- വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് ...
- വില്‍പ്പനകൂടി, വിപണി ഇടിഞ്ഞു
മുംബൈ: കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 216.02 പോയിന്റ് താഴ്ന്ന് 20005.37ലും നിഫ്റ്റി 69.35 കുറഞ്ഞ് 6012.65ലും കച്ചവടം നിര്‍ത്തി. ഹിന്ദ് ഓയില്‍, ജെറ്റ് എയര്‍വെയ്‌സ്, ജെ.എസ്.ഡബ്ല്യു, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ശ്രീരാം തുടങ്ങിയ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ സിന്റക്‌സ്, യൂനിയന്‍ ബാങ്ക്, ഇന്ത്യബുള്‍ റിയല്‍ എസ്‌റ്റേറ്റ്, രാഷ്ട്രീയ കെമിക്കല്‍സ്, എച്ച്.ഡി.ഐ.എല്‍ തുടങ്ങിയ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
നാളെ രണ്ടാം പാദ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ABM Knowledg ...
- വിപണിയില്‍ തണുത്ത പ്രതികരണം
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്‌സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു.
ഇന്ന് ...
- SEBI raises limit for retail investors to Rs 2 lakh
SEBI today doubled the investment limit for retail investors in IPO to 2 lakh, now its one lakh. But this for public issues only. More over sebi approved the norms for insurance company IPOs.
- സെന്‍സെക്‌സ് 137ഉം നിഫ്റ്റി 40 പോയിന്റും മുന്നേറി
മുംബൈ: ക്ലോസിങിന് ഒരു മണിക്കൂര്‍ മുമ്പ് വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും ലാഭത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 137.26 പോയിന്റ് നേട്ടത്തില്‍ 20303.12ലും നിഫ്റ്റി 39.75 ലാഭത്തില്‍ 6105.80ലുമാണ് ക്ലോസ് ചെയ്തത്.
മികച്ച രണ്ടാം പാദ ഫലങ്ങള്‍ പുറത്തുവരുന്നതും കോള്‍ ഇന്ത്യ ഐ.പി.ഒയുടെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായതും ആഗോളവിപണിയില്‍ നിന്നുള്ള അനൂകൂല ഘടകങ്ങളും ചേര്‍ന്നാണ് ഈ മുന്നേറ്റം സമ്മാനിച്ചത്. 20199.73 പോയിന്റില്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 286.44 പോയിന്റുയര്‍ന്ന് ഇന്‍ട്രാഡേയില്‍ 20452.3 പോയിന്റ് ...
- നിക്ഷേപകര്‍ കരുതലോടെ, സെന്‍സെക്‌സ് 95 പോയിന്റ് താഴ്ന്നു
മുംബൈ: കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തില്‍ നിന്ന് ലാഭം നേടി നിക്ഷേപകര്‍ വ്യാപാരത്തില്‍ നിന്നു വിട്ടു നിന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഏഷ്യന്‍ വിപണിയിലെ ഒട്ടുമിക്ക സ്റ്റോക്കുകളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തുന്നതും മുന്‍നിര കമ്പനികളില്‍ നിന്ന് മികച്ച അവലോകന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും വിപണിയ്ക്ക് അനുകൂലമായ ഘടകങ്ങളായിരുന്നു. രാവിലെ മികച്ച നേട്ടത്തോടെയാണ് വിപണി തുറന്നത്. എന്നാല്‍ ഈ മുന്നേറ്റത്തിന് കുറച്ചുനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനായി നിക്ഷേപകര്‍ ഫോര്‍ട്ട്‌ഫോളിയോയില്‍ വരുത്തിയ മാറ്റങ്ങള്‍ ...
