Monthly Archives : October 2010

വില്‍പ്പന തകൃതി, സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്നു


മുംബൈ: പുതിയ ഐ.പി.ഒകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റൊഴിക്കല്‍ സജീവം. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനക്കെത്തിയ രണ്ടാം ദിവസമായ ഇന്നു തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആണ്. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് രൂപയ്ക്കു മുകളില്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്. സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ഇന്ന് സെന്‍സെക്‌സ് 0.92 ശതമാനവും(185.76 പോയിന്റ്) നിഫ്റ്റി 0.80 ശതമാനവും(48.60…

Read More »

അറിയൂ… നിങ്ങളുടെ സാമ്പത്തിക ആരോഗ്യം


പലപ്പോഴും സ്വന്തം സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് പലരെയും കടുത്ത പ്രതിസന്ധിയിലേക്കും ചിലപ്പോഴൊക്കെ മരണത്തിലേക്കും നയിക്കുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലെ ആദ്യപടി പ്രശ്‌നമെന്താണെന്ന് തിരിച്ചറിയുകയാണ്. ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് വിദഗ്ധര്‍ ആ കമ്പനിയെ കുറിച്ച് വിശദമായി പഠിക്കും. നിക്ഷേപം, കടം, ചെലവുകള്‍, ആവശ്യമായ പണം എന്നിവയെല്ലാം വിലയിരുത്തിയിട്ടാണ് അവര്‍ ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ പറ്റും, അല്ലെങ്കില്‍ വാങ്ങരുത് എന്നു പറയുന്നത്. വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം പരിശോധിക്കുന്നത് തീര്‍ത്തും സങ്കീര്‍ണമാണെങ്കിലും ഒരു പരിധിവരെ ഇതില്‍ വിജയിക്കാന്‍ സാധിക്കും. ആദ്യം കണ്ടെത്തേണ്ടത് ഒരാളുടെ…

Read More »

വിപണിയില്‍ നാടകീയരംഗങ്ങള്‍;നേട്ടത്തോടെ ക്ലോസിങ്


മുംബൈ: ഇന്ത്യന്‍ വിപണിയിലെ രസകരമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്ന്. ദിവസത്തിലെ അധികസമയവും നഷ്ടം മാത്രം രേഖപ്പെടുത്തിയ വിപണി ക്ലോസിങിന് തൊട്ടുമുമ്പ് തീര്‍ത്തും നാടകീയമായി തിരിച്ചുവരികയായിരുന്നു. ഏറ്റവും വിചിത്രമായ സംഗതി ഈ തിരിച്ചുവരവിന് പിന്തുണ നല്‍കുന്ന യാതൊന്നും ആഗോളവിപണിയില്‍ നിന്നു ലഭിച്ചില്ലെന്നതാണ്. ഇന്നത്തെ ദിവസത്തിന് മറ്റു ചില പ്രത്യേകതകളുമുണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെത്തിയ ദിവസമായിരുന്നു ഇന്ന്. കൂടാതെ 9 മുതല്‍ 9.15 വരെയുള്ള പ്രീ മാര്‍ക്കറ്റ് സെഷന്റെയും തുടക്കം ഇന്നായിരുന്നു. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം സെന്‍സെസ്‌ക്‌സ് 20000ല്‍ താഴെയും നിഫ്റ്റി…

Read More »

കോള്‍ ഇന്ത്യ ഐ.പി.ഒ: വിപണി താഴോട്ട്


മുംബൈ: നിക്ഷേപകരെല്ലാം പണം സ്വരുകൂട്ടുന്ന തിരക്കിലാണ്. കൈയിലുള്ള ഓഹരികളെല്ലാം ലാഭം കിട്ടുമ്പോള്‍ വിറ്റൊഴിവാക്കി അവര്‍ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയെയാണ്. 18ാം തിയ്യതി കോള്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വിപണിയില്‍ ഇന്ന് കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കിയത്. കൂടാതെ ഏഷ്യന്‍ വിപണിയിലും യൂറോപ്യന്‍ വിപണിയിലും ഇന്നു കാര്യമായ പ്രതിഫലങ്ങളില്ലാത്ത ഒരു ദിവസമായിരുന്നു. ഇന്‍ഫോസിസിന്റെ രണ്ടാം പാദപ്രവര്‍ത്തന റിപോര്‍ട്ട് ഏറ്റവും മികച്ചതായിരുന്നിട്ടു പോലും ഇന്ന് 108.10ന്റെ ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നുവെന്നതില്‍ സമ്മര്‍ദ്ദത്തിന്റെ ആഴം മനസ്സിലാക്കാം. കമ്പനിയുടെ ലാഭം 16.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 372.59 പോയിന്റ് താഴ്ന്ന്…

