വി.എസ് മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും


വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സാമാന്യജനത്തിനു നീതി പ്രതീക്ഷിക്കേണ്ട…

Read More »

റിലയന്‍സ് ഗോള്‍ഡ് സേവിങ്‌സ് ഫണ്ട്


സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന റിലയന്‍സ് ഫണ്ടാണിത്. ഗ്രോത്ത്, ഡിവിഡന്റ് എന്നീ രണ്ട് ഓപ്ഷനുകളില്‍ ഇതു ലഭ്യമാണ്. ഒരു യൂനിറ്റിന് 10 രൂപ നിരക്കില്‍ 5000 രൂപയാണ് മിനിമം നിക്ഷേപിക്കേണ്ടത്. കൂടാതെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍(സിപ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മാസത്തില്‍ 100 രൂപ വീതം നിക്ഷേപിക്കുന്നതിനും അവസരമുണ്ട്. കൂടാതെ ആദ്യവര്‍ഷം നിക്ഷേപത്തിന് നികുതി ഇളവുകളും ലഭിക്കും. എന്‍.എഫ്.ഒ 14ാം തിയ്യതി മുതല്‍ ആരംഭിച്ചു. അവസാന തിയ്യതി ഫെബ്രുവരി 28ാണ്. മറ്റൊരു മെച്ചം നിങ്ങള്‍ക്ക് 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം. അതും ഇന്നത്തെ മാര്‍ക്കറ്റ് വിലയ്ക്ക്. 10…

Read More »

സെന്‍സെക്‌സ് 441 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 5400നു താഴെ


മുംബൈ: ഈജിപ്തില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ന് ഓഹരി വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 441.16 പോയിന്റോളം താഴ്ന്ന് 180008.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 131 പോയിന്റ് കുറഞ്ഞ് 5395.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്

Read More »

നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി 5505.90ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. എന്നാല്‍…

Read More »

മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം


മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല. ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്. നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ വിപണിയില്‍ പണം…

Read More »

കുഞ്ഞാലിക്കുട്ടി എന്തിനാണ് വെടിക്കെട്ടിനു തിരികൊളുത്തിയത്


അയ്യോ…അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കാണ്… ഇന്നു രാവിലെ അത്തരമൊരു പ്രസ്താവന ഇറക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താ? 1 തിരഞ്ഞെടുപ്പ് വരികയാണ്. ഞാനെന്തെങ്കിലും ചൊറിഞ്ഞാല്‍ റൗഫ് അതിലും വലുതുമായെത്തുമെന്ന സാമാന്യബോധം കുഞ്ഞാപ്പയ്ക്കില്ലേ? 2 അയ്യേ…ഇവന്‍ കണ്ണരുട്ടുന്നു..എന്നു കരയേണ്ട ഒരാളാണോ…കുഞ്ഞാലിക്കുട്ടി… 3 ഇനി പാലക്കാട്ടെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാനാണെങ്കില്‍…ആ വിഷയം അത്രമാത്രം കുഞ്ഞാലിക്കുട്ടിയിലേക്കെത്തിയിരുന്നില്ല. ചാക്കുവരെയെത്തി നില്‍ക്കുകയല്ലേ.. നിഷേധിക്കാനും അപലപിക്കാനും കുറേ സമയമുണ്ടായിരുന്നു.. പിന്നെ എന്തിനാണ് കുഞ്ഞാലിക്കുട്ടി ഈ വെടിക്ക് തിരികൊളുത്തിയത്.

Read More »

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15


മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്. പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ്…

Read More »
Uncategorized

നിരക്ക് വര്‍ധനവിനെ കുറിച്ചുള്ള ആശങ്ക, വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷം, വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍


മുംബൈ: വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സൂചികള്‍ താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 285.02 പോയിന്റ് താഴ്ന്ന് 18684.43ലും നിഫ്റ്റി 83.10 പോയിന്റ് കുറഞ്ഞ് 5604.30ലും ക്ലോസ് ചെയ്തു. നിഫ്റ്റിയ്ക്ക് 5600എന്ന സപ്പോര്‍ട്ടിങ് ലെവല്‍ കാത്തുസൂക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നഷ്ടത്തിലേക്ക് വിപണി കൂപ്പുകുത്താന്‍ സാധ്യതയുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ കാലാവധി തീരുന്ന ദിവസമായതുകൊണ്ട് വിപണിയില്‍ ഒരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവസാന മണിക്കൂറുകളില്‍ വന്‍തോതില്‍ വിറ്റൊഴിക്കലാണ് നടന്നത്. പണപ്പെരുപ്പം തുടരുന്നതിനാല്‍ ഇനിയും നിരക്ക് വര്‍ധനവടക്കമുള്ള കടുത്ത നടപടികള്‍ തുടരുമെന്ന ആശങ്കകളാണ് നിക്ഷേപകരെ ഇത്തരമൊരു തീരുമാനത്തിലേക്ക്…

Read More »