എന്താണ് സൈറ്റ് റാങ്കിങ്? അതെങ്ങനെ മെച്ചപ്പെടുത്താം?
ഓരോ പത്രവും എത്ര കോപ്പികള്‍ പ്രിന്റ് ചെയ്യുന്നുണ്ട്? എത്ര വായനക്കാരുടെ കൈകള്ിലെത്തുന്നുണ്ട്? ഒരു ചാനല്‍ അല്ലെങ്കില്‍ ടിവി ഷോ കാണുന്ന ആളുകളുടെ എണ്ണം എത്ര? ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നമുക്കു മാര്‍ഗ്ഗങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഒരു വെബ്‌സൈറ്റ് എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയം എന്താണ്? ഇതെല്ലാം തിരിച്ചറിയാന്‍ സാധിക്കും. സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വറില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. ഇത്തരത്തിലുള്ള ഡാറ്റകള്‍ വിശകലനം ചെയ്ത് തയ്യറാക്കുന്നതാണ് റാങ്കിങ്. അതില്‍ വായനക്കാരുടെ എണ്ണം, അവര്‍ എത്ര സമയം…