തിരുത്തല്‍ തുടരുന്നു, സെന്‍സെക്‌സ് 65 പോയിന്റ് താഴ്ന്നു


മുംബൈ: തിരുത്തല്‍ തുടരുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന രീതിയിലായിരുന്നു ഇന്ന് ഇന്ത്യന്‍ വിപണിയുടെ തുടക്കം.  സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കന്‍ വിപണിയിലുണ്ടായേക്കാവുന്ന തിരുത്തലിനെ യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ കാര്യമായി ഭയപ്പെടുന്നുവെന്ന് ഇതോടെ വ്യക്തമായി. തിരുത്തല്‍ കടന്നുവരുമെന്ന് ആശങ്കപ്പെടുന്ന നിക്ഷേപകര്‍ ആഴ്ചകളോളമായി കുതിപ്പ് തുടരുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. സെന്‍സെക്‌സ് 65.06 പോയിന്റ് താഴ്ന്ന് 20250.26ലും നിഫ്റ്റി 16.85 കുറഞ്ഞ് 6103.45ലും വില്‍പ്പന അവസാനിപ്പിച്ചു.6145.20ല്‍ നിന്ന് വില്‍പ്പന ആരംഭിച്ച നിഫ്റ്റിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു. 6068.85ഓളം താഴ്ന്ന ദേശീയ ഓഹരി സൂചിക അവസാന അരമണിക്കൂറിനുള്ളില്‍…

Read More »

ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി


അതിവേഗ സെര്‍ച്ചിങ് സാധ്യമാക്കുന്ന ഗൂഗിള്‍ ഇന്‍സ്റ്റന്റ് ഇന്ത്യയിലെത്തി. വേഗത വഴിക്കാട്ടിയായി നൂറുകണക്കിന് വാക്കുകള്‍ എന്നിവ പുതിയ സംവിധാനത്തെ അതുല്യമാക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഒരു മാസം മുമ്പു തന്നെ ഈ സംവിധാനം യാഥാര്‍ഥ്യമായിട്ടുണ്ട്. ഇന്ത്യയിലെത്താന്‍ അല്‍പ്പം വൈകിയെങ്കിലും ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് ഇന്‍സ്റ്റന്റ് ഹിറ്റായി. സെര്‍ച്ച് ചെയ്യാനായി നിങ്ങള്‍ വാക്കുകള്‍ ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേക്കും അതിനോട് സാമ്യമുള്ള നിരവധി വാക്കുകള്‍ പ്രെഡിക്ടീവ് എന്‍ജിന്‍ മുന്നോട്ടുവയ്ക്കും. നേരത്തെ പതിനഞ്ചോളം സെക്കന്റോളമെടുത്ത് സെര്‍ച്ച് ചെയ്തിരുന്ന ഒരു കാര്യം ഗുഗിള്‍ ഇന്‍സ്റ്റന്റിലൂടെ രണ്ടു സെക്കന്റുകള്‍കൊണ്ട് കണ്ടെത്താനാവും. തീര്‍ച്ചയായും മൊബൈല്‍…

Read More »

ലാഭക്കൊയ്ത്ത്: വിപണിയില്‍ തിരുത്തല്‍


മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയ്ക്കും ഇന്ന് തിരിച്ചടിയുടെ ദിവസമായിരുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ എല്ലാമേഖലയെയും ബാധിച്ചതോടെ സെന്‍സെക്‌സ് 227.76 പോയിന്റ് കുറഞ്ഞ് 20345.32ലും നിഫ്റ്റി 66.15 താഴേക്കിറങ്ങി 6120.30ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. അതേസമയം ഈ സമ്മര്‍ദ്ദത്തിനിടയിലും ചെറിയ നേട്ടമുണ്ടാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്കായി. ഇന്നു വ്യാപാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും നിഫ്റ്റിയുടെ 6200-220 എന്ന സപ്പോര്‍ട്ടിങ് ലെവലിനെ കുറിച്ച് മുന്നറിയിപ്പ്…

Read More »

ഫേസ് ബുക്ക് ഗ്രൂപ്പ് വരുന്നു


ഒരു രാജ്യമായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാവുമെന്നുറപ്പാണ്. അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സോഷ്യല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് സേവനവുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഫേസ്ബുക്കിനുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു മിനിഫേസ് ബുക്ക് കൂടിയുണ്ടാക്കാമെന്ന് ചുരുക്കം. കാലിഫോര്‍ണിയയിലെ പാളോആള്‍ട്ടോയില്‍ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. പുതിയ സൗകര്യങ്ങള്‍ 1 ഫേസ് ബുക്ക് ഗ്രൂപ്പ്: തീര്‍ത്തും വിപ്ലവാത്മകമായ സൗകര്യമാണിത്. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും ഇതിലേക്ക് വോട്ടോയും വീഡിയോയും അപ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ചാറ്റ്, വിക്കി സ്റ്റൈല്‍ ഡോക്യുമെന്റ്‌സ് എന്നീ സൗകര്യങ്ങളുമുണ്ടാവും. ഇപ്പോള്‍ ഫേസ്ബുക്കില്‍…

