വീട്ടിലും ഒരു ബജറ്റ് വേണ്ടേ?
പണപ്പെരുപ്പം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. അതിനനുസരിച്ച് ജീവിതച്ചെലവുകളും. പലപ്പോഴും ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സാധാരണക്കാര്‍ നട്ടം തിരിയുകയാണ്. ‘അയ്യോ, ബജറ്റ് തയ്യാറാക്കാനോ, അതൊ പറ്റുന്ന പണിയല്ല’. എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ. നമ്മുടെ എല്ലാവിധ ചെലവുകളും രേഖയിലാക്കുന്നുവെന്നു മാത്രം ചിന്തിച്ചാല്‍ മതി. എത്ര പണം ലഭിക്കുന്നു? എത്ര ചെലവാക്കുന്നു? അതില്‍ എത്ര കരുതല്‍ധനമായി മാറ്റിവയ്ക്കാനാവും?. എന്നിവയെ കുറിച്ചുള്ള അന്വേഷണമാണ് ഓരോ ബജറ്റും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളതുകൊണ്ട് എങ്ങനെ ജീവിയ്ക്കാന്‍ പറ്റും എന്ന് കണക്കുകൂട്ടി നോക്കലാണിത്. തുടക്കത്തില്‍ തീര്‍ത്തും വിചിത്രമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതില്‍ തെറ്റില്ല.…