മുസ്ലീംസംവരണം ശരിയോ തെറ്റോ?


ഒരു കാലത്ത് ജാതിപരമായ സംവരണം ആവശ്യമായിരുന്നു. അത് അന്നത്തെ ശരിയുമായിരുന്നു. ഇന്നത്തെ കാലത്ത് അത്തരം സംവരണം ഒരു ബാധ്യത തന്നെയാണ്. അതേ സമയം ബദലായി എല്ലാവരും നിര്‍ദ്ദേശിക്കുന്ന സാമ്പത്തിക സംവരണത്തിന് നിരവധി പരിമിതികളുണ്ട്. പ്രധാനപ്രശ്‌നം സാമ്പത്തികം അളക്കുന്നതു തന്നെ. ഒരു ജാതിയില്‍ ജനിച്ചതുകൊണ്ടു മാത്രം സംവരണം കിട്ടരുത്. സാമ്പത്തികമായി അയാള്‍ സംവരണത്തിന് അര്‍ഹനാവുകയും വേണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വാദം വണ്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത മുഴുവനായി വായിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Read More »

ജ്വല്ലറി മുതലാളിമാരെ ഇറക്കുമതി ചുങ്കം വേണം


സ്വര്‍ണത്തിനു ചുമത്തിയ അധിക നികുതി പിന്‍വലിക്കുന്നതിനുവേണ്ടി സമരം നടത്തുന്ന ജ്വല്ലറി മുതലാളിമാര്‍ 1991ലുണ്ടായ അനുഭവം മറക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന അക്കാലത്ത് വെറും മൂന്നാഴ്ച പെട്രോള്‍ ഇറക്കുമതി ചെയ്യാനുള്ള വിദേശകറന്‍സി മാത്രമേ ഇന്ത്യയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ഗതികെട്ട് ഐഎംഎഫില്‍ സ്വര്‍ണം പണയം വെച്ചാണ് എണ്ണയ്ക്കുള്ള പണം ഇന്ത്യ കണ്ടെത്തിയത്. വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വായിക്കാന്‍  

Read More »

സെക്‌സിനും ഒരു കരാറായാലോ?


പ്രായപൂര്‍ത്തിയായ യുവാവും യുവതിയും ഒരു സെക്ഷ്വല്‍ കോണ്‍ട്രാക്ടിലേര്‍പ്പെടുന്ന രീതി ചില മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഒരുമിച്ച് കുടുംബജീവിതം നയിക്കുകയും അതേ സമയം വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്ന കൊ ഹാബിറ്റേഷന്‍ അല്ലെങ്കില്‍ ലിവിങ് ടുഗദര്‍ എന്ന സങ്കല്‍പ്പത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്ന പുതിയ രീതി നിലവില്‍ വന്നിട്ടുള്ളത്. സെക്‌സ് എന്നത് ഏതൊരു കുടുംബജീവിതത്തിന്റെയും അടിസ്ഥാനമാണ്. തുടക്കത്തില്‍ ആദര്‍ശം പറയുമെങ്കില്‍ പതുക്കെ പതുക്കെ കോ ഹാബിറ്റേഷന്‍ സെക്‌സിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴുതി വീഴും. പ്രായത്തിന്റെ അല്ലെങ്കില്‍ ആദര്‍ശത്തിന്റെ ചോരത്തിളപ്പ് തീരുന്നതോടെ വിവാഹം, താലി, മക്കള്‍,…

Read More »

ഷാജി കൈലാസേ പുതിയതൊന്നും ഇല്ലേ..


കിങും കമ്മീഷണറും കിടിലന്‍ എന്ന റിവ്യു വായിച്ച് അക്കിടി പറ്റിപോയതിന്റെ ക്ഷീണം രണ്ടു വരി അടിച്ചു തീര്‍ക്കാമെന്നുവെച്ചു. പിള്ളേ..കലിപ്പ് തീരുന്നില്ല..മമ്മുട്ടിയും സുരേഷ് ഗോപിയും കൂടി ഇന്ത്യ മഹാരാജ്യത്തെ രക്ഷിച്ച് തോക്കുമേന്തി മടങ്ങുന്ന സീന്‍ മറക്കില്ല പൊന്നേ…തേട്ടി..തേട്ടി വരുന്നു…. കിങ്, കമ്മീഷണര്‍ എന്ന സിനിമകള്‍ അതാതു കാലഘട്ടത്തിന്റെ ശരിയായിരുന്നു. കൂടുതല്‍ പഠിച്ച്, കരുതലോടെയെടുത്ത പടങ്ങളായിരുന്നു അവ. ഈ രണ്ടു പടങ്ങളും ‘കാണാപാഠം’ പഠിച്ചാണ് ആണും പെണ്ണും കെട്ട ഒന്നിനെ ഷാജി കൈലാസും രഞ്ജിയും ചേര്‍ന്ന് പടച്ചുവിട്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയുടെ അംശം പോലും തൊട്ടുതീണ്ടാത്ത ഒരു സ്ഥിരം ഫോര്‍മുല……