Read More »

സെന്‍സെക്‌സ് 20500നു മുകളില്‍


മുംബൈ: വിപണി സ്ഥിരത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്. മെറ്റല്‍സ്, ഓയില്‍-ഗ്യാസ്, ഓട്ടോ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി, ഫാര്‍മ ഓഹരികള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല. സെന്‍സെക്‌സ് 135.37 പോയിന്റുയര്‍ന്ന് 20543.08ലും നിഫ്റ്റി 28.15 ഉയര്‍ന്ന് 6211ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.. ആഗോളതലത്തിലെ അനുകൂലഘടകങ്ങള്‍ കൊണ്ട് തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് വിപണി തുറന്നത്. ഇന്‍ട്രാഡേയില്‍ സപ്പോര്‍ട്ട് ലെവലിലെത്തുമ്പോഴെല്ലാം നിക്ഷേപകര്‍ ലാഭമെടുക്കുമെന്ന മാനസികശാസ്ത്രം ഇന്ന് കൂടുതല്‍ ശക്തമായിരുന്നു. Shipping Corporation of India Ltdയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 168 പോയിന്റില്‍ നിന്ന് വില്‍പ്പന ആരംഭിച്ച ഓഹരികള്‍ 14.20 അധികമൂല്യത്തോടെ 191.85ലാണ് ക്ലോസ്…

Read More »

സെന്‍സെക്‌സ് 68 പോയിന്റ് ഇടിഞ്ഞു


മുംബൈ: നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് വില്‍പ്പന ആരംഭിച്ച ഇന്ത്യന്‍ വിപണിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടം പ്രകടമായിരുന്നു. ക്ലോസ് ചെയ്യുന്ന അരമണിക്കൂറിനുള്ളിലാണ് ഏറ്റവും വേഗത്തില്‍ ഇടിവുണ്ടായത്. സെന്‍സെക്‌സ് ഒരു സമയത്ത് 20560 പോയിന്റ് വരെ ഉയര്‍ന്നിരുന്നെങ്കിലും 20407.71 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് താഴ്ന്ന് 6145.80ല്‍ കച്ചവടം അവസാനിപ്പിച്ചു. ഓട്ടോ, ഓയില്‍, ഗ്യാസ്, റിയാലിറ്റി, കണ്‍സ്യൂമര്‍ മേഖലയില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നു. എന്നാല്‍ എഫ്.എം.സി.ജി, ബാങ്കിങ്, മെറ്റല്‍ മേഖലകള്‍ക്ക്…

Read More »

ലാഭമെടുക്കല്‍ തുടരുന്നു; വിപണി ഫ്‌ളാറ്റ്‌


മുംബൈ: ഓഹരികള്‍ വിറ്റൊഴിച്ച് ലാഭം നേടാന്‍ ആഭ്യന്തരനിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 30.69 പോയിന്റ് നേട്ടത്തില്‍ 20475.73ലും നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 6159.45ലും വില്‍പ്പന അവസാനിപ്പിച്ചു. അതേ സമയം ബാങ്കിങ് മേഖലയില്‍ ഇന്ന് നല്ല ഉണര്‍വായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ആദ്യ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണവും ബാങ്കിങ് മേഖലിയില്‍ നിന്നുള്ളതായിരുന്നു. uco bank ഓഹരി 11.38 ശതമാനം വര്‍ധനവോടെ(13.20) വര്‍ധിച്ച് 129.15ലും syndicate bank 9.10 ശതമാനം നേട്ടത്തോടെ 125.90ലും…

Read More »

UID: നിങ്ങള്‍ അറിയേണ്ടതെല്ലാം?


ഇന്ത്യയില്‍ താമസിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് യൂനിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍(UID) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു നമ്പര്‍ എന്ന ലക്ഷ്യം ഉറപ്പുവരുത്തും. ആധാര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കാര്‍ഡിന്റെ വിതരണം ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ അമേരിക്കയിലും ഇറ്റലിയും സാര്‍വത്രികമായ ഈ സംവിധാനം ഇന്ത്യയില്‍ യാഥാര്‍ഥ്യമാവുന്നതിലൂടെ ഏറ്റവും കൂടുതല്‍ മെച്ചം കിട്ടുക സാധാരണക്കാര്‍ക്കായിരിക്കും. മഹാരാഷ്ട്രയില്‍ നന്ദുര്‍ബാര്‍ ജില്ലയില്‍ കാര്‍ഡ് വിതരണഉദ്ഘാടനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ചേര്‍ന്ന്് നിര്‍വഹിച്ചത്…

Read More »