വാങ്ങിയിരിക്കുന്നു.
കൂടുതല്‍ നികുതി ചുമത്തുന്നതോടൊപ്പം പാവപ്പെട്ടവര്‍ക്കായി നല്‍കി വന്ന ഇളവുകളെല്ലാം സര്‍ക്കാര്‍ ഒന്നൊന്നായി പിന്‍വലിക്കുന്നു. ജീവിതച്ചെലവുകള്‍ അനുദിനം വര്‍ധിച്ചുവരുന്നു. തീര്‍ച്ചയായും ഇത്തരമൊരു സാഹചര്യത്തില്‍ രംഗബോധമില്ലാതെ കടന്നുവരുന്ന അസുഖങ്ങളോ, അപകടങ്ങളോ നിങ്ങളെ എന്നെന്നേക്കുമായി തളര്‍ത്തിയേക്കാം.. ഇവിടെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള മെഡിക്ലെയിം പോളിസികള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടെ മിക്ക രാജ്യങ്ങളിലും ഓരോ പൗരനും അതു നിര്‍ബന്ധമാണ്. അസുഖം വന്നാല്‍ ആശുപത്രിയില്‍ ചികില്‍സിക്കാം അതിനു പ്രത്യേക പണമൊന്നും നല്‍കേണ്ടതില്ലെന്നു വന്നാല്‍…തീര്‍ച്ചയായും അതു നല്ല കാര്യമാണെന്ന് നിങ്ങള്‍ പറയും…അതു തന്നെയാണ് മെഡിക്ലെയിം പോളിസി…നമ്മള്‍ ജീവിയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. ആ ഓട്ടത്തില്‍ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കാനും ഭാവി ഭദ്രമാക്കാനും ചെറിയൊരു തുക മാറ്റിവയ്ക്കുന്നു.
ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപവരെയുള്ള ആശുപത്രി ചെലവുകള്‍ ലഭിക്കാന്‍ അച്ഛനും അമ്മയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കും കൂടി ആകെ ചെലവാകുന്നത് 4000 രൂപയോളമാവും. അയ്യോ എനിക്ക് അസുഖമൊന്നും വന്നില്ലെങ്കില്‍ ആ പണം വെറുതെ പോവും..എന്നു ചിന്തിക്കരുത്. അസുഖം വരികയാണെങ്കിലോ? എന്നു ചിന്തിക്കണം. നിങ്ങളുടെ കുടുംബത്തിലേക്ക് പെട്ടെന്നു കടന്നുവരുന്ന ഏത് അസുഖവും നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ചവിട്ടിമെതിച്ചേക്കാം. അതിനാല്‍ ഒരു ചെറിയ തുക മുടക്കി നിങ്ങളുടെ സ്വപ്‌നങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നത് നന്നായിരിക്കും. അപ്പോള്‍ അസുഖം വരുന്നതിനെ പേടിക്കുന്നവര്‍ക്കാണ് ഈ പോളിസികളെന്നു കരുതരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് mail@shinod.in

കലാനാഥന്‍ മാഷ്‌ക്കെതിരേയുള്ള ആക്രമണം അപലപനീയം

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കലാനാഥന്‍ മാഷുടെ വീടിനുനേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.
ചര്‍ച്ചയില്‍ കലാനാഥന്‍ മാഷുടെ അഭിപ്രായമാണ് ചോദിച്ചത്. അദ്ദേഹം അതിനുള്ള മറുപടി പറയുകയും ചെയ്തു. മറുപടിക്കുള്ള മറുപടി കൈകൊണ്ടായിപോയത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. മികച്ച നേതാവും തന്റെ അഭിപ്രായളെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളിലൊരാളാണ് മാഷ്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ ശ്രദ്ധ  നേടിയ അദ്ദേഹത്തിനുനേരെ ആക്രമണം നടത്തിയവര്‍ ചെറുതാവുകയാണ് ചെയ്തത്.

