തുലാം മാസത്തിലെ കറുത്തവാവിനെത്തുന്ന വാവുല്‍സവം കടലുണ്ടിക്കാരുടെ മൊത്തം ഉല്‍സവമാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മതില്‍ കെട്ടുന്ന ഇക്കാലത്ത് വാവുല്‍സവം വേറിട്ട് നില്‍ക്കുന്നത് അതിന്റെ സൗഹാര്‍ദ്ദ സ്വഭാവം കൊണ്ടുതന്നെയാണ്.
ചടങ്ങുകളും ആചാരങ്ങളും ഒരു ഭാഗത്തുനടക്കുമ്പോള്‍ മറുഭാഗത്ത് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാടിന്റെയും തന്നെ കൂടിച്ചേരലാണ് നടക്കുന്നത്. വര്‍ഷം തോറുമുള്ള ഈ കൂടിച്ചേരല്‍ തന്നെയാണ് നാലുഭാഗവും വെളളത്താല്‍ ചുറ്റപ്പെട്ട കടലുണ്ടിയെ സമീപപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.
മതപരമായി നോക്കുകയാണെങ്കിലും ഇതിന്റെ പ്രാധാന്യം വലുതാണ്. മലബാര്‍ മേഖലയിലെ ഉല്‍സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം. പിതൃക്കളുടെ ആത്മശാന്തിക്കായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്താന്‍ കടലുണ്ടിക്കടവ് കടപ്പുറത്തെത്തുന്നതും ഈ ഉല്‍സവനാളിലാണ്.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോള്‍ പലരും സ്വര്‍ണത്തിലാണ് പണമിറക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ മഞ്ഞലോഹത്തിന്റെ വിലയില്‍ വന്‍ ഇടിവാണുണ്ടാകാറുള്ളത്. എന്തൊക്കെ കാരണങ്ങളാലാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടാവുന്നത്.
അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുവേണ്ടി രാജ്യങ്ങള്‍ കരുതല്‍ ധനം സ്വര്‍ണമായി സൂക്ഷിക്കാറുണ്ട്. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഏതെങ്കിലും പ്രതിസന്ധിയില്‍ അമേരിക്ക സ്വര്‍ണം വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചാല്‍ വില കുറയും. അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ കൈയിലും വേണ്ടത്ര സ്വര്‍ണമുണ്ട്. ഒന്നിച്ചുള്ള ഏത് വില്‍പ്പനയും വില താഴ്ത്തും.
ഡോളറിന്റെ വില കൂടിയാല്‍ സ്വര്‍ണത്തിന്റെ വിലകുറയും. കാരണം സ്വര്‍ണത്തിന്റെ വില ഡോളറിലാണ് കണക്കുകൂട്ടുന്നത്. വാങ്ങാന്‍ ചെലവേറുന്നതോടെ പലരും വിട്ടുനില്‍ക്കും.
ഓഹരി വിപണി ഇടിയുന്നതുകൊണ്ടാണ് സ്വര്‍ണം മികച്ച നിക്ഷേപമായി മാറുന്നത്. ആഗോളതലത്തില്‍ തന്നെ വിപണികള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുകയാണെങ്കില്‍ ആളുകളുടെ ശ്രദ്ധ വീണ്ടും ഓഹരിയിലേക്ക് തിരിയും. ഇതോടെ കൈയിലുള്ള സ്വര്‍ണം വിറ്റൊഴിവാക്കും.
പണപ്പെരുപ്പം കുറയുക, അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആവശ്യകതയും റേറ്റിങും വര്‍ധിക്കുക, യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം മാറുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും എളുപ്പം മനസ്സിലാവുന്നതും ഏറ്റവും സ്വാധീനിക്കുന്നതുമായ ഘടകങ്ങള്‍ മുകളില്‍ പറയുന്നതാണ്.
ഫ്രീ എസ്എംഎസ് സര്‍വിസുകള്‍ ശരിയ്ക്കും ഫ്രീ അല്ലെന്നു പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ? ഫ്രീ എസ്എംഎസ് സൈറ്റുകളിലൂടെ എസ്എംഎസ് അയയ്ക്കുമ്പോള്‍ സാധാരണ മൊബൈല്‍ എസ്എംഎസുകളേക്കാള്‍ കൂടിയ തുക നിങ്ങള്‍ക്കു ചെലവാകുന്നുണ്ടെന്ന് പറഞ്ഞാലോ?
‘ഇന്റര്‍നെറ്റ് ലോകത്ത് സൗജന്യമായി ഒന്നുമില്ല’. ഈ വാക്യം എപ്പോഴും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. തീര്‍ച്ചയായും സൗജന്യ എസ്എംഎസ് അയയ്ക്കാന്‍ നിങ്ങള്‍ക്ക് സൗകര്യമൊരുക്കി തരുന്ന കമ്പനി ചാരിറ്റി പ്രവര്‍ത്തനമൊന്നുമല്ല നടത്തുന്നത്. നിങ്ങള്‍ അയയ്ക്കുന്ന ഓരോ എസ്എംഎസിനു താഴെയും ഒരു പരസ്യവാചകം ഉണ്ടാവും. ഈ പരസ്യമാണ് കമ്പനിയുടെ വരുമാനം. കൂടാതെ വെറുതെ കിട്ടുന്നതുകൊണ്ടു തന്നെ നിങ്ങള്‍ പരമാവധി എസ്എംഎസ് അയയ്ക്കും. ഓരോ സന്ദേശത്തിലെയും നമ്പറുകളും എസ്എംഎസ് കമ്പനിയുടെ ഡാറ്റാ ബേസ് ശേഖരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ ഈ നമ്പറുകള്‍ ലക്ഷങ്ങളും കോടികളും വാങ്ങി മറ്റു പ്രമോഷന്‍ കമ്പനികള്‍ക്ക് കൈമാറും. നിങ്ങളെ തേടി അത്രയും എസ്എംഎസും കോളുകളും വരും.
