Investment

  • വിപണിയില്‍ വൈകാരികപ്രകടനം
    മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പ സമ്മര്‍ദ്ദം. 20000 കടന്നുവെന്ന വൈകാരികസമ്മര്‍ദ്ദവും  യൂറോപ്യന്‍ വിപണിയില്‍ നിന്ന് വേണ്ടത്ര പിന്തുണകിട്ടാത്തതും വീഴ്ചയുടെ ആഘാതം കൂട്ടി. മുന്നോറ്റത്തോടെ വില്‍പ്പന ആരംഭിച്ച വിപണി 20234.05 പോയിന്റുവരെ ഉയര്‍ന്ന് ലാഭ പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും അരമണിക്കൂറിനുള്ള താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഒടുവില്‍ 300 പോയിന്റോളം താഴ്ന്ന് 19956.34ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5980 വരെ താഴ്ന്നതിനു ശേഷം 5991.30ല്‍ തിരിച്ചെത്തി. കഴിഞ്ഞ കുറെ ...
  • ആഗോളസമ്മര്‍ദ്ദം;വി പണി നേരിയ നഷ്ടത്തില്‍
    മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്ന്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 12.52 പോയിന്റ് നഷ്ടത്തില്‍ 20104.86ലും നിഫ്റ്റി 6.15 പോയിന്റ് കുറഞ്ഞ് 6029.50ലും വില്‍പ്പന അവസാനിപ്പിച്ചു. എ.ബി.ബി ലിമിറ്റഡ്, സിന്റെക്‌സ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാസ്‌ട്രോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കൗട്ടന്‍സ് റീട്ടെയില്‍, ഐഡിയ സെല്ലുലാര്‍, ഡോ. റെഡ്ഡി, ഐ.ഡി.എഫ്.സി, ബജാജ് ഹോള്‍ഡിങ് ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു. വാങ്ങാവുന്ന ഓഹരികള്‍: ഫെഡറല്‍ ബാങ്ക്, ...
  • സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റം തുടരുന്നു
    മുംബൈ: ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ കാലവധി തീരുന്ന ആ ആഴ്ചയിലെ തുടക്കം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. 198 പോയിന്റ് നേട്ടമുണ്ടാക്കിയ ഡൗജോണ്‍സില്‍ നിന്നും കുതിപ്പ് തുടരുന്ന മറ്റു ഏഷ്യന്‍വിപണികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് തുടക്കം മുതലേ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപണിയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കിയതും ഇന്നത്തെ പ്രത്യേകതയാണ്. 20238 പോയിന്റോളം ഉയര്‍ന്ന സെന്‍സെക്‌സ് 20117.38ലും 6072.80വരെ ഉയര്‍ന്ന നിഫ്റ്റി 6035.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഓഹരികളില്‍ ...
  • സ്‌റ്റോക്ക് ബ്രോക്കിങ് -MANORAMA
    ഫറോക്ക്: പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജെആര്‍ജി സെക്യൂരിറ്റീസിന്റെ ഫറോക്ക് ശാഖ പ്രവര്‍ത്തനം തുടങ്ങി. ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ഷെയര്‍ ട്രേഡിങ്ങിനു പുറമെ ഗോള്‍ഡ് ലോണ്‍, മൂച്യല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 9947707750. NEWS CAME IN MANORAMA
  • വിപണി വീണ്ടും കുതിപ്പില്‍
    മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരാഴ്ചയാണ് കടന്നുപോയത്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ലക്ഷ്യം കിട്ടാതെ മുന്നോട്ടുപാഞ്ഞ വിപണിയ്ക്ക് ഫലപ്രദമായ തിരുത്തലുകളിലൂടെ കൂടുതല്‍ കൃത്യത സമ്മാനിക്കാന്‍ ഈ വാരത്തിനു സാധിച്ചു. ഒട്ടുമിക്ക മേഖലയിലെ വാങ്ങല്‍ ശക്തമായിരുന്നെങ്കിലും ഓട്ടോ, ടെലികോം, ഫിനാന്‍ഷ്യല്‍,എഫ്.എം.സി.ജി കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുവന്ന സെന്‍സെക്‌സ്(sensex)184.17 പോയിന്റ് ലാഭത്തില്‍ 20045.18ലും നിഫ്റ്റി(nifty) 58.75 നേട്ടത്തില്‍ 60.18.30ലും ക്ലോസ് ചെയ്തു. idfc, dlf ltd, Federal Bank, Everest Kanto, Central ...
