Personal

  • Embracing Change: പുതുവര്‍ഷത്തിലെ മുദ്രാവാക്യം ‘Family First’Embracing Change: പുതുവര്‍ഷത്തിലെ മുദ്രാവാക്യം 'Family First'
    തീരുമാനങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും എടുക്കുകയും നടപ്പാക്കുകയും ചെയ്യാം. പിന്നെന്തിനാണ് പുതുവർഷത്തിന് പുതിയ പ്രതിജ്ഞകൾ എടുക്കുന്നത്? സം​ഗതി ശരിയാണ്. പക്ഷേ, നമുക്ക് ഒഴിവാക്കാൻ പ്രയാസമുള്ള ശീലങ്ങളോ ആചാരങ്ങളോ കാണില്ലേ? അത്തരത്തിൽ ഒന്നാണിത് എനിക്ക്..ശാസ്ത്രീയതയും ലോജിക്കുമെല്ലാം മറന്ന് നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളില്ലേ..അതുപോലെ ഒന്നെന്നേ കരുതാറുള്ളൂ. അതുകൊണ്ട് ഇത്തവണയും ആ രീതിയ്ക്ക് മാറ്റം വരുത്തുന്നില്ല. Rituals help reinforce behavior എന്നാണല്ലോ? ചിലപ്പോ ബിരിയാണി കൊടുത്താലോ? അധികവും തീരുമാനങ്ങളല്ല. ചില മെച്ചപ്പെടുത്തലുകൾക്കുള്ള ശ്രമങ്ങളാണ്. Family First: മറ്റുള്ള കാര്യങ്ങൾക്കായിരുന്നു ഇതുവരെ ...
  • ഏട്ടനോ ചേട്ടനോ ചെട്ടായിയോ അതോ സാറോ?ഏട്ടനോ ചേട്ടനോ ചെട്ടായിയോ അതോ സാറോ?
    സാർ എന്ന വിളിയേക്കാളും ഏട്ടാ, ഷിനോദേട്ടാ, ഷിനോട്ടാ എന്ന വിളികളാണ് ഭൂരിഭാ​ഗം പേരിൽ നിന്നും ഉണ്ടാകാറുള്ളത്. (പ്രായത്തിൽ താഴെയുള്ളവരുടെ കാര്യമാണേ പറയുന്നത്). പേര് വിളിക്കുന്നതിനോടും വിയോജിപ്പില്ല. പ്രായം കുറവുള്ളവരാണെങ്കിലും ആരെങ്കിലും പേര് വിളിച്ചാലും അസ്വസ്ഥതയൊന്നും ഉണ്ടാകാറില്ലെന്ന് ചുരുക്കം.. ചിലർ എന്നോട് സംസാരിക്കുമ്പോൾ ഏട്ടായെന്നും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ‘പേരോ’ ‘സാറെ’ എന്നോ പറയും. കൊച്ചിയിൽ എത്തിയപ്പോൾ പുതിയ വിളികളായി. ചിലർ ‘ചേട്ടാ’യെന്നും വിളിക്കും. ‘ചേട്ടായി’ വിളികളും കേട്ടു തുടങ്ങിയിട്ടുണ്ട്. പറഞ്ഞു വരുന്നത്, രസകരമായ ഒരു അനുഭവവും ചില ചേട്ടാ ...
  • ചെറിയ മാറ്റങ്ങൾക്ക് ശ്രമിക്കണം, പുതിയ ശീലങ്ങൾ വളർത്തണം, അത്ര മാത്രം.ചെറിയ മാറ്റങ്ങൾക്ക് ശ്രമിക്കണം, പുതിയ ശീലങ്ങൾ വളർത്തണം, അത്ര മാത്രം.
    എപ്പോഴും നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലതെന്ന് എന്നെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്. തീർച്ചയായും പുതിയ വർഷത്തെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നതും ഈ ചിന്തയാണ്. ലക്ഷ്യത്തിലേക്കെത്തുവാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കുകയെന്നതാണ് ഓരോ പ്ലാനിങും കൊണ്ടും നമ്മൾ അർത്ഥമാക്കുന്നത്. ഇതിനർത്ഥം ജനുവരി ഒന്നുമുതൽ പുതിയൊരു ഭക്ഷണരീതിയും വ്യായാമവും എല്ലാം പൊളിച്ചടുക്കുന്ന മാറ്റങ്ങളും കൊണ്ടുവരുമെന്നല്ല. ഒന്നാം തിയ്യതി മാത്രം തുടങ്ങുന്ന തീരുമാനങ്ങളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാണ്. അതിൽ വലിയ കാര്യവുമില്ല. സാധിക്കുമെന്ന് ഉറപ്പുള്ള ചെറിയ ചില ക്രമീകരണങ്ങൾ ...
  • വീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Yearവീണ്ടും റസല്യൂഷന്‍, ആ തേരും തെളിച്ച് വരുന്നുണ്ടേ..Happy New Year
    അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്.
  • ഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നുഇത്തവണ ഒരേ ഒരു റസല്യൂഷൻ, ഇതെങ്കിലും നടന്നാ മതിയായിരുന്നു
    New Year’s resolution
  • നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ലനമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല
    സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോ​ഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്. വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാ​ഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. ...
  • യൂസേഴ്സിനു വേണ്ടിയുള്ള പോരാട്ടം..ഒരു തുടർക്കഥയൂസേഴ്സിനു വേണ്ടിയുള്ള പോരാട്ടം..ഒരു തുടർക്കഥ
    പലപ്പോഴും മുന്നിലൂടെ കടന്നു പോയ യൂസേഴ്സിനെ അല്ലെങ്കിൽ കസ്റ്റമേഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട്.. പത്രവിതരണം: അതാണല്ലോ ആദ്യം ചെയ്ത ജോലി…പത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടി വിതരണം കഴിഞ്ഞെത്തിയാൽ 5 രൂപ കിട്ടും. അത് അത്ര ചെറിയ പൈസയൊന്നുമല്ല. കോളജിൽ പോകാൻ 25 പൈസ മതി. ഉച്ചയ്ക്ക് അവിൽ മിൽക്ക് കഴിയ്ക്കാൻ 1.5 രൂപ..ഇനി ഇത്തിരി ആർഭാടമായി ഒരു സിനിമയ്ക്ക് പോകാനാണെങ്കിലും ആ ക്യാഷ് ധാരാളം. നമ്മുടെ കാര്യങ്ങളെല്ലാം നടക്കും. ഈ കാലത്ത് രണ്ട് അനുഭവങ്ങൾ എപ്പോഴും ഓർമയിലുണ്ട്.. ഇന്ത്യൻ എക്സ്പ്രസ് പത്രം ...
  • Happy New Year: ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.Happy New Year: ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.
    ധാരണകളും തീരുമാനങ്ങളും, ഇതിന് പുതുവർഷമാകണമെന്നില്ല. എപ്പോഴും ആകാവുന്നതാണ്. പക്ഷേ, ഒരു ആചാരമാകുമ്പോൾ..അതും കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ ചെയ്തു വരുന്നത്.(ആർക്കെങ്കിലും പ്രചോദനമായാലോ?) ജോലി (a) ഏറ്റെടുത്ത സംഗതി ലക്ഷ്യത്തിലെത്തിക്കാൻ വേണ്ടി പൊരുതും. കരിയർ സ്വപ്നത്തിലേക്ക്. (b) ബിസിനസ്സും സൗഹൃദവും കൂട്ടിക്കുഴയ്ക്കില്ലെന്ന നിലപാട് തുടരും. (c) വീഡിയോ ആയിരിക്കും മുഖ്യ ഫോക്കസ് (d) സെയിൽസ്, മാർക്കറ്റിങ് എന്നിവയിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് നോക്കണം. കുടുംബം (a) സെറ്റിൽമെന്റ് എന്ന സംഗതിയിൽ വലിയ കാര്യമില്ലെന്ന് പുതിയ തീരുമാനം. ഇങ്ങനെ പോയാൽ മതി (b) കുട്ടികളെ പുതിയ സ്കൂളിലേക്ക് മാറ്റാനും അതിനടുത്ത് തന്നെ ...
  • ബെംഗലൂരു നഗരത്തിനോട് വിട..ബെംഗലൂരു നഗരത്തിനോട് വിട..
    ഒരിക്കലും മടുക്കാത്ത നഗരമാണ് ബെംഗലൂരു. പത്തു വര്‍ഷത്തോളം താങ്ങും തണലുമായ നഗരം. വിട്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന തിരിച്ചറിവിനെ അവഗണിക്കാനും പറ്റില്ലായിരുന്നു. 24 വര്‍ഷത്തോളം നീണ്ട കരിയറിന്റെ പകുതിയോളം കാലഘട്ടം ഡിജിറ്റല്‍ മീഡിയയിലായിരുന്നു. തുടര്‍ച്ചയായി ഒരേ രീതിയില്‍ ജോലി ചെയ്യുന്നത് ബോറടിപ്പിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഒന്നു മാറ്റിപിടിയ്ക്കാമെന്നു കരുതിയത്. സെയില്‍സ്, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍ മേഖലകളെ കൂടി കണ്ടന്റിന്റെ കോര്‍ഡിനേഷനോട് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യം. കേരളമെന്ന കൊച്ചു മാര്‍ക്കറ്റില്‍ നിന്നും മാക്‌സിമം നേട്ടമുണ്ടാക്കാനാകുമോ ...
  • പുതുവർഷം, പുതുപ്രതീക്ഷകൾപുതുവർഷം, പുതുപ്രതീക്ഷകൾ
    ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു. 1 ബിസിനസ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട ...
Read more