ഐടി ഹബ്ബായ ബാംഗ്ലൂരില്‍ കമ്പനിയുടെ താല്‍ക്കാലിക ആവശ്യത്തിനെത്തുന്ന ഐടി പ്രൊഫഷണലുകളും പുതുതായി ജോലിക്കെത്തിയവരും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, റോഡ്ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ വലിയ തുകയാണ് പിഴയായി ചുമത്തുന്നത്. ചെറിയ കാലയളവില്‍ പ്രൊജക്ടിനായി ബാംഗ്ലൂരിലെത്തുന്നവരാണ് കുടുങ്ങുന്നവരില്‍ അധികവും. വണ്ടി വാങ്ങുമ്പോള്‍ തന്നെ ആ സംസ്ഥാനത്ത് ടാക്‌സ് പിടിച്ചിട്ടുണ്ടാവും. അത് കൂടാതെ കര്‍ണാടക സര്‍ക്കാറിലേക്ക് മറ്റൊരു ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതിന്റെ യുക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്.
Once again, KSFE, rushed in to the forefront in order to prove its commitment to Keralites, to protect them financially from the evil hands of fly by night operators. The Hon’ble Minister for Finance, Housing & Law of Kerala, launched our new scheme “Swarna Varsha 2011 Chittikal” as an Onam offer to the Keralites on 17-8-2011, at Hassan Marikkar Hall, Thiruvananthapuram amidst thousands of people. The Hon’ble Minister for Transport and Devaswom, Sri. V.S. Sivakumar presided over the function and Sri. K. Muraleedharan, Hon’ble MLA of Vattiyoorkavu delivered key note address. Sri. V.P. Joy, IAS, Secretary to Government and our Chairman accepted the 1st Variola of Swarna Varsha Chittikal. Our Managing Director (I/C) Sri. P. Rajendran welcomed the audience.
The main features of the scheme are given below:
The scheme will commence from 17-08-2011 and will be upto 15-10-2011.
1. Mega Prize
40 Gold Coins of 5 Sovereign (40 gm) or cash equivalent limited to ` 1 Lakh each. The winners will be selected, after the period of the scheme, through lot in a public function.
2. Prizes at branch level
One Gold coin of 1 gram each or cash equivalent limited to ` 2500/- will be given as prize to one subscriber in a chitty having duration ranging upto and including 50 months and to two subscribers in chitty having duration exceeding 50 months. The winners will be determined through branch level draws on the 1st auction of respective chitties.
Value additions
a) Waiver of liability
Under this scheme a Non prized subscriber who meets with unfortunate death, will be paid back the gross instalment remitted by him/her without deducting proportionate foreman’s commission.
b) Future liability upto ` 2 Lakhs will be waived against each prized subscriberwho meets with unfortunate death.
The above coverage will be only upto one year of commencement of chitties during the campaign period and the liability in this regard will be met out of a corpus fund of ` 50 Lakhs on a first come first serve basis.
New Chitty Loan
New Chitty Loan upto 50% of sala will be made available to non-prized subscribers who have remitted 5% of the total instalments, in the chitty, subject to ensuring repayment capacity.*
Car Loan
Non-prized subscribers enrolled in chitties having gross sala of ` 5 lakhs and above and maximum duration 60 months are eligible to avail loan facility for purchase of new Car under this facility.*
ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.എന്നാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാന്‍ കഴിയാത്തവരുണ്ട്. ഇവര്‍ക്ക് ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്. വാങ്ങിയ ഓഹരികള്‍ക്കു വിലകൂടിയിട്ടുണ്ടോ എന്നു നോക്കാനും അത് വില്‍ക്കാനും പുതിയവ വാങ്ങാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി. ജോലിക്കിടെ തന്നെ ഇക്കാര്യം ചെയ്യാന്‍ സാധിക്കും.
അതുമല്ലെങ്കില്‍ വെറുതെയിരുന്ന് ബോറടിക്കുന്ന ഭാര്യയ്ക്കായി വീട്ടില്‍ ഒരു ട്രേഡിങ് ടെര്‍മിനല്‍ സെറ്റ് ചെയ്തു കൊടുക്കാം. ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ അവരെ പ്രോല്‍സാഹിപ്പിക്കാനും ‘വാല്യു ഇന്‍വെസ്റ്റ്‌മെന്റ്’ സങ്കല്‍പ്പത്തിലേക്ക് അവരെ വളര്‍ത്തികൊണ്ടുവരാനും സാധിക്കും
ഓഹരി വിപണിയിലൂടെ ട്രേഡിങ് നടത്തി എളുപ്പം പണമുണ്ടാക്കണമെന്ന് എല്ലാവരും
സ്വപ്‌നം കാണാറുണ്ട്. പക്ഷേ, ട്രേഡിങിനു പോവുന്നതു മുമ്പ് നിങ്ങള്‍ ഒരു
കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞാനൊരു നല്ല കച്ചവടക്കാരനാണോ? അല്ലെങ്കില്‍
നല്ലൊരു കച്ചവടക്കാരനാവാന്‍ എന്തു ചെയ്യണമെന്ന് ആദ്യം മനസ്സിലാക്കണം. ഈ
മേഖലയില്‍ വിജയം നേടിയവരുടെ പുസ്തകങ്ങളോ അഭിപ്രായങ്ങളോ സ്വീകരിക്കാം. ഏത്
രീതിയിലാണ് അവര്‍ വിപണിയെ സമീപിച്ചതെന്ന് പഠിക്കാം.