Read More »

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്


ഇന്ത്യയില്‍ പുതിയതാണെങ്കിലും ലോകത്ത് ഏറ്റവും പ്രചാരമുള്ള ബിസിനസ് സങ്കല്‍പ്പമാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന എല്‍.എല്‍.പി. സാധാരണയായി സര്‍വീസ് മേഖലയിലെ കമ്പനികളാണ് ഈ രജിസ്‌ട്രേഷന്‍ സ്വന്തമാക്കാറുള്ളത്. കമ്പനി രൂപീകരിക്കുന്നതിനുള്ള നൂലാമാലകളും ചെലവും ഏറ്റവും കുറവാണെന്നതു തന്നെയാണ് എല്‍.എല്‍.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു കമ്പനിയുടെ എല്ലാ ഗുണങ്ങളോടൊപ്പം പാര്‍ട്ണല്‍ഷിപ്പ് സ്ഥാപനത്തിന്റെ മെച്ചങ്ങളും എല്‍.എല്‍.പിയില്‍ ലഭിക്കും. എല്‍.എല്‍.പി രജിസ്‌ട്രേഷനുള്ള സ്ഥാപനവും നിങ്ങളും നിയമത്തിന്റെ മുന്നില്‍ രണ്ടായി പരിഗണിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് ഒരു പാര്‍ട്ണര്‍ ഷിപ്പ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതിന്റെ ബാധ്യത നമ്മുടെ പേരിലുള്ള മറ്റു…

Read More »

വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നു, വിപണി വീണ്ടും താഴോട്ട്


മുംബൈ: കടുത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 190.24 പോയിന്റ് കുറഞ്ഞ് 20497.64ലും നിഫ്റ്റി 56.55 പോയിന്റ് താഴ്ന്ന് 6177.35ലും വില്‍പ്പന അവസാനിപ്പിച്ചു. എന്നാല്‍ ഇത് താല്‍ക്കാലികമായ ഇടിവ് മാത്രമാണെന്നാണ് ടെക്‌നോ ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കിങിലെ ഭരത് സേത് അഭിപ്രായം. അതേ സമയം ഇന്ന് ലിസ്റ്റ് ചെയ്ത ഐ.പി.ഒകളെല്ലാം തന്നെ പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവെന്നത് നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന കാര്യമാണ്. അശോക ബില്‍ഡ്‌കോണ്‍ 2.89 ശതമാനവും സീ ടിവി 6 ശതമാനവും bedmutha…

Read More »

ചെക്ക് ബൗണ്‍സ് ആയാല്‍ ഇനി എക്കൗണ്ട് ബ്ലോക്കാവും


ന്യൂഡല്‍ഹി: എക്കൗണ്ടില്‍ വേണ്ടത്ര പണം സൂക്ഷിക്കാതെ തുടര്‍ച്ചയായി ചെക്കുകള്‍ ബൗണ്‍സ് ആക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ എക്കൗണ്ട് തന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടേക്കാം. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിലേക്ക് ആദ്യ ചുവടുവച്ചത്. തുടര്‍ച്ചയായി ചെക്ക് ബൗണ്‍സ് ആക്കുന്ന എക്കൗണ്ടുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ എസ്.ബി.ഐ ഇതിനകം ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു ബാങ്കുകളും ഈ രീതി പിന്തുടരാനാണ് സാധ്യത. ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ നാലോ അതിലേറെ തവണയോ ചെക്ക് ബൗണ്‍സ് ആയ എക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ചെക്കിനു മാത്രമല്ല, എക്കൗണ്ടില്‍…

Read More »

ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 485 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയര്‍ന്നു


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ പുതിയ പാക്കേജുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് കുതിപ്പിനു കാരണം. തുടക്കം മുതല്‍ നേട്ടം പ്രകടമായിരുന്നു. വില്‍പ്പന മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും കരുത്താര്‍ജ്ജിക്കാന്‍ തുടങ്ങി. യൂറോപ്യന്‍ വിപണി തുറന്നതോടെ അനുകൂലതരംഗം കൂടുതല്‍ ശക്തമായി. ഇതോടെ നിഫ്റ്റിയുടെ സൈക്കോളജിക്കല്‍ റെസിസ്റ്റിങ് ലെവല്‍ എന്നു വിശേഷിപ്പിക്കാറുള്ള 6200 മറികടക്കാന്‍ സാധിച്ചു. സെന്‍സെക്‌സ് 484.54 പോയിന്റ് നേട്ടത്തില്‍ 20687.88ലും നിഫ്റ്റി…

Read More »