നിധി തൊടാന്‍ സമ്മതിക്കില്ലെന്ന് നായര്‍ പ്രമാണികളും ഫാസിസ്റ്റുകളും മുറവിളി മുഴക്കിയതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. അത് കലനാഥന്‍ മാഷുടെ അഭിപ്രായമാണ്. അതിനെ അങ്ങനെ വേണം എടുക്കാന്‍. അതിനുപകരം അതിനെതിരേ കൈവാളുമെടുത്തിറങ്ങുന്നവരും മൂവാറ്റുപ്പുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. രണ്ടും ഒരു പോലെ അപകടമാണ്. അഭിപ്രായം പറയാനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന് ശരിയല്ല. ആ അഭിപ്രായത്തോടെ നിങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കാം. അതും സാമൂഹ്യപരമായി മാനിക്കപ്പെടുന്ന ഒരാളാണെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടണം. പക്ഷേ, ഈ അഭിപ്രായ സ്വാതന്ത്ര്യം എന്തു വിളിച്ചുപറയാനുള്ള ലൈസന്‍സായി തെറ്റിദ്ധരിക്കരുത്. ഇനി അങ്ങനെ വിളിച്ചുപറഞ്ഞാല്‍ അതിനുള്ള ശിക്ഷാനടപടി സ്വീകരിക്കാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആരും അങ്ങനെ ഒന്നിന്റെ സംരക്ഷകരായി ചമയുന്നത് നന്നല്ല.
വാസ്തവത്തില്‍ ഈ ഒരു നടപടി കൊണ്ട് കലനാഥന്‍ മാഷുടെ നിലപാട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ചെയ്യുക.

ചങ്ങലകളില്ലാതെ ഫോറക്‌സ് ഫോക്‌സുകള്‍

പണം ഡോളറില്‍ നിക്ഷേപിച്ച് മൂല്യവര്‍ധനക്കനുസരിച്ച് ലാഭമുണ്ടാക്കമെന്ന് നിങ്ങളെ വിശ്വസിപ്പി

ക്കാന്‍ ടൈയും കോട്ടുമിട്ട് ചിലര്‍ തെരുവിലിറങ്ങുന്നുണ്ട്. കറന്‍സി വ്യാപാരത്തോട് തുടക്കത്തില്‍ മലയാളി വിമുഖത കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉള്‍നാടുകളില്‍ പോലും ഇത് ഏറെ സജീവമാണ്.
കറന്‍സി ട്രേഡിങിനായി അംഗീകൃത ട്രേഡിങ് സ്ഥാപനത്തില്‍ എക്കൗണ്ട് തുറക്കുകയും ചെക്ക് മുഖേന ആ എക്കൗണ്ടിലേക്ക് പണം നല്‍കുകയും വേണം. ഒരു സാധാരണ ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നതു പോലുള്ള ഏര്‍പ്പാടാണിത്.
പക്ഷേ, കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുതരാമെന്ന മോഹനവാഗ്ദാനവുമായാണ് ഇവരുടെ വരവ്. നിങ്ങളുടെ കൈയില്‍ കണക്കില്‍ പെടാത്ത പണമുണ്ടെങ്കില്‍ ഞങ്ങള്‍ ഇരട്ടിപ്പിച്ചുതരാമെന്നാണ് വാഗ്ദാനം. ഇത്തരം ഗ്രൂപ്പുകള്‍ അംഗീകൃത സ്ഥാപനങ്ങളുടെ ഓഫിസുകളും ഇതിനായി തുറന്നുവയ്ക്കും. എക്കൗണ്ടിലേക്കുള്ള പണം ചെക്ക് മുഖേന നല്‍കിയാലും ആശ്വസിച്ചുനില്‍ക്കാന്‍ വരട്ടെ.. ഒരോ ട്രേഡിങിലും ആയിരങ്ങളാണ് ഇത്തരം സംഘങ്ങള്‍ക്കു കമ്മീഷനായി ലഭിക്കുന്നത്. തീര്‍ച്ചയായും കമ്മീഷന്‍ ലഭിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ കൂടുതല്‍ ട്രേഡിങ് നടത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കേരളസംസ്ഥാനത്തിന്റെ ബജറ്റ് നീക്കിയിരിപ്പിനും മുകളിലുള്ള തുകയുമായി ട്രേഡിങിനെത്തുമ്പോള്‍ നമ്മുടെ ലക്ഷങ്ങള്‍ അതിനടിയില്‍ അമര്‍ന്നുപോവും. ഫോറക്‌സ് എക്കൗണ്ട് എടുക്കുന്നവര്‍ ട്രേഡിങ് സ്വയം ചെയ്യാനുള്ള സൗകര്യവും അറിവും ഉള്ളവരാവണം. പറ്റുമെങ്കില്‍ ഈ നിക്ഷേപമാര്‍ഗ്ഗത്തെ ഒഴിവാക്കുന്നതാണ് നല്ലത്.