  • ലാഭം നേടല്‍ ഇന്നും തുടര്‍ന്നു
    മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു. നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ...
  • വിപണി ഒന്നു ശ്വാസം വിട്ടു
    മുംബൈ: പത്തുദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വിദേശനിക്ഷേപത്തിന്റെ കരുത്തില്‍ അതിവേഗം മുന്നേറുന്ന ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭം കൊയ്‌തെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമത്തിന്റെ സമ്മര്‍ദ്ദമാണ് ഇന്നത്തെ തിരിച്ചടി. നിര്‍മാണ, ഐടി മേഖലയില്‍ ചെറിയ തിരിച്ചടികള്‍ ഉണ്ടായപ്പോള്‍ ബാങ്കിങ്, ഫിനാന്‍സ് മേഖലകള്‍ ഇന്നും കരുത്തുകാട്ടി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.83 പോയിന്റ് നഷ്ടത്തില്‍ 19941.72ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 18.05 പോയിന്റ് കുറഞ്ഞ് 5991.00ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരു സമയത്ത് ...
  • നിക്ഷേപം ഊഹകച്ചവടമല്ല…
    ഓഹരി നിക്ഷേപം പകിടകളി പോലുള്ള ഭാഗ്യപരീക്ഷണെന്ന ധാരണ തെറ്റാണ്. അറിഞ്ഞും പഠിച്ചും ചെയ്യേണ്ട നിക്ഷേപമാര്‍ഗ്ഗമാണിത്. ഓഹരിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ഏതെങ്കിലും ബിസിനസ്സില്‍ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് വളരുന്നതിനനുസരിച്ച് നിങ്ങളുടെ ലാഭവും വര്‍ധിക്കും. മികച്ച ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള കഴിവില്ലായ്മയാണ് ചിലര്‍ക്കെങ്കിലും ഈ മേഖലയില്‍ തിരിച്ചടിയുണ്ടാവാന്‍ കാരണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിക്ഷേപിക്കാനുള്ള ഓഹരി ഏതാണെന്ന് കണ്ടെത്തണം.അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണമെടുത്ത് ഒരിക്കലും ഓഹരിയില്‍ നിക്ഷേപിക്കരുത്. വാങ്ങിയ ഓഹരികള്‍ക്ക് മൂല്യം കുറഞ്ഞാല്‍ ക്ഷമയോടെ കാത്തിരിക്കണം.പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപത്തിലേക്ക് മാറ്റിവയ്ക്കാന്‍ ...
  • വിപണി കുതിപ്പ് തുടരാന്‍ സാധ്യത
    ന്യൂഡല്‍ഹി: വരുന്ന ആഴ്ചയിലും ഓഹരി വിപണി കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ഈ മാസം 16ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന അര്‍ധവാര്‍ഷിക സാമ്പത്തിക റിപോര്‍ട്ടും സപ്തംബര്‍ 14ലെ പണപ്പെരുപ്പ റിപോര്‍ട്ടും നിര്‍ണായകമാവും. വ്യവസായമേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കും ആഗോള വിപണിയിലെ അനുകൂല സാഹചര്യവും വിപണിയെ ഇനിയും മുന്നോട്ടു നയിക്കുമെന്ന് ഒട്ടുമിക്ക ബ്രോക്കര്‍മാരും അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ റിപോര്‍ട്ട് അനുസരിച്ച് വ്യവസായ വളര്‍ച്ചാ നിരക്ക് 13.8 ശതമാനമാണ്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളം വരും.
  • സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍
    ഇന്ത്യയിലെ വീടുകളില്‍ മൊത്തം സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് 16000 ടണിലധികമാണെന്നാണ് കണക്ക്. ഇതിന് ഏകദേശം 591 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വിലമതിക്കും. ഭാരതീയര്‍ സ്വര്‍ണത്തെ എന്നും മികച്ച നിക്ഷേപമാര്‍ഗമായാണ് പരിഗണിക്കുന്നത്. എങ്ങനെ വാങ്ങാം? ആഭരണ രൂപത്തിലാണ് പണ്ടു മുതലേ ആളുകള്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇന്നും 90 ശതമാനം പേരും ഈ രീതിയില്‍ തന്നെയാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ രീതിയില്‍ പണിക്കുറവും പണിക്കൂലിയും കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കുന്നത്. ബാങ്കില്‍ നിന്നു വാങ്ങുന്ന സ്വര്‍ണനാണയങ്ങളുടെ കാര്യത്തിലും ചില പരിമിതികളുണ്ട്. കമ്മീഷനായി ബാങ്കുകള്‍ ...