- വാങ്ങാവുന്ന ചില ഓഹരികള്‍ LUPIN
ജപ്പാനിലെ ക്യോവാ ഫാര്‍മയുമായുള്ള ബന്ധമാണ് ഇപ്പോള്‍ ലൂപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിരിക്കുന്നത്. ജപ്പാനിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ലൂപ്പിന്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് ജപ്പാനില്‍ ആവശ്യം വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങിയാല്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ 70 രൂപയോളം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരം വാങ്ങുന്നത് ഏകദേശം നാലര ലക്ഷത്തോളം രൂപ വരുമെങ്കിലും മൂന്നു മാസത്തിനുള്ളില്‍ അതില്‍ നിന്നു ലഭിക്കുന്ന റിട്ടേണ്‍ 70000 രൂപയിലധികമാവും.
- റിസര്‍വ് ബാങ്ക് നിരക്കുകള്‍ കൂട്ടി, ഓഹരി വിപണിയില്‍ വന്‍ ഇടിവ്
ബാങ്ക് പലിശനിരക്കുകള്‍ ഉയരുമെന്ന ആശങ്ക ലാന്‍കോ ഇന്‍ഫ്രാടെക്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, പാന്റലൂണ്‍ റീട്ടെയ്ല്‍സ് ഓഹരി വിലകളില്‍ കാര്യമായ ഇടിവുണ്ടാക്കി. ഒട്ടുമിക്ക ബാങ്ക് ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 6.47 ശതമാനം മൂല്യ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ തകര്‍ച്ചക്കിടയിലും എഫ്.എം.സി.ജി കമ്പനികള്‍ നില മെച്ചപ്പെടുത്തി. രാജേഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, നെസ്ലെ ഇന്ത്യ. പിരമല്‍ ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സാമ്പത്തിക അവലോകന റിപോര്‍ട്ടുകള്‍ ഇന്നു പുറത്തുവരുമ്പോള്‍ റിപ്പോനിരക്കുളില്‍ വര്‍ധനവുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. ...
- ഈയാഴ്ച സെന്‍സെക്‌സ് 3.2ശതമാനം ഉയര്‍ന്നു
മുംബൈ: തുടര്‍ച്ചയായ എട്ടുദിവസം മുന്നോട്ടുകുതിച്ച വിപണി വെള്ളിയാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എങ്കിലും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങള്‍ പരിശോധിക്കുമ്പോള്‍ സെന്‍സെക്‌സ് 3.2 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. മുംബൈ ഓഹരി സൂചിക 604.75 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 171.80 പോയിന്റും മുന്നേറി.
വാരത്തിലെ അവസാന ദിവസം സെന്‍സെക്‌സ് 24.83 പോയിന്റ് നഷ്ടത്തിലും(19420.39) നിഫ്റ്റി 7.70 പോയിന്റ് കുറഞ്ഞ് 5826.05ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ ഒരു തിരുത്തല്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പ്രധാനകാരണം കുതിപ്പിന്റെ വേഗത കൂടുതലായിരുന്നുവെന്നതു തന്നെയാണ്. ...
- റിലയന്‍സ് ഗോള്‍ഡ് സേവിങ്‌സ് ഫണ്ട്
സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്ന റിലയന്‍സ് ഫണ്ടാണിത്. ഗ്രോത്ത്, ഡിവിഡന്റ് എന്നീ രണ്ട് ഓപ്ഷനുകളില്‍ ഇതു ലഭ്യമാണ്. ഒരു യൂനിറ്റിന് 10 രൂപ നിരക്കില്‍ 5000 രൂപയാണ് മിനിമം നിക്ഷേപിക്കേണ്ടത്. കൂടാതെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍(സിപ്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മാസത്തില്‍ 100 രൂപ വീതം നിക്ഷേപിക്കുന്നതിനും അവസരമുണ്ട്. കൂടാതെ ആദ്യവര്‍ഷം നിക്ഷേപത്തിന് നികുതി ഇളവുകളും ലഭിക്കും. എന്‍.എഫ്.ഒ 14ാം തിയ്യതി മുതല്‍ ആരംഭിച്ചു. അവസാന തിയ്യതി ഫെബ്രുവരി 28ാണ്. മറ്റൊരു മെച്ചം നിങ്ങള്‍ക്ക് 100 രൂപയ്ക്കും സ്വര്‍ണം വാങ്ങാം. ...
- സെന്‍സെക്‌സ് 441 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 5400നു താഴെ
മുംബൈ: ഈജിപ്തില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ന് ഓഹരി വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 441.16 പോയിന്റോളം താഴ്ന്ന് 180008.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 131 പോയിന്റ് കുറഞ്ഞ് 5395.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്
- നിഫ്റ്റി 5500 ലെവല്‍ നിലനിര്‍ത്തി
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചില അദ്ഭുതങ്ങള്‍ നടന്ന ദിവസമാണിന്ന്. അമേരിക്കന്‍ വിപണിയും യൂറോപ്യന്‍ വിപണിയും ഏറെ നഷ്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നായിരുന്നു ഇന്ത്യന്‍ വിപണിയുടെ തുടക്കം. മേമ്പൊടിയായി ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായെന്ന വാര്‍ത്തകളും എത്തിയിരുന്നു. ആഭ്യന്തരമായി പ്രത്യേകിച്ച് യാതൊരു പ്രചോദനമില്ലാതിരുന്നിട്ടും വിപണി ഇന്നു മികച്ച പ്രകടനം നടത്തിയത് നിക്ഷേപകര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി.
നഷ്ടത്തിലായ 300 പോയിന്റുകള്‍ സെന്‍സെക്‌സ് തിരിച്ചുപിടിച്ചതും നിഫ്റ്റി 5500 ലെവലില്‍ ക്ലോസ് ചെയ്തതും ശ്രദ്ധേയമായി. സെന്‍സെക്‌സ് ചെറിയ നഷ്ടത്തോടെ 18327.76ലും നിഫ്റ്റി ...
- മറ്റുള്ളവര്‍ തിരക്കുകൂട്ടുമ്പോള്‍ നിങ്ങള്‍ പേടിക്കണം, മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ നിങ്ങള്‍ നേടിയെടുക്കണം
മുംബൈ: ഓഹരി വിപണി താഴേക്കു താഴേക്കു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരെല്ലാം ആശങ്കയിലാണെങ്കിലും വിപണിയിലേക്ക് പുതുതായി ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. ഈ വര്‍ഷം വിപണി 40 ശതമാനത്തോളം ഇടിവ് നേരിട്ടതിനുശേഷവും ഓഹരി വിപണിയെ വിശ്വസിക്കണമെന്നു പറയുന്നതിലെ യുക്തി ചിലര്‍ക്കെങ്കിലും മനസ്സിലാവുന്നുണ്ടാവില്ല.
ഇങ്ങനെ ചിന്തിച്ചുനോക്കൂ… നിങ്ങള്‍ ഒരു സാധനം വാങ്ങാന്‍ ഉദ്ദേശിക്കുന്നു. ആ സാധനത്തിന് ഒരു ഫെസ്റ്റിവല്‍ ഓഫറായി 40 ശതമാനം കിഴിവുണ്ട്.. തീര്‍ച്ചയായും നിങ്ങള്‍ അത് വാങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്.
നിക്ഷേപത്തിനു താല്‍പ്പര്യമുണ്ട്. പക്ഷേ, റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ല. ...
- വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് ...
- വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു
മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ABM Knowledg ...
- വിപണിയില്‍ തണുത്ത പ്രതികരണം
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്‌സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു.
ഇന്ന് ...