Market

 • ലാഭക്കൊയ്ത്ത്: വിപണിയില്‍ തിരുത്തല്‍
  മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയ്ക്കും ഇന്ന് തിരിച്ചടിയുടെ ദിവസമായിരുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ എല്ലാമേഖലയെയും ബാധിച്ചതോടെ സെന്‍സെക്‌സ് 227.76 പോയിന്റ് കുറഞ്ഞ് 20345.32ലും നിഫ്റ്റി 66.15 താഴേക്കിറങ്ങി 6120.30ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. അതേസമയം ഈ സമ്മര്‍ദ്ദത്തിനിടയിലും ചെറിയ നേട്ടമുണ്ടാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്കായി. ഇന്നു വ്യാപാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും നിഫ്റ്റിയുടെ 6200-220 ...
 • സെന്‍സെക്‌സ് 20500നു മുകളില്‍
  മുംബൈ: വിപണി സ്ഥിരത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്. മെറ്റല്‍സ്, ഓയില്‍-ഗ്യാസ്, ഓട്ടോ മേഖലകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി, ഫാര്‍മ ഓഹരികള്‍ക്ക് വേണ്ടത്ര തിളങ്ങാനായില്ല. സെന്‍സെക്‌സ് 135.37 പോയിന്റുയര്‍ന്ന് 20543.08ലും നിഫ്റ്റി 28.15 ഉയര്‍ന്ന് 6211ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.. ആഗോളതലത്തിലെ അനുകൂലഘടകങ്ങള്‍ കൊണ്ട് തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് വിപണി തുറന്നത്. ഇന്‍ട്രാഡേയില്‍ സപ്പോര്‍ട്ട് ലെവലിലെത്തുമ്പോഴെല്ലാം നിക്ഷേപകര്‍ ലാഭമെടുക്കുമെന്ന മാനസികശാസ്ത്രം ഇന്ന് കൂടുതല്‍ ശക്തമായിരുന്നു. Shipping Corporation of India Ltdയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 168 പോയിന്റില്‍ നിന്ന് വില്‍പ്പന ആരംഭിച്ച ഓഹരികള്‍ ...
 • സെന്‍സെക്‌സ് 68 പോയിന്റ് ഇടിഞ്ഞു
  മുംബൈ: നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവട് പിടിച്ച് വില്‍പ്പന ആരംഭിച്ച ഇന്ത്യന്‍ വിപണിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ചാഞ്ചാട്ടം പ്രകടമായിരുന്നു. ക്ലോസ് ചെയ്യുന്ന അരമണിക്കൂറിനുള്ളിലാണ് ഏറ്റവും വേഗത്തില്‍ ഇടിവുണ്ടായത്. സെന്‍സെക്‌സ് ഒരു സമയത്ത് 20560 പോയിന്റ് വരെ ഉയര്‍ന്നിരുന്നെങ്കിലും 20407.71 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് താഴ്ന്ന് 6145.80ല്‍ കച്ചവടം അവസാനിപ്പിച്ചു. ഓട്ടോ, ഓയില്‍, ഗ്യാസ്, റിയാലിറ്റി, കണ്‍സ്യൂമര്‍ മേഖലയില്‍ നേരിയ ഉണര്‍വ് പ്രകടമായിരുന്നു. ...
 • ലാഭമെടുക്കല്‍ തുടരുന്നു; വിപണി ഫ്‌ളാറ്റ്‌
  മുംബൈ: ഓഹരികള്‍ വിറ്റൊഴിച്ച് ലാഭം നേടാന്‍ ആഭ്യന്തരനിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളുടെ സമ്മര്‍ദ്ദഫലമായി ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കാര്യമായ നേട്ടമില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 30.69 പോയിന്റ് നേട്ടത്തില്‍ 20475.73ലും നിഫ്റ്റി 16.05 പോയിന്റ് വര്‍ധിച്ച് 6159.45ലും വില്‍പ്പന അവസാനിപ്പിച്ചു. അതേ സമയം ബാങ്കിങ് മേഖലയില്‍ ഇന്ന് നല്ല ഉണര്‍വായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ആദ്യ അഞ്ച് ഓഹരികളില്‍ രണ്ടെണ്ണവും ബാങ്കിങ് മേഖലിയില്‍ നിന്നുള്ളതായിരുന്നു. uco bank ഓഹരി 11.38 ശതമാനം വര്‍ധനവോടെ(13.20) വര്‍ധിച്ച് 129.15ലും syndicate ...