ഐസ്‌ക്രീം കേസും മൂവാറ്റുപ്പുഴ കൈവെട്ടും

കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസും പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട മുവാറ്റുപ്പുഴ കൈവെട്ടുകേസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? കേരളത്തില്‍ പ്രസിദ്ധീകരണം ആരംഭിച്ച രണ്ടു പത്രങ്ങളെ സംബന്ധിച്ചിടത്തോളം ഇവ നിര്‍ണായമായിരുന്നു. അല്ലെങ്കില്‍ ഇത് വഴിത്തിരിവായിരുന്നു. ആദ്യത്തെ പത്രം രജീന ഏഷ്യാനെറ്റിലൂടെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍(first) കൊടുക്കാന്‍ തയ്യാറായില്ല. അമിത രാജഭക്തിയായിരുന്നു കാരണം. ചന്ദ്രികപോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിലൂടെ ആ വാര്‍ത്ത ജനങ്ങളിലെത്തിച്ചു. പക്ഷേ, വായനക്കാരില്‍ നിന്നും 100 ശതമാനം ആ വാര്‍ത്തയെ തിരസ്‌കരിയ്ക്കുകയാണ് ചില സ്തുതിപാഠകര്‍ ചെയ്തത്. അറിയാനുള്ള അവകാശം വായനക്കാരനുണ്ട്. അറിയിക്കാനുള്ള അവകാശം മാധ്യമങ്ങള്‍ക്കും. എന്തറിയിക്കണം എന്നു മാധ്യമങ്ങള്‍ക്കു തീരുമാനിക്കാം. പക്ഷേ, ഒന്നു അറിയിക്കില്ലെന്ന് ഒരു മാധ്യമം ശാഠ്യം പിടിച്ചാല്‍ അത് മാധ്യമധര്‍മത്തില്‍് നിന്ന് പിറകോട്ടടിക്കലാണ്. കേരളത്തിന്റെ സ്വന്തം സാസ്‌കാരികനായകന്‍ തന്നെ പത്രാധിപരായിരുന്നുവെന്നതിനു ചരിത്രം സാക്ഷി. ഇവിടെയായിരുന്നു ആ പത്രത്തിന്റെ പ്രഫഷണലിസം ചോദ്യം ചെയ്യപ്പെട്ടത്.

പുസ്തകവിവാദത്തിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ കേരളം മുഴുവന്‍ അപലപിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന വാര്‍ത്തകളുമായി രണ്ടാമത്തെ മാധ്യമം വന്നു. തുടര്‍ച്ചയായ സ്‌റ്റോറികള്‍…ചെയ്തതിനെ അപലപിക്കാന്‍ തയ്യാറായത് ദിവസങ്ങള്‍ക്കുശേഷം. ചാനല്‍ ചര്‍ച്ചകളില്‍ ആ പത്രത്തിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞത്.ചിലപ്പോള്‍ കൈവെട്ടിപോയേക്കാം. എന്ന രീതിയിലാണ്. കേസിലെ പ്രതികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പത്രത്തിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുക. തീര്‍ച്ചയായും ഈ സംഭവം രണ്ടാമത്തെ പത്രത്തിന് ചിലര്‍ക്കിടയിലെങ്കിലും ഉണ്ടായിരുന്ന പൊതുമുഖം നഷ്ടപ്പെടുത്തി. ഒന്നും രണ്ടും നോട്ടീസ് പത്രങ്ങളുടെ നിരയിലേക്ക് പതുക്കെ നീങ്ങി തുടങ്ങി…