വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്. പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ്…