- സെന്‍സെക്‌സ് 388ഉം നിഫ്റ്റി 119 പോയിന്റും ഉയര്‍ന്നു
മുംബൈ: അമേരിക്ക, യൂറോപ്പ് വിപണികളിലെ അനുകൂല കാലാവസ്ഥയും വന്‍കിട ഓഹരികള്‍ വീണ്ടും സജീവമാകാന്‍ തുടങ്ങിയതും ഇന്ത്യന്‍ വിപണിയ്ക്ക് ഇന്ന് പുത്തന്‍ ഉണര്‍വ് നല്‍കി. സെന്‍സെക്‌സ് 388.43 പോയിന്റ് വര്‍ധിച്ച് 20260.58ലും നിഫ്റ്റി 119.40 ഉയര്‍ന്ന് 6101.50ലും ക്ലോസ് ചെയ്തു. എഫ്.എം.സി.ജി, ഓയില്‍, ഗ്യാസ് മേഖലകളിലാണ് മുന്നേറ്റം കൂടുതല്‍ പ്രകടമായത്.
കോള്‍ ഇന്ത്യ ഐ.പി.ഒ വാങ്ങുന്നതിനുള്ള വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ദിവസങ്ങളോളം ഇടിവ് നേരിട്ട വിപണിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇന്നു വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും ...
- പതനം തുടരുന്നു, നിഫ്റ്റി 6000ല്‍ താഴെ
മുംബൈ: കോള്‍ ഇന്ത്യ ഐ.പി.ഒയുടെ അവസാനദിവസമായ ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിങ് ലെവലായി പരിഗണിയ്ക്കുന്ന 6000 പോയിന്റും തകര്‍ത്ത് താഴേയ്ക്ക് പതിച്ചത് വിപണിയില്‍ മ്ലാനത പടര്‍ത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മെറ്റല്‍ മേഖലയിലാണ്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ഇന്നു തിളങ്ങാനായി. സെന്‍സെക്‌സ് 110.98 പോയിന്റ് താഴ്ന്ന് 19872.15ലും നിഫ്റ്റി 45.20 പോയിന്റ് കുറഞ്ഞ് 5982.10ലും ക്ലോസ് ചെയ്തു.
ജൂബിലന്റ് ലൈഫ് സയന്‍സ്, സെന്‍ട്രല്‍ ...
- കെ.എസ്.എഫ്.ഇയും ഷെയര്‍ മാര്‍ക്കറ്റും
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചിട്ടി കമ്പനിയാണ്. ഈ ചിട്ടിക്കമ്പനിയും ഷെയര്‍ മാര്‍ക്കറ്റും തമ്മിലെന്തു ബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ചില ഉദാഹരണങ്ങളിലൂടെ നമുക്ക് അവിടെയെത്താം.
2000×50മാസം, ഒരു ലക്ഷം സലയുള്ള ഒരു കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 70000.00 രൂപയായിരിക്കും. ഇതിന് കിഴിവെല്ലാം കഴിച്ച് പരമാവധി നിങ്ങള്‍ അടയ്‌ക്കേണ്ട തുക 85000 രൂപയായിരിക്കും(കുറിയ്ക്കനുസരിച്ച് വ്യത്യാസം വരാറുണ്ട്. എങ്കിലും ശരാശരി) അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഈ 70000 രൂപ ആദ്യമേ വാങ്ങിയാല്‍ 30000 ...
- വില്‍പ്പന തകൃതി, സെന്‍സെക്‌സ് 186 പോയിന്റ് താഴ്ന്നു
മുംബൈ: പുതിയ ഐ.പി.ഒകള്‍ വാങ്ങുന്നതിനായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിറ്റൊഴിക്കല്‍ സജീവം. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയ കോള്‍ ഇന്ത്യ വില്‍പ്പനക്കെത്തിയ രണ്ടാം ദിവസമായ ഇന്നു തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആണ്. കൂടാതെ ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് രൂപയ്ക്കു മുകളില്‍ കനത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. ഇത് മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി സ്വീകരിക്കുമെന്ന ആശങ്കയും സജീവമാണ്. സെന്‍ട്രല്‍ ബാങ്ക് കൂടുതല്‍ ഡോളര്‍ വാങ്ങികൂട്ടിയത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ഇന്ന് സെന്‍സെക്‌സ് 0.92 ശതമാനവും(185.76 ...