മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.
ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള റിലയന്‍സ് എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.
വാര്‍ഷികയോഗത്തില്‍നിന്നും നല്ല വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ യോഗത്തിനു മുമ്പ് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ യോഗത്തിനൊടുവില്‍ ഓഹരി 1.65 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്വാഭാവികമായും മൊത്തം വിപണിയും നഷ്ടത്തിലേക്ക് നീങ്ങി.
അടുത്താഴ്ചയും വിപണി 5300-5700 ലെവലിനുള്ളില്‍ വില്‍പ്പന തുടരാനാണ് സാധ്യത. ഒമ്പതാം തിയ്യതി പെട്രോളിയം ഉല്‍പ്പന്നങ്ങളായ ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മണപ്പൂരം ജനറല്‍ ഫിനാന്‍സാണ്.6.35 പോയിന്റ് വര്‍ധിച്ച് 122.95ലാണ് വില്‍പ്പന നിര്‍ത്തിയത്. കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെ നേരിട്ട സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഇന്നലെ ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍, എന്‍ജീനിയേഴ്‌സ് ഇന്ത്യ, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ഏറ്റവും നഷ്ടം സംഭവിച്ച ആദ്യ ഓഹരികളില്‍ സ്‌റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക് എന്നിവ സ്ഥാനം പിടിച്ചു.
നിഫ്റ്റി നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 117.70 പോയിന്റും നിഫ്റ്റി 33.60 പോയിന്റും താഴോട്ടിറങ്ങി യഥാക്രമം 18376.48ലും 5516.75ലും വില്‍പ്പന അവസാനിപ്പിച്ചു.ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ കിട്ടാതിരുന്നതും പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കാര്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കപ്പെടാതിരുന്നതും തിരിച്ചടിയായി. ബ്രിട്ടീഷ് പെട്രോളിയവുമായുള്ള സഹകരണം, ഇന്ത്യയില്‍ നിന്നു ഉല്‍പ്പാദനം വിപുലീകരിക്കല്‍ എന്നീ വിഷയങ്ങളില്‍ നിക്ഷേപകര്‍ക്കുണ്ടായിരുന്ന ആശങ്കകള്‍ അകറ്റുന്ന തരത്തില്‍ ഒന്നും തന്നെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള റിലയന്‍സ് എണ്ണപ്പാടങ്ങളില്‍ ഉല്‍പ്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.വാര്‍ഷികയോഗത്തില്‍നിന്നും നല്ല വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ യോഗത്തിനു മുമ്പ് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്നിരുന്നു. എന്നാല്‍ നിരാശപ്പെടുത്തിയ യോഗത്തിനൊടുവില്‍ ഓഹരി 1.65 ശതമാനത്തോളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതോടെ സ്വാഭാവികമായും മൊത്തം വിപണിയും നഷ്ടത്തിലേക്ക് നീങ്ങി.അടുത്താഴ്ചയും വിപണി 5300-5700 ലെവലിനുള്ളില്‍ വില്‍പ്പന തുടരാനാണ് സാധ്യത. ഒമ്പതാം തിയ്യതി പെട്രോളിയം ഉല്‍പ്പന്നങ്ങളായ ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവയുടെ വിലവര്‍ധിപ്പിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് നിര്‍ണായകമാണ്.ഇന്നലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് മണപ്പൂരം ജനറല്‍ ഫിനാന്‍സാണ്.6.35 പോയിന്റ് വര്‍ധിച്ച് 122.95ലാണ് വില്‍പ്പന നിര്‍ത്തിയത്. കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെ നേരിട്ട സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഇന്നലെ ചെറിയതോതില്‍ തിരിച്ചുവരവ് നടത്തി. റിലയന്‍സ് കമ്യൂണിക്കേഷന്‍, എന്‍ജീനിയേഴ്‌സ് ഇന്ത്യ, മാംഗ്ലൂര്‍ റിഫൈനറീസ് ഓഹരികള്‍ക്കും ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. ഏറ്റവും നഷ്ടം സംഭവിച്ച ആദ്യ ഓഹരികളില്‍ സ്‌റ്റെര്‍ലിങ് ഇന്റര്‍നാഷണല്‍, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍, ആക്‌സിസ് ബാങ്ക് എന്നിവ സ്ഥാനം പിടിച്ചു.