Author Archives : shinod

ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് ?


ആരാണ് നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തുക്കൾ? സ്വന്തം ആവശ്യത്തിനു മാത്രം പ്രാർത്ഥിക്കുന്ന ഇക്കാലത്ത് മുകളിൽ പറഞ്ഞ ഉത്തരവും കൃത്യമായി നൽകുക പലർക്കും ബുദ്ധിമുട്ടായിരിക്കും. സൗഹൃദങ്ങൾ നോക്കിയാൽ നാട്ടിലെ പഴയ കൂട്ടുകാർ, ഓഫീസിലെ ഫ്രണ്ട്സ്, വീടിനടുത്തുള്ള ഫ്രണ്ട്സ്, വീട്ടിലെ ഫ്രണ്ട് …. കസിൻസ്… ലിസ്റ്റ് നോക്കിയാൽ കുറെ കാണും. എന്നാൽ ഇവരെല്ലാം ഓരോ കംപാർട്ട്മെന്റിലാണ് നിങ്ങളുടെ സുഹൃത്തുക്കളാകുന്നത്.. വ്യത്യസ്ത ഫ്രീക്വൻസിയിലാണ് ഇവർ നിങ്ങളോട് സംവദിക്കുന്നത്. എല്ലാ സാഹചര്യത്തിലും നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി നിൽക്കുന്ന ആരെങ്കിലും നിങ്ങൾക്ക് കൂട്ടായുണ്ടോ? ഒരേ ഫ്രീക്വൻസി മാച്ചാകുന്ന, ഒരേ…

Read More »

ഓണ്‍ലൈനിലൂടെ പെട്ടെന്ന് പണക്കാരനാകാമോ?


മില്യനിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു വ്‌ളോഗറുടെ ഏറ്റവും പുതിയ വീഡിയോ കണ്ടതാണ് എനിക്ക് എന്റെ ഈ വീഡിയോ എടുക്കാന്‍ പ്രചോദനമായത്. ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്ന് നിങ്ങള്‍ക്ക് അതിവേഗം പണമുണ്ടാക്കാമെന്നാണ് പുള്ളി പറയുന്നത്. ഇതിനായി ചില ലിങ്കുകളും നല്‍കുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കുന്നതിനേക്കാളും നല്ലത്. നിങ്ങള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഡിജിറ്റല്‍ ലോകത്ത് സൗജന്യമായി ഒന്നുമില്ല. ആരെങ്കിലും എന്തെങ്കിലും നിങ്ങള്‍ക്ക് തരുന്നുണ്ടെങ്കില്‍ അതിനു പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. ആ കാരണം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ അതിലേക്ക് ഇറങ്ങി ചെല്ലാതിരിക്കുന്നതാണ് നല്ലത്. കാരണം…

Read More »

നെ​ഗറ്റീവ് ചിന്തകളെ മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം


ഉത്‌ക്കണ്‌ഠ പലപ്പോഴും ജോലിയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇതിനെ മറികടക്കാൻ ഏറ്റവും നല്ല മാർ​ഗ്​ഗം ആക്സപ്റ്റൻസ് കമ്മിറ്റ്മെന്റ് തെറാപ്പി(എസിടി)യാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നെ​ഗറ്റീവ് ചിന്തകളെ തീർത്തും നിഷ്പക്ഷതയോടെ, മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. എന്തിനാണ് നെ​ഗറ്റീവ് ചിന്തകളെ ശത്രുക്കളായി കരുതുന്നത്. അങ്ങനെ കാണുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെയാണ് പോരാടുന്നത്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെ ആട്ടിയകറ്റുന്നതിനു പകരം ഇത്തിരി മാന്യതയോടു കൂടി ട്രീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം. സ്ട്രെസ്സ് എന്നു പറയുന്നത് ദോഷമായ കാര്യമാണെന്ന് ചിന്തിക്കുന്നതാണ് ആദ്യം ഒഴിവാക്കേണ്ടത്.…

Read More »

മൊബൈൽ ഫോൺ കൂടുതൽ ഉപയോ​ഗിച്ചാൽ എന്തു സംഭവിക്കും?