Read More »

ഈ പാര്‍ട്ടികള്‍ ഇന്ത്യയെ തകര്‍ക്കും


സങ്കുചിതമായ പ്രാദേശികതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിശാലമായ രാജ്യതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന നിലപാടുമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അങ്ങേയറ്റം അപകടകരമാണ്. പത്തുവര്‍ഷം മുമ്പ് വര്‍ധിപ്പിച്ച റെയില്‍വേ ചാര്‍ജ്ജില്‍ നാമമാത്രമായ വര്‍ധനവ് വരുത്തുകയും തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെയും അതിന്റെ സര്‍വാധികാരി മമതാ ബാനര്‍ജിയുടെയും ഇമേജ് വര്‍ധിപ്പിക്കാനും രാഷ്ട്രീയനാടകമാടി ഒടുവില്‍ ചാര്‍ജ്ജ് കുറയ്ക്കുക. നാണം കെട്ട ഏര്‍പ്പാടാണിത്. റെയില്‍വേ ഒരു വാണിജ്യ സ്ഥാപനമാണ്. തീര്‍ച്ചയായും ക്ഷേമരാഷ്ട്രസങ്കല്‍പ്പമനുസരിച്ച് ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരേണ്ട ബാധ്യത സര്‍ക്കാറിന്റെതാണ്. പക്ഷേ, ഇന്ത്യയില്‍ അത്തരം ഒരു സങ്കല്‍പ്പമില്ല. വെറും രാഷ്ട്രീയതട്ടിപ്പിന്റെ പേരിലാണ് ചാര്‍ജ്ജ്…

Read More »

ഷുക്കൂറിന്റെ മരണവും സോഷ്യല്‍ മീഡിയകളും


ഷുക്കൂറിന്റെ മരണത്തെ യുഡിഎഫ് അനുകൂല സോഷ്യല്‍ ജീവികള്‍ പലതരത്തിലും പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യവും അവകാശവും അവര്‍ക്കുണ്ട്. പക്ഷേ, പലപ്പോഴും ഇതിനു ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ക്കു കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ അവര്‍ കാടുകയറിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

Read More »

അല്ല, നിനക്ക് കൊളസ്‌ട്രോളുണ്ടോ?


കേരളത്തില്‍ കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ രോഗികളുടെ എണ്ണം കൂടാനുള്ള കാരണം എന്താണ്? ഭക്ഷണ രീതിയില്‍ വന്ന മാറ്റവും ശരിയായ വ്യായാമം ഇല്ലാത്തതുമാണ് കാരണം എന്നു എളുപ്പത്തില്‍ പറയാം. പക്ഷേ, മദ്യപിക്കാത്തവന് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുന്നവരെ പോലെ ഇതൊക്കെ മധ്യവയസ്സുകഴിഞ്ഞാല്‍ സാധാരണമാണ് എന്ന ചിന്തയും സജീവമാണ്. നിനക്ക് കൊളസ്‌ട്രോളുണ്ടോ? നിനക്ക് ഷുഗറുണ്ടോ? എന്ന ചോദ്യങ്ങള്‍ സാധാരണമായിരിക്കുന്നു. 35കാരനോടുപോലും ചായയ്ക്ക് പഞ്ചസാര വേണോ എന്നു ചോദിക്കാന്‍ പലരും ധൈര്യം കാണിക്കുന്നു. ഭക്ഷണ രീതികളിലെ മാറ്റം പറയുമ്പോള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് നിയന്ത്രണമുള്ള മൈദയാണ് പ്രധാനവില്ലന്‍ എന്നു…

Read More »

Godown for Rent/Lease in Feroke


Godown name : H.D Building features : 500 Mtr’s away from feroke town, Kadalundi Road Near Indian Oil Corporation & Royal Auditorium, Container friendly Road. ground floor 3100 square feet up floor 2100 square feet Contact No Devarajan 9846027576 Hamsa 9847675589

Read More »