- ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഇടിഞ്ഞു
മുംബൈ: ആഗോളവിപണിയിലെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 227.94 പോയിന്റിന്റെയും ദേശീയ സൂചികയായ നിഫ്റ്റി 69.20 പോയിന്റിന്റെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ ഓഹരികള്‍ തിരിച്ചടികള്‍ക്കിടയിലും നേരിയ നേട്ടമുണ്ടാക്കി. ലൂപിന് ലിമിറ്റഡ്, ജെയ് കോര്പ്പറേഷന്, ഹിന്ദ് കോപ്പര്‍, എച്ച്.ഡി.ഐ.എല്‍, ബജാജ് ഹോള്‍ഡിങ് എന്നീ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.
- വിപണിയില്‍ നേരിയ മുന്നേറ്റം
മുംബൈ: ആഗസ്ത് മാസത്തെ ഫ്യൂച്ചര്‍-ഓപ്ഷന് ട്രേഡിങിലെ അവസാനദിവസമായ ഇന്ന് വിപണിയില്‍ നേരിയ മുന്നേറ്റം. ആഗോളവിപണിയിലെ അനുകൂലഘടകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട ഇന്ത്യന്‍ വിപണിയുടെ തുടക്കം മൂന്നേറ്റത്തോടെയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 46.71 പോയിന്റ് ഉയര്‍ന്ന് 18226.35 പോയിന്റിലും നിഫ്റ്റി 15.55 പോയിന്റ് അധികം നേടി 5477.90ലും വില്‍പ്പന അവസാനിപ്പിച്ചു. ഓട്ടോ, ഐ.ടി മേഖലയില്‍ പെട്ടെന്നുണ്ടായ തിരിച്ചടികളാണ് മുന്നോട്ടുനീങ്ങികൊണ്ടിരുന്ന വിപണിയെ പിറകോട്ടടിച്ചത്.
- ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശുഭപ്രതീക്ഷ/ഓഹരി അവലോകനം
മുംബൈ: സാമ്പത്തിക മേഖലയെ പിടികൂടിയ മരവിപ്പ് വര്‍ഷാവസാനം വരെ തുടരാനിടയുണെ്ടന്ന വിലയിരുത്തല്‍,— അമേരിക്കയിലെയും യുറോപ്പിലെയും ഓഹരി കമ്പോളങ്ങളില്‍ ഞെട്ടലുളവാക്കി. ധനകാര്യസ്ഥാപനങ്ങള്‍ മാത്രമല്ല, പ്രാദേശിക നിക്ഷേപകരും ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രകടിപ്പിച്ച തിടുക്കം പ്രമുഖ ഇന്‍ഡക്സുകളില്‍ പിന്നിട്ടവാരം വിള്ളലുളവാക്കി.
എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ട മൂന്നാഴ്ചയായി തളര്‍ച്ചയെന്തന്നറിയാതെ മുന്നേറുകയാണ്. വിദേശ ഫണ്ടുള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ് ,ന്യൂ ഇക്കണോമി ഓഹരികള്‍ വാരികൂട്ടാന് മത്സരിച്ചതാണ് സൂചികയ്ക്ക് കരുത്തു പകര്‍ന്നത്. ബോംബെ സെന്‍സെക്സ് 30 മാസത്തിനിടയിലെ ഏറ്റവും മികച്ച തലം ദര്‍ശിക്കുകയും ...