 • സെന്‍സെക്‌സ് അഞ്ചാഴ്ചക്കുള്ളില്‍ 2447 പോയിന്റ് ഉയര്‍ന്നു
  മുംബൈ: വിദേശ നിക്ഷേപത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കിന്റെ കരുത്തില്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചാഴ്ച കൊണ്ട് 2447 പോയിന്റും നിഫ്റ്റി 734.7 പോയിന്റും സ്വന്തമാക്കി മുന്നേറുന്നു. ഇന്ന് സെന്‍സെക്‌സ് 375.92 പോയിന്റിന്റെയും നിഫ്റ്റി 113.45 പോയിന്റിന്റെയും മികവോടെ യഥാക്രമം 20445.04ലും 6143.40ലും ക്ലോസ് ചെയ്തു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച 6100 ലെവല്‍ തകര്‍ത്തു നിഫ്റ്റി  മുന്നേറിയതും ഇന്‍ട്രാഡേയില്‍ 6150.00വരെ എത്താനായതും ശുഭസൂചകമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രധാനായും വിദേശ-ആഭ്യന്തര സ്ഥാപനങ്ങളാണ് വിപണിയിലേക്ക് പണമൊഴുക്കിയതെങ്കിലും സമഗ്ര മേഖലയിലും മുന്നേറ്റം പ്രകടമായി. ആസന്നമായ ...
 • സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം
  മുംബൈ: ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതിനാല്‍ കഴിഞ്ഞ ദിവസം കനത്ത നഷ്ടം രേഖപ്പെടുത്തിയ വിപണിയുടെ ഇന്നത്തെ തുടക്കവും മറിച്ചായിരുന്നില്ല. ഓയില്‍, ഗ്യാസ്, റിയാലിറ്റി, ഓട്ടോ, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ നിന്നാണ് ഇന്ന് നിക്ഷേപകര്‍ കാര്യമായി പിന്‍വാങ്ങിയത്. എന്നാല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനാല്‍ വിപണി തിരിച്ചെത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ...
 • സത്യം 125 കോടി രൂപ നഷ്ടത്തില്‍
  മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി. ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ ...
 • വിപണിയില്‍ വൈകാരികപ്രകടനം
  മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പ സമ്മര്‍ദ്ദം. 20000 കടന്നുവെന്ന വൈകാരികസമ്മര്‍ദ്ദവും  യൂറോപ്യന്‍ വിപണിയില്‍ നിന്ന് വേണ്ടത്ര പിന്തുണകിട്ടാത്തതും വീഴ്ചയുടെ ആഘാതം കൂട്ടി. മുന്നോറ്റത്തോടെ വില്‍പ്പന ആരംഭിച്ച വിപണി 20234.05 പോയിന്റുവരെ ഉയര്‍ന്ന് ലാഭ പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും അരമണിക്കൂറിനുള്ള താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഒടുവില്‍ 300 പോയിന്റോളം താഴ്ന്ന് 19956.34ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5980 വരെ താഴ്ന്നതിനു ശേഷം 5991.30ല്‍ തിരിച്ചെത്തി. കഴിഞ്ഞ കുറെ ...
 • ആഗോളസമ്മര്‍ദ്ദം;വി പണി നേരിയ നഷ്ടത്തില്‍
  മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്ന്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 12.52 പോയിന്റ് നഷ്ടത്തില്‍ 20104.86ലും നിഫ്റ്റി 6.15 പോയിന്റ് കുറഞ്ഞ് 6029.50ലും വില്‍പ്പന അവസാനിപ്പിച്ചു. എ.ബി.ബി ലിമിറ്റഡ്, സിന്റെക്‌സ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാസ്‌ട്രോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കൗട്ടന്‍സ് റീട്ടെയില്‍, ഐഡിയ സെല്ലുലാര്‍, ഡോ. റെഡ്ഡി, ഐ.ഡി.എഫ്.സി, ബജാജ് ഹോള്‍ഡിങ് ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു. വാങ്ങാവുന്ന ഓഹരികള്‍: ഫെഡറല്‍ ബാങ്ക്, ...
 • സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റം തുടരുന്നു
  മുംബൈ: ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ കാലവധി തീരുന്ന ആ ആഴ്ചയിലെ തുടക്കം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. 198 പോയിന്റ് നേട്ടമുണ്ടാക്കിയ ഡൗജോണ്‍സില്‍ നിന്നും കുതിപ്പ് തുടരുന്ന മറ്റു ഏഷ്യന്‍വിപണികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് തുടക്കം മുതലേ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപണിയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കിയതും ഇന്നത്തെ പ്രത്യേകതയാണ്. 20238 പോയിന്റോളം ഉയര്‍ന്ന സെന്‍സെക്‌സ് 20117.38ലും 6072.80വരെ ഉയര്‍ന്ന നിഫ്റ്റി 6035.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഓഹരികളില്‍ ...