മൊബൈൽ ഫോണിന്റെ വരവ് എല്ലാ കാര്യങ്ങളും എളുപ്പാക്കിയിട്ടുണ്ട്.  പോസിറ്റീവായ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം ചില നെ​ഗറ്റീവ് സം​ഗതികളുമുണ്ട്. ഓൺ ലൈൻ ക്ലാസ്സുകളുടെ കാലമാണ്.   കൂട്ടികൾ മൊബൈൽ ഉപയോ​ഗിക്കുന്ന വേ​ഗത കണ്ട് അഭിമാനിക്കുന്ന രക്ഷിതാക്കൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികൾ കരയുന്നത് ഒഴിവാക്കാൻ മൊബൈൽ കൊടുക്കുന്ന പ്രിയപ്പെട്ടവർ തിരിച്ചറിയേണ്ട ചില സം​ഗതികളുണ്ട്. താഴെ പറയുന്ന കണ്ടീഷനിൽ എത്തിയാൽ നമ്മൾ അവരിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി മാറ്റിവെയ്ക്കണം. എന്നിട്ട് നിയന്ത്രിതമായ രീതിയിൽ കൊടുക്കാൻ ശ്രമിക്കണം. മുതിര്‍ന്നവരും ഇതിനു സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോകും. ഏകാ​ഗ്രത കുറയുന്നത് തുടർച്ചയായി മൊബൈൽ…

Read More »

നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ?


ഇത്രയും കാലം ജീവിച്ചതിനും ഇങ്ങനെ ജീവിയ്ക്കാൻ സാധിച്ചതിനും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെയൊക്കെ ജീവിയ്ക്കാൻ കഴിയുന്നതിൽ ആശ്വസിക്കാറുണ്ട്. കാരണം ഇത്രയും കാലം ജീവിച്ചതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തിനാണ്. .നൂറു ശതമാനവും എന്റെ തീരുമാനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചിരുന്നത്

Read More »

നമ്മൾ അവരെ വിളിക്കാറുണ്ട്, പക്ഷേ, അവർ നമ്മളെ വിളിക്കാറില്ല


സോഷ്യൽ മീഡിയയിൽ ഇത്തിരി അച്ചടക്കം പാലിച്ചു തുടങ്ങിയതിനു ശേഷമാണ് ഫോൺ കോളുകളുടെ എണ്ണത്തിൽ കൂടി മിതത്വം ആവാമെന്ന ചിന്ത കടന്നുവന്നത്. ഔദ്യോ​ഗിക കോളുകൾ എന്തായാലും ഒഴിവാക്കാനാകില്ല. പിന്നെ, ഒഴിവാക്കാനുള്ളത് പേഴ്സണൽ കോളുകളാണ്. ഇത്തരം കോളുകൾ വിശകലനം ചെയ്തു നോക്കിയപ്പോഴാണ് വിചിത്രമായ ഒരു സംഗതി കണ്ടെത്തിയത്. വിളിക്കുന്ന ഒട്ടേറെ കോളുകൾ ഏകപക്ഷീയമാണ്. ഭൂരിഭാ​ഗം സമയത്തും ഞാനാണ് അങ്ങോട്ട് വിളിക്കുന്നത്. തിരിച്ച് ഇങ്ങോട്ട് വിളിച്ചിട്ടുള്ളത് അപൂർവ സമയങ്ങളിൽ മാത്രം. ഇതിനർത്ഥം അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊന്നുമല്ല. പക്ഷേ, അവരുടെ പ്രയോറിറ്റികൾ മാറിയെന്നതാണ്. എന്നാൽ മറ്റൊരു രീതിയിൽ ആലോചിക്കുമ്പോൾ…

Read More »

എന്താണ് നിങ്ങളുടെ സോഷ്യല്‍മീഡിയ സ്ട്രാറ്റജി?


ഈ ചോദ്യം നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ചിട്ടുണ്ടോ? ഞാന്‍ പല തവണ ചോദിച്ചിട്ടുണ്ട്? ഞാന്‍ ഏതെങ്കിലും ഒരു ഫോട്ടോ എടുക്കുന്നത് കണ്ടാല്‍..

Read More »